പാകിസ്താന് മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണ് : കരസേനാ മേധാവി

Posted by - Sep 23, 2018, 07:10 am IST

ദില്ലി: പാകിസ്താന്റെ നടപടികള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന് അതേ നാണയത്തിലാണ് മറുപടി നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച്‌ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.  സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന തന്റെ ആഹ്വാനത്തോട് ഇന്ത്യ നിഷേധാത്മകമായി പ്രതികരിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണവും പുറത്തുവന്നത്.  തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. അതേ നാണയത്തില്‍

ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി

Posted by - Sep 23, 2018, 07:03 am IST

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേരളത്തില്‍ തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 24ന് ​മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ അ​റി​യി​ച്ചി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. ഓ​ഗ​സ്റ്റ് മ​ധ്യ​ത്തോ​ടെ പോ​കാ​നി​രു​ന്ന മു​ഖ്യ​മ​ന്ത്രി​ യാ​ത്ര പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ കാ​ര​ണം നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 

ഇന്നുമുതല്‍ ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 23, 2018, 06:48 am IST

തിരുവനന്തരപുരം: ഇന്നുമുതല്‍ ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ. 24മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക മുതല്‍ കന്യാകുമാരിവരെ ന്യൂനമര്‍ദപാത്തി രൂപം കൊളളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊളളും. 

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 റണ്‍സെടുത്ത് പുറത്തായി.  ജഡേജയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ 83 റണ്‍സും ശിഖര്‍ ധവാന്‍ 40 റണ്‍സും നേടി. ഞായറാഴ്ച്ച പാകിതാനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു 

Posted by - Sep 22, 2018, 06:41 am IST

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കൊണ്ടുവരവെയാണ് ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.  തുടര്‍ന്ന് ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തൃപ്പൂണിത്തുറയിലെ വൈദ്യപരിശോധനയില്‍ ഫ്രാങ്കോയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇസിജിയിലും വ്യതിയാനമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Posted by - Sep 21, 2018, 07:15 pm IST

പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ അതിന് വേണ്ടത് സമാധാന അന്തരീക്ഷമാണ്. പാക്‌സ്താന്‍ ഭീകരത അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ഇരു രാജ്യങ്ങളും തമ്മില്‍ സുഗമമായ ബന്ധം സാധ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു.  പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും

ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

Posted by - Sep 21, 2018, 06:38 pm IST

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്‌തത്.

വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികളെ വധിച്ചു 

Posted by - Sep 21, 2018, 07:13 am IST

ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കാഷ്മീര്‍ റേഞ്ച് ഐജി സ്വയം പ്രകാശ് പാനി അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരും സംഘടനകളുമായുള്ള ബന്ധവും പൊലീസ് വെളിപ്പെടുത്തിയില്ല.

പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - Sep 21, 2018, 07:06 am IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തുന്ന റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.  സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാത്ത മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രധാനമന്ത്രി പദത്തോട് ബഹുമാനമില്ലെന്ന സ്മൃതി ഇറാനിയുടെ പരമാര്‍ശത്തിന് മറുപടി

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു

Posted by - Sep 21, 2018, 07:03 am IST

പാണന്പ്ര: മലപ്പുറം പാണന്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് . അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന ഗതാഗതം തിരിച്ചുവിട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കും. ചോദ്യം ചെയ്യലില്‍ ബിഷപ്പിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇന്നത്തെ നിയമോപദേശം നിര്‍ണ്ണായകമാവും. ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിനെ തുടര്‍ന്ന് പോലീസ് 3 പ്രത്യേക

നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

Posted by - Sep 21, 2018, 06:47 am IST

ന്യൂയോര്‍ക്ക്: നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളസമൂഹം മുന്‍പാകെ അവതരിപ്പിച്ച സാലറി ചലഞ്ചിന്റെ മാതൃകയിലുളള സഹായ സഹകരണമാണ് മുഖ്യമന്ത്രി തേടിയത്. ഒരു മാസത്തെ ശമ്പളം നല്‍കി കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനുളള വിപുലമായ ശ്രമത്തില്‍ ഭാഗഭാക്കാവാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നാലുഘട്ടങ്ങളിലായി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ധനസമാഹരണം, പുനരധിവാസം, പുന: സ്ഥാപനം, പുനര്‍നിര്‍മ്മാണം എന്നി നാലുഘട്ടങ്ങളിലുടെ

ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ തുടരും

Posted by - Sep 20, 2018, 08:28 pm IST

കൊച്ചി : കന്യാസ്ത്രീ പീഡനക്കേസ്‌ പ്രതി ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ നാളെ പൂര്‍ത്തിയാകുമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിനെ 14 മണിക്കൂര്‍ ചോദ്യം ചെയ്‌തു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ ബിഷപ്പ്‌ പറഞ്ഞ പല കാര്യങ്ങളിലും സ്ഥിരീകരണം ആവശ്യമുണ്ട്‌. ഇതിനാലാണ്‌ നാളെയും ചോദ്യം ചെയ്യല്‍ തുടരുന്നത്‌.

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST

തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇവര്‍ എസ് ഐയെയും സംഘത്തെയും അസഭ്യങ്ങള്‍ പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.  വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ തടസം ഉണ്ടാക്കിയെന്നാരോപിച്ച്‌ സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മര്‍ദിച്ചുവെന്നാരോപിച്ചാണ് അക്രമം നടത്തിയത്. പഴയ കേസുകളുടെ പേരു

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST

ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന സേനയ്ക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ 22ഓളം ഫയര്‍ ഫോഴ്‌സ് യുണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഹോട്ടലില്‍ ഉണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സ് എത്തി ഒഴിപ്പിച്ചു.