മഴ ഒഴിഞ്ഞെങ്കിലും വെള്ളമിറങ്ങാതെ കുട്ടനാട് 

Posted by - Aug 29, 2018, 06:04 pm IST

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ സാധാരണ ജീവിതത്തിലേക്കു പതുകെ നടന്നടുക്കുകയാണ് കുട്ടനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ. മഹാപ്രളയത്തിനു കാരണമായ മഴയ്ക്ക് ശമനമായെങ്കിലും ചെറിയനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള പ്രദേശങ്ങൾ ഇപ്പോളും വെള്ളത്തിനടിയിലാണ്. ചെറിയനാടിലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലൂടെ മീഡിയ ഐ ന്യൂസ് സംഘം നടത്തിയ യാത്ര.

കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികൾ രംഗത്ത്

Posted by - Aug 18, 2018, 09:35 am IST

എൻ.ടി പിള്ള 8108318692 ചരിത്രത്തിലില്ലാത്തവിധം മഹാ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന് സഹായഹസ്തവുമായി മുംബൈയിലെ മറുനാടൻ മലയാളികൾ രംഗത്ത്. ദുരിതമനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്ക് കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളിലാണ് മുംബൈ നഗരത്തിനകത്തും പുറത്തുമുള്ള ഓരോ മലയാളി സംഘടനകളും.  ചിങ്ങമാസം പുലർന്നെങ്കിലും കേരളത്തിനെ സംബന്ധിച്ചു ഇത്തവണത്തെ ഓണം കണ്ണീരിന്റെ ദിനങ്ങളാണ്. അതുകൊണ്ടുതന്നെ മുംബൈയിലെ പല മലയാളി സംഘടനകളും ഈ വർഷത്തെ ഓണാഘോഷം റദ്ദു ചെയ്യുകയും അതിനു ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുവാനും തീരുമാനിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന സംഘടനകളും ഓണാഘോഷത്തിന് ചെലവാകുന്ന

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയില്‍

Posted by - Aug 9, 2018, 12:55 pm IST

കൊച്ചി: പെരിയാര്‍ നിറഞ്ഞ് കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയില്‍. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. അല്‍പസമയത്തിനുള്ളില്‍ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തുന്നതോടെ ജലനിരപ്പ് പെരിയാറില്‍ ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറുന്നതിന് സാധ്യതയുണ്ട്. ഒഡീഷ തീരത്തുള്ള ന്യൂനമര്‍ദ്ദമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കരുതപ്പെടുന്നത്. മഴയ്ക്ക്പുറമെ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍

ഇ​ടു​ക്കി അ​ണ​ക്കെട്ട് തുറന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ 

Posted by - Aug 9, 2018, 12:48 pm IST

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2,400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 2399 അടിയിലെത്തിയതോടെയാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.  ഇടുക്കി ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറക്കുമ്പോള്‍ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടുമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. 

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST

പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം 6.10 നാണു അന്തരിച്ചത്. മൂർച്ചയേറിയ വാക്പ്രവാഹം കൊണ്ടും മുന തെറ്റാത്ത തന്ത്രങ്ങൾ കൊണ്ടും ദേശിയ രാഷ്ട്രീയത്തിലെതന്നെ ഗതിവിഗതികൾ നിയന്ത്രിച്ച ചാണക്യനായിരുന്നു "കലൈഞ്ജർ" എന്ന ഓമനപ്പേരിലറിയപെട്ട മുത്തുവേൽ കരുണാനിധി. കലയിലും സാഹിത്യത്തിലും ബാല്യകാല൦ മുതൽക്കേ അതീവ തല്പരനായിരുന്ന അദ്ദേഹം ദ്രാവിഡ ആശയങ്ങളോട് ആകൃഷ്ടനായി പതിനാലാം വയസിൽ രാഷ്ട്രീയ

കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

Posted by - Aug 7, 2018, 12:36 pm IST

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അനീഷിന് ഒളിവില്‍ കഴിയാന്‍ ഈ സംഘം സഹായം നല്‍കുന്നതായാണ് വിവരം. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്നവരാണ് കൊലയാളികള്‍ എന്ന് പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ നിഗമനമാണ് അനീഷിലേക്ക് പോലീസിനെ എത്തിച്ചത്. അനീഷ് മൂന്ന് വര്‍ഷമായി കൃഷ്ണനൊപ്പം കൂടിയിട്ട്. കൃഷ്ണനെ എങ്ങനെ കീഴ്പ്പെടുത്തണമെന്നത് അതുകൊണ്ട് തന്നെ അനീഷിന്

കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Posted by - Aug 7, 2018, 12:26 pm IST

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാലികള്‍ മരിച്ചു. മലയാളിയടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളച്ചലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനസ് എന്ന ബോട്ടില്‍ അമിതവേഗത്തിലെത്തിയ കപ്പലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും മുങ്ങി. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം കപ്പല്‍ നിറുത്താതെ പോയി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കുറിച്ച്‌ വിവരമൊന്നുമില്ല.  ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചേറ്റുവ അഴിയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്ക് മാറിയായിരുന്നു അപകടം.  ഉടന്‍ തന്നെ അവര്‍

വാഹനാപകടം : രണ്ട് യുവാക്കള്‍ മരിച്ചു

Posted by - Aug 7, 2018, 12:23 pm IST

കല്‍പ്പറ്റ: വയനാട് താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്പാടി പരയടത്ത് നസീറിന്‍റെ മകന്‍ അനസ് (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഇരുവര്‍ക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി സ്വദേശി ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ന്ത​രി​ച്ചു

Posted by - Aug 7, 2018, 11:55 am IST

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ ധ​വ​ന്‍ അ​ന്ത​രി​ച്ചു. 81 വയസ്സായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചികിത്സയിലായിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.  മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് ആ​ര്‍.​കെ.​ ധ​വ​ന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്നത്.  കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആരോഗ്യനില മോശമായതിനെതുടര്‍ന്ന് അദ്ദേഹത്തെ ന്യൂ​ഡ​ല്‍​ഹി​യി​ലെ ബി​എ​സ് കപൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവ്ഷിപ്പിച്ചത്. തി​ങ്ക​ളാ​ഴ്ച വൈകിട്ട് ഏഴുമണിയോടെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.  

ഒസാമ ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി

Posted by - Aug 7, 2018, 11:51 am IST

ലണ്ടന്‍: അമേരിക്കന്‍ സൈന്യം വധിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് അറ്റയുടെ മകളാണ് ഹംസയുടെ വധു. അഫ്ഗാനിസ്ഥാനില്‍ വച്ചാണ് വിവാഹം നടന്നതെന്നാണ് സൂചന. ലാദന്റെ മരണത്തിന് ശേഷം അല്‍ ഖ്വയ്ദയുടെ തലവനാണ് ഹംസ ബിന്‍ലാദന്‍. ലാദന്റെ മരണത്തിന് അമേരിക്കയോടും സഖ്യകക്ഷികളോടും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കന്ന ഹംസ ബിന്‍ ലാദന്‍ പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്.

യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

Posted by - Aug 6, 2018, 12:02 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ്‌ സ്റ്റോപ്പില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയത്.  സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 28നും 30നും അകത്ത് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാല്‍ ഉടലില്‍ നിന്നും മുറിച്ചെടുത്ത്

പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

Posted by - Aug 6, 2018, 11:50 am IST

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആളപായിമില്ലെന്നാണ് റിപ്പോര്‍ട്ട്‌.  ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അപകട സമയത്ത് നൂറിലധികം പേര്‍ തീയേറ്ററിലുണ്ടായിരുന്നെന്ന് കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.

സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു

Posted by - Aug 6, 2018, 11:27 am IST

കാസര്‍കോട് ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. അബ്ദുള്‍ സിദ്ദീഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംഭവത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു.  അശ്വിത്ത് ഉള്‍പ്പെടെ മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുഴുവന്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കാസര്‍കോട് DYSP നേതൃത്വം നല്‍കുന്ന പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പരിയാരം മെഡിക്കല്‍

ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ നടുറോഡില്‍ തല്ലുകൂടി: ഒടുവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥ

Posted by - Aug 6, 2018, 11:19 am IST

ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ തല്ലുകൂടുക. തക്കം നോക്കി യുവതി മൂന്നാമനൊപ്പം പോകുക. സിനിമയെ വെല്ലുന്ന കഥയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതൊരു കെട്ടുകഥയോ സിനിമാ കഥയോ അല്ല. ബംഗളൂരുവിലാണ് സംഭവം. ക‍ഴിഞ്ഞ ഒരു വര്‍ഷമായി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ചികാബിദാരുകല്‍ മൂര്‍ത്തി എന്ന ആളിന്‍റെ കൂടെ താമസിച്ച്‌ വരികയായിരുന്നു ശശികലയെന്ന സ്ത്രീ. ഇപ്പോള്‍ ശശികല ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ സിദ്ധരാജു ശശികലയെ വിവാഹം ക‍ഴിക്കാന്‍ ഇഷ്ട അറിയിക്കുകയും ശശികല വിവാഹത്തിന് സമ്മതിക്കുകയും

വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ലീഗ് നേതാവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Posted by - Aug 5, 2018, 01:12 pm IST

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഷിബു സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പോലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്.