ഇന്ന് ഭാരത്‌ ബന്ദ്‌: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

Posted by - Sep 10, 2018, 06:28 am IST

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞിരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. രാവിലെ ഒന്‍പതു മുതല്‍

കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണ് : മേജര്‍ രവി

Posted by - Sep 9, 2018, 08:52 am IST

കോഴിക്കോട്: താന്‍ വര്‍ഗീയ വാദിയല്ല, പച്ചയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നതെന്ന് മേജര്‍ രവി വ്യക്തമാക്കി. അതേസമയം, ദൈവങ്ങള്‍ ആരാധനാലയത്തിലല്ല മനുഷ്യമനസിലാണെന്നും കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണെന്നും മേജര്‍ രവി പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ പൈലറ്റുമാരായ ദമ്പതികള്‍ ദേവരാജ് ഇയ്യാനിയെയും ശ്രുതി ദേവരാജിനെയും പരിപാടിയില്‍ ആദരിച്ചു.  15 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് നെല്ലിയാമ്പതിയില്‍ ആതുര സേവനം നടത്തിയ ഡോക്ടര്‍ സതീഷിനെയും ആദരിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.  നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഇരയെ

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: രണ്ട് മരണം 

Posted by - Sep 9, 2018, 08:19 am IST

തമിഴ്‌നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്‌പേര്‍ മരിച്ചു. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയിലാണ് രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ചത്. പടക്ക നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.  അപകടത്തില്‍ പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ് കഴിയുന്നവരുടെ ആരോഗ്യനില വളരെ ഗുരുതരമാണ്.

കത്വയില്‍ അനാഥാലയ പീഡനക്കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

Posted by - Sep 8, 2018, 08:28 pm IST

ശ്രീനഗര്‍: കത്വയില്‍ അനാഥാലയ പീഡനക്കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍.അനാഥാലയത്തിലെ കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് എട്ട് പെണ്‍കുട്ടികളടക്കം 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.  അഞ്ച് മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികളാണിവര്‍. മലയാളിയായ വൈദികന്‍ ആന്റണി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അനാഥാലയം നടത്താനുള്ള ഒരു രേഖകളും ആന്റണി തോമസിന്റെ കൈവശം ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു.

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം

Posted by - Sep 8, 2018, 07:52 pm IST

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍  ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച ആറുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന്‍ പോലീസ് അറിയിച്ചു.  

 സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ നാല് മരണം 

Posted by - Sep 8, 2018, 07:25 pm IST

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്‌. സംസ്ഥാനത്ത് ഇതുവരെ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 59 ആയി. ഇതില്‍ 50 പേരില്‍ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  75,33,018 ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ഇതുവരെ വിതരണം ചെയ്തത്. കാസര്‍കോട് ജില്ലയിലെ പുത്തിഗെ സ്വദേശി അബ്ദുള്‍ അസീസ് ആണ്

ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീണു 

Posted by - Sep 8, 2018, 06:50 pm IST

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീ​ണ് പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ മ​രി​ച്ചു. ആ​ള്‍​ട്ടി​റ്റ്യൂ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഏ​ഴ് പേ​രു​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യി​രു​ന്നു. ഗോ​ര്‍​ഹ ജി​ല്ല​യി​ലെ സ​മ​ഗു​വ​നി​ല്‍​നി​ന്നും കാ​ഠ്മ ണ്ഡു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.  ത​ക​ര്‍​ന്നു വീ​ണ ഹെ​ലി​കോ​പ്റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ക​ത്താ​തി​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രി ര​ക്ഷ​പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. പൈ​ല​റ്റ് നി​ഷ്ച​ല്‍ കെ.​സി​യും അ​ഞ്ച് നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളും ട്ര​ക്കിം​ഗി​നു എ​ത്തി​യ ജ​പ്പാ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി ഹി​രോ​മി കൊ​മാ​സു​വും (68) ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​രാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

പാ​ലം നെ​ടു​കേ പി​ള​ര്‍​ന്ന് ഒ​രാ​ള്‍​ക്കു പ​രി​ക്ക് 

Posted by - Sep 8, 2018, 08:06 am IST

സി​ലി​ഗു​ഡി: വ​ട​ക്ക​ന്‍ ബം​ഗാ​ളി​ലെ സി​ലി​ഗു​ഡി​യി​ല്‍ പാ​ലം നെ​ടു​കേ പി​ള​ര്‍​ന്ന് ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ല​ത്തി​ല്‍ ക​യ​റി​യ ട്ര​ക്ക് മ​ധ്യ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. മ​ന്‍​ഗ​ഞ്ചി​നെ​യും ഫ​ന്‍​സി​ദേ​വ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​ള​രെ പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണി​ത്.   

