ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

Posted by - Sep 30, 2018, 03:50 pm IST

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. 

ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ര്‍ നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി

Posted by - Sep 30, 2018, 03:14 pm IST

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ര്‍ നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി. പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച്‌ പറന്ന പാക് ഹെലികോപ്‌ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു. ജ​മ്മു​കാ​ശ്മീ​രി​ലെ പൂ​ഞ്ചി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലയ്‌ക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്.   

കേ​ര​ള ബ്ലാസ്റ്റേഴ്‌‌സിന്  വിജയത്തോടെ തുടക്കം 

Posted by - Sep 30, 2018, 11:08 am IST

കോ​ല്‍​ക്ക​ത്ത: ഉ​ദ്ഘാ​ട​ന മ​ല്‍​സ​ര​ത്തി​ല്‍ എ​ടി​ക​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു ഐ​എ​സ്‌എ​ല്‍ അ​ഞ്ചാം സീ​സ​ണി​ല്‍ ഗം​ഭീ​ര തു​ട​ക്കം.  ഇതോടെ കൊല്‍ക്കത്തയുടെ തട്ടകത്തില്‍ അവരെ പരാജയപ്പെടുത്തിയിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്‌‌സ് തിരുത്തി. മാറ്റെജ് പോപ്ലാട്‌നിക് (76), സ്ലാവിസ സ്റ്റോജനോവിച് (86) എന്നിവര്‍ 10 മിനിറ്റിനിടെ നേടിയ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനെ മികച്ച വിജയത്തിലെത്തിച്ചത്.

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST

ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ ഇവിടെ നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തികളും നിർത്തി വയ്‌ക്കേണ്ടി വന്നു.  പമ്പ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടൽ കോപ്ളക്സിലേക്കും വെള്ളം കയറുകയും, ത്രിവേണി പാലത്തിനടുത്തായി സൂക്ഷിച്ചിരുന്ന മണൽ ചാക്കുകളും കരകയറിയ വെള്ളത്തിൽ ഒലിച്ച് പോയി.കഴിഞ്ഞ മാസത്തെ പ്രളയത്തിൽ ഒലിച്ചുപോയ ഹിൽടോപ്പിലെ പ്രദേശങ്ങളിൽ മണൽ ചാക്ക് അടുക്കി നിർമ്മിച്ച സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലിൽ

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST

തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത് പ്ര​ള​യ​വും കൊ​ടു​ങ്കാ​റ്റും ആ​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഹ​ര്‍​ത്താ​ല്‍ പിൻവലിച്ചത്. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ശിവസേന അറിയിച്ചു. 

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST

ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണെന്നാണ് ലഭ്യമായ വിവരം. ഭൂചലനത്തെതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു.പിന്നീട് ഇവയുടെ സാധ്യതകള്‍ തള്ളി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചിരുന്നു. ശക്തമായ ഭൂചലനമുണ്ടായതിന് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്നാണ്

സുപ്രീംകോടതി വിധിക്കെതിരെ  പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം രാജകുടുംബം

Posted by - Sep 29, 2018, 07:58 pm IST

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം രാജകുടുംബം.  സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് രാജകുടുംബം അറിയിച്ചു. വിശാലമായ ഭരണഘടന ബെഞ്ചിന് കേസ് വിടണമെന്ന് പുനഃപരിശോധന ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാനും പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത: യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

Posted by - Sep 29, 2018, 07:45 pm IST

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ച യെ​ല്ലോ അ​ല​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​മേ​ഖ​ല​ക​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്ന​രം വ​രെ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

Posted by - Sep 29, 2018, 07:41 pm IST

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. പരീക്ഷ വെള്ളിയാഴ്ച നടത്തും.  ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. 

സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

Posted by - Sep 28, 2018, 10:16 pm IST

തിരുവനന്തപുരം:   കാറ്റാടി കറക്കി ലക്ഷങ്ങള്‍ തട്ടിയ സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സരിത കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്‍ഡ് കണക്‌ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നല്‍കാമെന്ന് സരിത വാഗ്ദാനം

ഇടുക്കി ജില്ലയില്‍ കനത്ത മഴ

Posted by - Sep 28, 2018, 07:33 pm IST

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാര്‍,തൊടുപുഴ,അടിമാലി എന്നീ സ്ഥലങ്ങളില്‍ കനത്ത മഴ. ഇടുക്കി ജില്ലയില്‍ ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്. ജില്ലയില്‍ കനത്ത അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 64.4 മില്ലി മീറ്റര്‍ മുതല്‍ 124.4 മില്ലി മീറ്റര്‍ വരെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.  

ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിവിധി  

Posted by - Sep 28, 2018, 11:43 am IST

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കാമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു.  ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണ്. സ്ത്രീകളെ ഒരു തരത്തിലും പുരുഷന്മാരുടെ കീഴെയായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശാരീരികവും ജൈവികവുമായ കാരണങ്ങള്‍ വിവേചനത്തിന് കാരണമാകരുതെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Posted by - Sep 28, 2018, 09:02 am IST

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍ വില 78.59 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില വില 86.64 രൂപയായപ്പോള്‍ ഡീസലിന് വില 79.71 രൂപയാണ്.  ഡല്‍ഹിയില്‍ ലിറ്റര്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. മുംബൈയിലാണ് ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. നഗരത്തിന് പുറത്ത് പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു.

ശബരിമല സ്ത്രീ പ്രവേശനം: നിർണ്ണായക വിധി ഇന്ന്

Posted by - Sep 28, 2018, 08:55 am IST

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പൊതു ആരാധനാ സ്ഥലത്ത് അവന്‌ പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.  ക്ഷേത്രപ്രവേശനത്തിനും പ്രാര്‍ത്ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനമാണെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല

Posted by - Sep 27, 2018, 11:17 am IST

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. പങ്കാളിയുടെ പരസ്ത്രീ ബന്ധം കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മഹത്യാപ്രേരണക്കുറ്റമായി കണ്ട് കേസെടുക്കാനാകും. ഇതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ലെന്ന് പറഞ്ഞ കോടതി.  തുല്യത എല്ലാവര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും