മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Posted by - Oct 31, 2018, 09:39 pm IST

തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  അതേസമയം ഫാക്ടറിയില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി തുടരുന്നുണ്ട്. അഗ്നിശമനാ സേനയും പൊലീസും തീയണയ്ക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 

തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടി; രമേശ് ചെന്നിത്തല

Posted by - Oct 31, 2018, 08:49 pm IST

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നുവന്ന വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയായാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിന് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് നിയമവകുപ്പിന്റെയും ജയില്‍ ഡി.ജി.പിയുടെയും എതിര്‍പ്പ് മറികടന്ന് കൈമാറിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയും

 മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു 

Posted by - Oct 31, 2018, 10:51 am IST

തിരുവനന്തപുരം:  ശബരിമല യുവതീ പ്രവേശവുമായി സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്.  മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടത്തിന് എത്തില്ലെന്ന് ഓഫീസ് ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചതായാണ് വിവരം. ചീഫ് സെക്രട്ടറിയും

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി സംബന്ധിച്ച സുരേന്ദ്രന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Posted by - Oct 31, 2018, 07:21 am IST

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് സുരേന്ദ്രന്‍ നിലപാട് അറിയിക്കും. കേസില്‍ നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാവും കോടതിയിലും ആവര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ കേസില്‍ വിസ്താരം പൂര്‍ത്തിയായി വിധി പറയുന്ന വരെ മഞ്ചേശ്വരം

 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 31, 2018, 07:01 am IST

ദില്ലി: ലോകത്തിലെ ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബർ 31 നാണ് പ്രതിമ അനാച്ഛാദനം. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിം​ഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതാകാനൊരുങ്ങുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന്

 ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

Posted by - Oct 30, 2018, 10:27 pm IST

തിരുവനന്തപുരം: 2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ പുരസ്‌ക്കാരമെന്ന് കേരള സര്‍വകലാശാല പത്രകുറിപ്പിലൂടെ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള സര്‍വകലാശാലയിലാണ് ഒ.എന്‍.വി പഠിക്കുകയും അദ്ധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി നടത്തുന്ന ഒരു സ്മൃതിപൂജയാണ് ഈ പുരസ്‌കാരം. നവംബര്‍ 1നാണ് പുരസ്‌കാരം സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി

ബി​ജെ​പിയ്ക്കെതിരെ വിമര്‍ശനവുമായി മ​മ​താ ബാ​ന​ര്‍​ജി

Posted by - Oct 30, 2018, 09:50 pm IST

കോ​ല്‍​ക്ക​ത്ത: ബി​ജെ​പി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച്‌ വ​ര്‍​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ഇ​ന്ത്യ​ന്‍ ചരി​ത്ര​വും സം​സ്കാ​ര​വും വി​ഭാ​ഗി​യ​ത​യോ മ​ത​ഭ്രാ​ന്തി​നെ​യോ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.മ​തേ​ത​ര ച​രി​ത്ര​ത്തെ വി​കൃ​ത​മാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ത​ത്വ​ങ്ങ​ള്‍ മ​റ​ന്നു​പോ​ക​രു​ത്. മ​ത ​ല​ഹ​ള അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഗാ​ന്ധി കോ​ല്‍​ക്ക​ത്ത​യി​ലെ ബ​ലേ​ഘ​ട്ട​യി​ല്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.  ഗാ​ന്ധി​യു​ടെ സ​മ​ര ച​രി​ത്രം പി​ന്തു​ട​ര​ണ​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ ജാ​തി​യു​ടേ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും വം​ശ​ത്തി​ന്‍റെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ്. ആ​സാ​മി​ല്‍​നി​ന്ന് ബം​ഗാ​ളി​ക​ളെ​യും ഗു​ജ​റാ​ത്തി​ല്‍​നി​ന്ന് ബി​ഹാ​റി​ക​ളെ​യും

രാഹുല്‍ഗാന്ധിയാണോ രാഹുല്‍ ഈ ശ്വറാണോ കോണ്‍ഗ്രസി​ന്റെ നേതാവെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted by - Oct 30, 2018, 09:46 pm IST

രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്നാലെ ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് നേരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയാണോ രാഹുല്‍ ഈ ശ്വറാണോ കോണ്‍ഗ്രസി​ന്റെ നേതാവെന്ന്​ കേരളത്തിലെ നേതാക്കള്‍ വ്യക്​തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.  രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെ.പി.സി.സി പിരിച്ചുവിടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്‍റ്​ എന്ന നിലയില്‍ രാഹുല്‍ഗാന്ധി പറഞ്ഞതാണ്​ കോണ്‍ഗ്രസി​ന്റെ ഔദ്യോഗിക നിലപാട്​. ഇത്​ അംഗീകരിക്കാത്ത കോണ്‍ഗ്രസ്​ ഘടകം പ്രസിഡന്‍റിനെ ധിക്കരിക്കുകയാണ്​. കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക്​ അയയ്​ക്കാനുള്ള സമരമായി ശബരിമല

