സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പതിനൊന്ന് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഏഴാം തീയതി അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

Posted by - Aug 4, 2018, 11:04 am IST

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും, പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് പറഞ്ഞു. ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പൊലീസിന് കൈമാറി.

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST

ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിര്‍ദ്ദേശവുമാണ് കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചത്. ഇതിനുള്ള ചെലവ് കേരളവും കര്‍ണാടകവും ചേര്‍ന്നു വഹിക്കണം. കേന്ദ്ര ഉപരിതല വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്തു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഇതിനു വിപരീതമാണ് നിലവിലെ തീരുമാനം. മേല്‍പ്പാലങ്ങള്‍ പണിയുന്നത് എളുപ്പമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST

കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിമിഷയുടെ ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറി.  

പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Aug 1, 2018, 08:09 am IST

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. കൂടാതെ ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് കൂടിയത്. ഓഗസ്റ്റ് മുതല്‍ 291.48 രൂപയാകും സബ്‌സിഡി ലഭിക്കുക. പുതുക്കിയ വില ചൊവ്വ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍

Posted by - Aug 1, 2018, 08:04 am IST

തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമടക്കം ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്ലാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചു. ഇത്തരത്തില്‍ കുട്ടികളുടെയോ സ്ത്രീകളുടേയൊ ചിത്രങ്ങളും മറ്റും പ്രചരിച്ചാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സജ്ജമാക്കിയ www.cyberpolice.gov.in കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരാതി നല്‍കാം.  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ പോര്‍ട്ടലിലേക്ക് കണക്ടിവിറ്റി നല്‍കിയിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ ഈ സെല്ലിന്റെ അധികാരപരിധിയിലാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി

എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

Posted by - Aug 1, 2018, 07:55 am IST

തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ‌്കൂള്‍ തുറക്കുന്നതിന‌ുമുമ്പുതന്നെ ക്രമീകരണം നടത്തിയിരുന്നു .  എന്നാല്‍, നിപാ വൈറസ‌് ബാധയെത്തുടര്‍ന്ന‌് മലപ്പുറം, കോഴിക്കോട‌്, വയനാട‌് റവന്യൂ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ‌്കൂള്‍ തുറന്നത‌് രണ്ടാഴ‌്ചയോളം വൈകിയാണ‌്. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ എല്ലാ ജില്ലയിലും നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ്

കനത്ത മഴ: വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി

Posted by - Aug 1, 2018, 07:51 am IST

കനത്ത മഴയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ചില ഭാഗങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കൂടാതെ മറ്റെല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കളക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരം

യാത്രാവിമാനം തകര്‍ന്നു വീണു

Posted by - Aug 1, 2018, 07:47 am IST

മെക്സിക്കോ സിറ്റി: യാത്രാവിമാനം തകര്‍ന്നു വീണു. മെക്സിക്കോയിലാണ് സംഭവം ഉണ്ടായത്. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം തകര്‍ന്നു വീണത്. ടേക്ക് ഓഫിനു പിന്നാലെ സമീപത്തെ തരിശുഭൂമിയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. എണ്‍പതോളം യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

Posted by - Aug 1, 2018, 07:44 am IST

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദുരന്തനിവാരണ വിഭാഗവും ഫയര്‍ഫോഴ്‌സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നു.ഭൂകമ്പമാപിനിയില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് ഏറെ അനുഭവപ്പെട്ടത്. വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്ബാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം, പാലുവള്ളി, മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച, തണ്ണിയം, മിതൃമ്മല ഭാഗങ്ങളിലാണ് ഭൂമി കുലുങ്ങിയത്.  ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന്