പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സ്വീകരിച്ച സമീപനത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ, നത്തിങ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പി.കെ.ശശി എംഎല്‍എ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല. പരാതി ഉണ്ടാവാനും ഇടയില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കളളം കൂടി
Recent Comments