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ് മാ​ക്‌​കോ​ര്‍​മി​ക് ഹി​പ്ഹോ​പ്പ് ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണു പ്ര​ശ​സ്ത​നാ​യ​ത്. ക​ലി​ഫോ​ര്‍​ണി​യയിലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.  അ​മി​ത അ​ള​വി​ല്‍ മ​രു​ന്ന് ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഗാ​യി​ക അ​രി​യാ​ന ഗ്രാ​ന്‍​ഡെ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലും മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു മാ​ക് മി​ല്ല​ര്‍. ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ക​ഴി​ഞ്ഞ മേ​യി​ല്‍ തി​ര​ശീ​ല വീ​ണു. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ

രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം

Posted by - Sep 8, 2018, 07:46 am IST

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷവും ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ പുകഴ്ത്തിയതിനു പിന്നാലെയാണ് ശാസ്ത്രിയെ ആരാധകര്‍ പൊങ്കാലയിട്ടത്. ബോളിവുഡ് നടി നിമ്രത് കൗറുമായുള്ള അടുപ്പത്തിന്‍റെ പേരിലും ആരാധകര്‍ ശാസ്ത്രിയോടു മുഷിഞ്ഞിരുന്നു. മൂന്നുവര്‍ഷത്തിനിടെ വിദേശരാജ്യങ്ങളില്‍ ഒന്‍പതു ടെസ്റ്റുകളും മൂന്നു പരമ്പരകളും നേടിയ ടീമാണ് ഇന്ത്യയെന്നും 15-20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ഇതാണെന്നുമായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. എന്നാല്‍, ശാസ്ത്രി വസ്തുതകള്‍ മറച്ചുവച്ചെന്നും

അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു

Posted by - Sep 8, 2018, 07:41 am IST

പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.  ഇവിടെ നഗരസഭയുടെ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം, മൃഗസംരക്ഷണം വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അറവ് ശാലയ്ക്ക് സമീപത്തുള്ള കിണറുകളിലെ ജലം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ നിന്നുമുള്ള മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച കാക്കകള്‍ കൂട്ടത്തോടെ ചത്തപ്പോള്‍ രണ്ട് തെരുവ് നായ്ക്കള്‍ക്കും ഒരു പരുന്തിനുമാണ് ജീവന്‍ നഷ്ടമായത്. 

 നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Sep 8, 2018, 07:35 am IST

കുണ്ട്രത്തൂര്‍: കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത്.  ഭര്‍ത്താവിനെയും കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ ജോലിത്തിരക്കുകാരണം ഭര്‍ത്താവ് തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെയാണ് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍ കോവിലേക്ക് ബസ് കയറിയത്. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച്‌ കലര്‍ത്തിയിരുന്നു.  എന്നാല്‍ നാല് വയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെ

ഗുണനിലവാരമില്ലാത്ത മുരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു 

Posted by - Sep 8, 2018, 07:12 am IST

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത മുരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച്‌ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ ആയക്കണം, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച്‌ നം, കാലാവധി എന്ന ക്രമത്തില്‍: Sodium Valproate Tablets

പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിന്‍ ജെ. തച്ചങ്കരി

Posted by - Sep 8, 2018, 06:59 am IST

തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്. ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന് ആരാഞ്ഞ് പന്ന്യന്‍ രവീന്ദ്രന് തച്ചങ്കരി കത്തയച്ചു. തന്റെ എല്ലാ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണെന്നും, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വേദന ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.  മാത്രമല്ല, എല്‍ഡിഎഫ് നിയമിച്ച ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും തച്ചങ്കരി കുറ്റപ്പെടുത്തി.കമ്മിഷന്‍