ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Sep 8, 2018, 06:52 am IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപത്തുനിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയത്. കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലക്കാരായ പര്‍വേസ്, ഷംഷാദ് എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് അത്യന്താധുനിക ആയുധങ്ങളും പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്.  കസ്റ്റഡിയിലുള്ള ഇരുവരെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കാഷ്മീരിലെ ഐഎസ് ഘടകത്തിലെ അംഗങ്ങളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മറ്റൊരിടത്തേക്ക് പോകാനുള്ള യാത്രയ്ക്കിടെയാണ്

ശശിക്കെതിരായ ലൈംഗികപീഡന പരാതി: പരിഹാസവുമായി വി.ടി. ബല്‍റാം

Posted by - Sep 8, 2018, 06:50 am IST

പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര മണിക്കൂര്‍ മുമ്പെ പുറപ്പെട്ടു, സോറി അന്വേഷിച്ചു തുടങ്ങിയെന്നു വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ : വളരെ മിഖച്ച ഒരു പ്രസ്താവന.  അര മണിക്കൂര്‍ മുമ്ബേ പുറപ്പെട്ടു, സോറി അന്വേഷിച്ചു തുടങ്ങി  ഇനി വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുമ്ബേ അന്വേഷിച്ച്‌ തുടങ്ങാം വളരെ

തിരുവനന്തപുരത്തുനിന്ന് പോയ എയര്‍ഇന്ത്യ അപകടത്തില്‍പ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Posted by - Sep 7, 2018, 08:06 pm IST

മാലെ: തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പോയ എയര്‍ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങുകയായിരുന്നു. വെലാന വിമാനത്താവളത്തില്‍ നിര്‍മാണത്തിലായിരുന്ന റണ്‍വേയിലാണ് വിമാനം ഇറങ്ങിയത്.  റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി നിന്നതോടെ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് മാലദ്വീപ് മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.  

തിങ്കളാഴ്ച യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍ 

Posted by - Sep 7, 2018, 07:54 pm IST

തിരുവനന്തപുരം: തിങ്കളാഴ്ച യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍. സാധാരണക്കാരന് ജീവിതം ദുസ്സഹമാക്കി ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ല.  തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ പന്ത്രണ്ട മണിക്കൂറാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. എല്‍എഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഹോളിവുഡ് നടന്‍ അന്തരിച്ചു

Posted by - Sep 7, 2018, 08:07 am IST

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1997 ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.  ആറ് ദശാബ്ദക്കാലം ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ബര്‍ട്ട്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. 1950ല അഭിനയം തുടങ്ങി. എന്നാല്‍ 1972 ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ്​ ആണ്​ നടനെ പ്രശ്​സിയുടെ കൊടുമുടിയിലെത്തിച്ചത്​. 

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍

Posted by - Sep 7, 2018, 08:00 am IST

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.  പ്രളയത്തിന് ശേഷം മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിന് പിന്നാലെയാണ് പാമ്പ് വര്‍ഗത്തില്‍പ്പെട്ട ഇരുതലമൂരികള്‍ പുറത്തേക്കെത്തുന്നത്. മണ്ണിരയും, ഇരുതലമൂരിയും പുറമെ, കുഴിയാന, ചിതല്‍, മുയല്‍, കീരി എന്നിങ്ങനെ അനേകം ജീവികളുടെ ആവാസ വ്യവസ്ഥയേയും പ്രളയം ബാധിച്ചതായാണ് കണക്കാക്കുന്നത്. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍

രാജീവ് വധക്കേസില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി 

Posted by - Sep 7, 2018, 07:41 am IST

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്നാണ് സുപ്രീംകോടതി. തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം കോടതി ശരി വയ്ക്കുകയായിരുന്നു. 25 വര്‍ഷത്തിലധികം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ഇവര്‍ പുറത്തിറങ്ങുന്നത്. കോടതി വിധി പുറത്തു വന്നതോടെ കേസില്‍ പ്രതികളായ എല്ലാവരും ജയില്‍ മോചിതരാകും.   

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമോ ? സുപ്രധാന വിധിയുമായി സുപ്രീംകോടതി 

Posted by - Sep 7, 2018, 07:30 am IST

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. പ്ര​കൃ​തി​വി​രു​ദ്ധ​മാ​യ സ്വ​വ​ർ​ഗ​ര​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു വി​ധി​ക്കാ​വു​ന്ന കു​റ്റ​മാ​യി വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 377ാം വ​കു​പ്പ്​ സു​പ്രീം​കോ​ട​തി ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. നി​ർ​ബ​ന്ധ പ്രേ​ര​ണ, കു​ട്ടി​ക​ളെ​യോ മൃ​ഗ​ങ്ങ​ളെ​യോ ദു​രു​പ​യോ​ഗി​ക്ക​ൽ എ​ന്നി​വ വ​ഴി​യു​ള്ള സ്വ​വ​ർ​ഗ​ര​തി ഈ ​വ​കു​പ്പു പ്ര​കാ​രം തു​ട​ർ​ന്നും ശി​ക്ഷാ​ർ​ഹ​മാ​യി​രി​ക്കും. 157 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നി​യ​മ​വ്യ​വ​സ്​​ഥ ​ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം വ്യ​ത്യ​സ്​​ത​ത​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹം പ​ക്വ​ത​യാ​ർ​ജി​ച്ചു​വെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന

തിങ്കളാഴ്ച  ഭാരത് ബന്ദിന് ആഹ്വാനം

Posted by - Sep 7, 2018, 07:15 am IST

ന്യൂഡല്‍ഹി: തിങ്കളാഴ്ച  ഭാരത് ബന്ദിന് ആഹ്വാനം. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.