എം.ജി സര്‍വകലാശാലയില്‍ മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹത

Posted by - Oct 30, 2018, 09:38 pm IST

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ വി.സി ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് രാവിലെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മതത്തിന്റെ പേരില്‍ വോട്ട് തേടിയ കേന്ദ്രസഹമന്ത്രിയ്ക്കെതിരെ പൊലീസ് കേസ് 

Posted by - Oct 30, 2018, 08:37 pm IST

ന്യൂഡല്‍ഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപിച്ച്‌ കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് മന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തു കൂടാ.  ബി.ജെ.പിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി ബി.ജെ.പി നേതൃത്വം തങ്ങള്‍ ഒരിക്കലും മതത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ലെന്ന്

രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തിരെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍

Posted by - Oct 30, 2018, 08:26 pm IST

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തിരെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ രം​ഗ​ത്ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ത​ന്നെ അ​ര്‍​ധ​രാ​ത്രി ന​ട​പ​ടി​യി​ലൂ​ടെ ആ​ന്‍​ഡ​മാ​നി​ലെ പോ​ര്‍​ട്ബ്ല​യ​റി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ​തി​നെ​തി​രേ എ.​കെ. ബ​സി സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ബ​സി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. അ​തേ​സ​മ​യം, അ​സ്താ​ന​യ്ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യ വ്യ​വ​സാ​യി സ​തീ​ഷ് സ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സു​ര​ക്ഷ ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Oct 29, 2018, 09:37 pm IST

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍ ആരൊക്കെയെന്ന് വ്യ​ക്ത​മാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി ചോ​ദി​ച്ചു.  പോ​ലീ​സു​കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പോ​ലീ​സി​ന്‍റെ ന​ട​പ​ടി പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കു​റ്റ​ക്കാ​രായ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്ത് ന​ട​പ​ടി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Posted by - Oct 29, 2018, 09:05 pm IST

കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി സുരേഷ് ഗോപി എംപി. ഇതിനായി ശബരിമലയുടെ പൂങ്കാവിനടുത്ത് സ്ഥലം സംഘടിപ്പിക്കും. ഈ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സ്ഥലം ആവശ്യപ്പെടും. രണ്ട് പേരില്‍ നിന്നും കിട്ടിയിട്ടില്ലെങ്കില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഈ വര്‍ഷം തന്നെ ക്ഷേത്രത്തിനായി സ്ഥലം കണ്ടെത്തും.  ആ ക്ഷേത്രിത്തില്‍ പൂജ നടത്താനായി പൂജാരി വേണോ പൂജാരിണി വേണോ എന്ന കാര്യത്തില്‍ തന്ത്രി മുഖ്യനുമായി ആലോചിച്ചിച്ച്‌ തീരുമാനമെടുക്കും. ശബരിമലയെ സംബന്ധിച്ച്‌ ദൈവഹിതത്തിന് വേണ്ടി

അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ  പ്രസ്താവന അപകീർത്തികരമെന്ന് അൽഫോൻസ് കണ്ണന്താനം

Posted by - Oct 29, 2018, 08:25 pm IST

ഡല്‍ഹി ; അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ പരിഹസിക്കുന്നത് ശരിയല്ല. മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ ഇത്തരത്തില്‍ അധഃപതിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് കണ്ണന്താനം വ്യക്തമാക്കി.  മറുപടിയായി മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണെന്നാണ് മട്ട് കാണുമ്പോള്‍ തോന്നുന്നതെന്ന് പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി. 19 സംസ്ഥാനങ്ങള്‍

മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി

Posted by - Oct 29, 2018, 07:51 am IST

ശബരിമല ദര്‍ശനത്തിന് പോയ കൊല്ലം സ്വദേശി മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി. പൊലീസിന്‍റെ സുരക്ഷ പിന്‍വലിച്ചതിന് ശേഷം ഫോണിലൂടെയും നേരിട്ടും ഭീഷണി ഉണ്ടായെന്ന് മഞ്ജു പറഞ്ഞു. കേസുകള്‍ ഉള്ളത് കാരണമാണ് പമ്പയില്‍ ഇക്കഴിഞ്ഞ ഇരുപതാം തീയതി എത്തിയ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിനെ പൊലീസ് തിരിച്ചയച്ചത്. മഞ്ജു പമ്പയിലത്തിയപ്പോള്‍ തന്നെ ചാത്തന്നൂരിലെ വീട് ഒരു സംഘം അടിച്ച്‌ തകര്‍ത്തു. മൂന്ന് ദിവസം പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് മഞ്ജുവിന്‍റെ വീട് ആക്രമണത്തിന് കേസെടുത്തത്.