രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST

തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരും പാര്‍ട്ടി അംഗത്വമെടുത്തു.  നേരത്തെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്പെന്‍ഡ്

വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു

Posted by - Oct 28, 2018, 09:22 am IST

ദെന്‍കനാല്‍: ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ 11കെവി ലൈനിലൂടെ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. ശനിയാഴ്ച കമലാങ്ക ഗ്രാമത്തിലാണ് സംഭവം.സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി വൈദ്യുതലൈനുകളില്‍ തട്ടിയതാണ് അപകടകാരണമായത്.  13 ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ചരിഞ്ഞവയില്‍ അഞ്ചെണ്ണം പിടിയാനകളാണ്. രാവിലെ ആനകള്‍ ചരിഞ്ഞുകിടക്കുന്നത് കണ്ട ഗ്രാമവാസികള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ആറു ഉദ്യോഗസ്ഥരേ സസ്‌പെന്‍ഡ് ചെയ്തു, ഒരാളെ പിരിച്ചുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി

Posted by - Oct 28, 2018, 09:10 am IST

ടോക്കിയോ:രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.  ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക് ഉച്ചവിരുന്ന് നൽകുന്നത്. സൈനിക രംഗത്തെ സഹകരണത്തിനുളള കരാറുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവക്കും. 

ദില്ലി മുന്‍ മുഖ്യമന്ത്രി അന്തരിച്ചു

Posted by - Oct 28, 2018, 07:36 am IST

ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന( 82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.  1993-1996 കാലയളവിൽ ദില്ലി മുഖ്യമന്ത്രിയായിരുന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു. രാജ് ഖുറാനയാണ് ഭാര്യ. മൂന്ന് മക്കളിൽ മൂത്ത മകൻ വിമല്‍ ഖുറാന (55) കഴിഞ്ഞമാസം ഹൃദയാഘാതം മൂലം

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടാണ് രഹന ഫാത്തിമ താമസിക്കുന്ന കൊച്ചി ബിഎസ്‌എന്‍എല്‍ കോട്ടേഴ്സ് വീട് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. തിങ്കളാഴ്ചയാണ് ബിജുവിന്റെ കസ്റ്റഡി കാലാവധി തീരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted by - Oct 27, 2018, 09:25 pm IST

ന്യൂഡല്‍ഹി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറിന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാലിനെ ആശുപത്രിയില്‍ പോകും വഴിയാണ് പൊലീസില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചത്. ഇഖ്ബാലിന് സ്വകാര്യ ആഡംബര വാഹനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ബിരിയാണി കഴിക്കാനും താനെ പൊലീസ് സൗകര്യം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സബ് ഇന്‍സ്‌പെകടറും നാവു കോണ്‍സ്റ്റബിളുമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. ഇഖ്ബാല്‍ ആഡംബര

എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

Posted by - Oct 27, 2018, 08:29 am IST

പനങ്ങാട്: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. വാതപ്പള്ളി, മാടവന ജംഗ്ഷന്‍, പഞ്ചായത്തു വളവ് എന്നിവടങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി ഉണ്ടാകില്ല. കണ്ടക്കടവ് മുതല്‍ കണ്ണമാലി വരെയുള്ള പ്രദേശത്തെ ഒഎന്‍ രാമന്‍ റോഡ്, പുത്തന്‍ തോട് എന്നിവടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ ആയിരിക്കും വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം

Posted by - Oct 27, 2018, 08:26 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം ആയിരിക്കും. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കി ഇതിന് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്.

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത് ഷാ ഇന്ന് രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയും 11മണിയോടെ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും .  ഇതിന്റെ ഭാഗമായി കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിന് ശേഷം കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീടും സന്ദര്‍ശിക്കും.കനത്ത സുരക്ഷയാണ് അമിത് ഷായുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത് .സിആര്‍പിഎഫ്, ക്യൂആര്‍ടി എന്നീ

പങ്കജ് ബന്ദ്യോപാധ്യായ അന്തരിച്ചു

Posted by - Oct 27, 2018, 08:18 am IST

കോ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വ് പ​ങ്ക​ജ് ബ​ന്ദ്യോ​പാ​ധ്യാ​യ (72) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി അ​വ​ര്‍ ട്വീ​റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹം 1960 ല്‍ ​കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. 1996 ലും 1972 ​ലും ടോ​ളി​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി. 1998 ല്‍ ​തൃ​ണ​മൂ​ല്‍ രൂ​പീ​കൃ​ത​മാ​യ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട അ​ദ്ദേ​ഹം മ​മ​ത​യ്ക്കൊ​പ്പം ചേ​ര്‍​ന്നു. മ​മ​ത​യു​ടെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

Posted by - Oct 27, 2018, 07:15 am IST

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍  നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.  ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

ഇരപതോളം വീടുകളില്‍ രക്തക്കറ: രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം; ജനങ്ങള്‍  പരിഭ്രാന്തിയില്‍ 

Posted by - Oct 26, 2018, 07:51 am IST

കൊച്ചി: എളമക്കരയില്‍ ഇരപതോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എളമക്കര പുതുക്കലവട്ടം മാക്കാപ്പറമ്പിലാണ് ഇരുപതോളം വീടുകളുടെ ചുമരുകളില്‍ രാവിലെ രക്തം തെറിച്ച നിലയില്‍ കണ്ടത്. സമീപത്ത് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്തില്‍ നിന്നാകാം രക്തം തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്. രാവിലെ പൊലീസും കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്ത് ചെവിക്ക് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ചുവരുകളിലെ രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം

Posted by - Oct 26, 2018, 07:41 am IST

ചേര്‍ത്തല: പഞ്ചാബിലെ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചോടെ പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ ഫാ.കാട്ടുതറയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു സംഭവം. ബിഷപ്പിനെ അനുകൂലിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.  സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പള്ളിമുറിയിലേയ്ക്ക് പോകുന്നതിനിടെ സിസ്റ്റര്‍ അനുപമയേയും സഹപ്രവര്‍ത്തകരെയും പള്ളിപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലെത്തിയ സംഘം

 രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രീധരന്‍ പിള്ള

Posted by - Oct 26, 2018, 07:10 am IST

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാനിടയായാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആയിരുന്നു പ്ലാനെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഭിന്ന ലിംഗക്കാരെ താന്‍ അപമാനിച്ചെന്ന് ആരോപിച്ച്‌ സി.പി.എം വേട്ടയാടന്‍ ശ്രമിക്കുകയാണ്. ഭിന്നലിംഗക്കാരെ തനിക്കെതിരെ സമരത്തിറക്കിയത് സി.പി.എമ്മാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമല വിഷയത്തില്‍ കോടതി അലക്ഷ്യ കേസിനെ ഭയക്കുന്നില്ല. അയ്യപ്പ വിശ്വാസികള്‍ക്കായി എന്ത് ശിക്ഷകയും ഏറ്റ് വാങ്ങുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.  

ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം

Posted by - Oct 26, 2018, 07:06 am IST

തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കി ഇതിന് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വരുന്ന ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്.