യുവാവിന്റെ മരണത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

Posted by - Sep 7, 2018, 07:09 am IST

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​ക്ര​മ ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍​ചെ​യ്ത വാ​ട്സ്‌ആപ്പ് ​ ​ഗ്രൂപ്പി​ന്‍റെ അ​ഡ്മി​ന്‍ അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കെ​ട്ടി​യി​ട്ട് അ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ കു​റ്റി​പ്പാ​ല അ​ബ്ദു​ള്‍ നാ​സ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റി​പ്പാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ജി​ദി​നെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി കഴുത്തിലും മറ്റും കയര്‍ കൊണ്ട് കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്.  ഇ​തി​ല്‍ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ 31-ന് ​യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​ജി​ദി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പും

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST

എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും കുടത്തിൽനിന്നും ഭൂതത്തെ തുറന്നുവിട്ടതുപോലെ ഒന്നിച്ചു ഡാമുകൾ തുറന്നുവിട്ടതും പ്രളയ ദുരന്തത്തിന്റെ തോത് വർധിപ്പിച്ചു.എല്ലായിടത്തും കനത്തമഴയുടെ സാധ്യത വർധിക്കുകയാണ്. വര്ഷം തോറും അതിന്റെ മുഖ്യകാരണം ആഗോള താപനമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.  കേരളത്തിൽ ചെറിയ നദികളാണ്. വെള്ളം പെട്ടെന്ന് ഈ നദികളിലെത്തും. ആഗോളതാപനം കൂടാതെ പ്രാദേശികമായ കാരണങ്ങളും ഉണ്ടാകാം. നഗരവൽകരണം മൂലമുള്ള

പ്രളയഭൂമിയിൽ സഹായഹസ്തവുമായി മാധ്യമങ്ങളും  

Posted by - Sep 5, 2018, 02:32 pm IST

പ്രളയം ദുരിതം വിതച്ച മേഖലകളിൽ സഹായധനവും അവശ്യസാധനങ്ങളുടെ വിതരണവും നടത്തി മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യശോദ ചാരിറ്റബിൾ ട്രസ്റ്റ് ,മീഡിയ ഐ ന്യൂസ് മുംബൈ, ബിസിനസ്  നെറ്റ്‌വർക്ക് ഇൻറർനാഷണൽ  തൃശൂർ ചാപ്റ്റർ ,മലനാട് ടെലിവിഷൻ എന്നിവർ സംയുക്തമായാണ് ഈ സംരംഭം സംഘടിപ്പിച്ചത്. അന്നമനടയിൽ നടന്ന ചടങ്ങിൽ ജ്യോതിഷ്കുമാർ ഐആർഎസ് പരിപാടി ഉദ്ഘാടനംചെയ്തു. യശോദ ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം മാനേജിങ്  ട്രസ്റ്റിയും ഫൗണ്ടറൂമായ ശശി നായർ വിതരണംചെയ്തു. മലനാട് ടെലിവിഷൻ മാനേജിങ് ഡയറക്ടർ ആർ

വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോകും: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ 

Posted by - Sep 5, 2018, 07:46 am IST

മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ യു​വാ​ക്ക​ള്‍​ക്കാ​യി താ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ യു​വാ​ക്ക​ള്‍​ക്കു ന​ല്‍​കി​ക്കൊ​ണ്ടാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന. "പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ര​സി​ച്ചാ​ല്‍ നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി എ​ന്‍റെ അ​ടു​ത്തു​വ​രി​ക. 100 ശ​ത​മാ​നും നി​ങ്ങ​ളെ ഞാ​ന്‍ സ​ഹാ​യി​ക്കും. പ​ക്ഷെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ചെ​യ്യു.  പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വി​വാ​ഹം ചെ​യ്യാ​ന്‍ നി​ങ്ങ​ള്‍​ക്ക് അ​വ​ളെ കൈ​മാ​റും'- എം​എ​ല്‍​എ പ​റ​ഞ്ഞു. ​മഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ രാം ​ക​ദം ആ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു

കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍

Posted by - Sep 5, 2018, 07:30 am IST

കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. വ്യക്തിഗതമായി പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലി പരാജയപ്പെടുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതോടെ ടീം അംഗങ്ങളില്‍ വലിയ ഊര്‍ജ്ജം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.  ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനമാണ് വെല്ലുവിളി എന്നും കരുതിപ്പോന്നു. ഇവിടെയെല്ലാം നമ്മള്‍ തീര്‍ത്തും നിരാശപ്പെടുത്തി എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കോലിയുടെ ക്യാപ്റ്റന്‍സിയിലും സംശയമുയരുന്നുവെന്നും

പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ യുവതി സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം

Posted by - Sep 5, 2018, 07:25 am IST

 ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സ്ത്രീ ​പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ സ്വ​യം തീ​കൊ​ള​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.  ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​ബൊ​വ​ന​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.  പ​ര​പു​രു​ഷ ബ​ന്ധം ആ​രോ​പി​ച്ച്‌ ഇ​വ​രെ ഭ​ര്‍​ത്താ​വ് അ​വ​രു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടു​ചെ​ന്ന് വി​ട്ടി​രു​ന്നു. എന്നാല്‍ പിന്നീട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍‌ എ​ത്തി​യ യു​വ​തി പെ​ട്രോ​ള്‍ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ച്ച്‌ സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.