ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST

ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ കിട്ടിയത് 4.79 കോടി രൂപ മാത്രമാണ്.  നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കണക്കാണിത്.  യുവതി പ്രവേശന വിവാദത്തിന് പിന്നാലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിന് സാധനങ്ങള്‍ വാങ്ങിയെന്നുമുള്ള പ്രചരണം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് 'സ്വാമി ശരണം' എന്നെഴുതിയ പേപ്പറുകളാണ് ഏറെയും ലഭിച്ചത്.

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST

തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ യാണെന്ന് എബിവിപി ആരോപിച്ചു.  സംഭവത്തെ തുടര്‍ന്ന് രാത്രികാല പെട്രോളിംഗും ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. അതേ സമയം സ്‌കൂള്‍ പാര്‍ലമെന്റ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലാണ് ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി

ശബരിമലയില്‍ ഇനി ഹൈ ടെക് ബസ് സര്‍വ്വീസുകള്‍ 

Posted by - Oct 25, 2018, 10:03 pm IST

തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. ശബരിമലയില്‍ 250 ബസുകളാണ് സര്‍വ്വീസ് നടത്തുക. കൂടാതെ സീസണിലേക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യുആര്‍‌ കോഡ് ഡിജിറ്റല്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ സി ബസുകള്‍ക്ക് 75 രൂപയാണ് ടിക്കറ്റ് നിരക്ക്. ശബരിമലയില്‍ അയ്യപ്പ ദര്ശനത്തിനെത്തുന്നവര്‍ക്കായി പ്രയോജനകരമായ സംവിധാനങ്ങളാണ് കെ എസ് ആര്‍ ടി സി ഒരുക്കുന്നത്.

നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ 

Posted by - Oct 25, 2018, 10:00 pm IST

തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യത്തിനായി സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ എ.ഐ.സി.സി ആഹ്വാന പ്രകാരം നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ നടത്തും. തിരുവനന്തപുരത്തെയും എറണാകുളത്തേയും ഓഫീസുകളിലേക്കാണ് മാര്‍ച്ച്‌. തിരുവനന്തപുരത്ത് മുട്ടത്തറ സി.ബി.ഐ ഓഫീസിലേക്കാണ് മാര്‍ച്ച്‌ നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. പ്രതിഷേധമാര്‍ച്ച്‌ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. എറണാകുളത്ത് പുല്ലേപ്പടി സി.ബി.ഐ ആസ്ഥാനത്തേക്ക്

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST

വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പത്മകുമാര്‍ പ്രസിഡന്റ്‌ സ്ഥാനം രാജി വച്ചേക്കുമെന്ന് സൂചന 

Posted by - Oct 25, 2018, 07:01 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തോട് പോലും സംസാരിക്കാന്‍ പത്മകുമാര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഹ്‌ന ഫാത്തിമയുടെ വീട് തകര്‍ത്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍ 

Posted by - Oct 25, 2018, 06:53 am IST

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്. കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്‌ന പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തായത്. ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിച്ചു. ക്വാര്‍ട്ടേഴ്സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറില്‍ എത്തിയ

ജേക്കബ് തോമസിന്റെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു

Posted by - Oct 24, 2018, 09:03 pm IST

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. 50.33 ഏക്കര്‍ ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി സ്വന്തമാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി. തമിഴ്‌നാട്ടിലെ വിരുതുനഗരില്‍ രാജപാളയം താലൂക്കില്‍പ്പെട്ട സേത്തൂര്‍ വില്ലേജിലാണു ജേക്കബ് തോമസിന്റെ പേരില്‍ ഭൂമിയുള്ളത്.  

മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

Posted by - Oct 24, 2018, 08:58 pm IST

ഇസ്താംബുള്‍: കൊല്ലപ്പെട്ട അറബ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഈസ്താംബുളിലെ സൗദി കോണ്‍സുലേറ്റിന് സമീപത്തു നിന്ന് ലഭിച്ചതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.  ഖഷോഗിയുടെ മുഖം അടക്കമുള്ള ശരീരഭാഗങ്ങൾ വികൃതമാക്കപ്പെട്ടനിലയിലാണ് സൗദി കോണ്‍സുല്‍ ജനറലിന്‍റെ വീടിന് സമീപമുള്ള പൂന്തോട്ടത്തില്‍ നിന്ന് ഇന്നലെ കണ്ടെടുത്തത്. സൗദി കോണ്‍സുലേറ്റില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് കോണ്‍സുല്‍ ജനറലിന്റെ വീട് സ്ഥിതി ചെയ്യുന്നത്.

മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Posted by - Oct 24, 2018, 08:54 pm IST

കൊല്ലം: മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ 

Posted by - Oct 24, 2018, 08:48 pm IST

ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് കൂടി മുഖ്യമന്ത്രി മനസിലാക്കണമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുലിന്റെ പ്രതികരണം.ശബരിമല ദേവസ്വം ബോര്‍ഡിന്റേയോ മറ്റാരുടെയുമോ അല്ല, അതിന്റെ അവകാശം സ്വാമി അയ്യപ്പനാണ്. ക്ഷേത്രത്തിന്റെ അവകാശം അതിന്റെ പ്രതിഷ്ഠയ്ക്ക് തന്നെയാണെന്ന് ഇന്ത്യന്‍ നിയമവും അനുശാസിക്കുന്നുണ്ട്. സത്യം മാത്രം മറക്കരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ജനങ്ങളുടെയല്ല സ്വാമി അയ്യപ്പന് മുന്നിലാണ് മുഖ്യമന്ത്രി പരാജയപ്പെട്ടത്. ആ പരാജയം മറച്ചു വയ്ക്കാനാണ്‌അദ്ദേഹം പ്രകോപനപരമായി സംസാരിക്കുന്നത്.

ശബരിമല ദര്‍ശനം ; ബിന്ദുവിനെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു

Posted by - Oct 24, 2018, 08:11 am IST

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു എന്ന അധ്യാപിക താമസസ്ഥലത്തും ജോലി സ്ഥലത്തും ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു. സര്‍ക്കാരും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു കോഴിക്കോട്ട് തിരിച്ചെത്തിയത്. അവര്‍ ചാലപ്പുറത്തെ ഫ്ലാറ്റില്‍ എത്തിയതറിഞ്ഞ് ഒട്ടേറെ പേര്‍ പ്രതിഷേധമാവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഫ്ലാറ്റിലെ ചിലര്‍ തന്നെ താമസിക്കാന്‍ അനുവദിക്കില്ലെന്നും ബിന്ദു പറഞ്ഞു. കസബ പൊലീസെത്തി ബിന്ദുവിന്റെ

ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി

Posted by - Oct 24, 2018, 07:51 am IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി കോണ്‍ഗ്രസിന് വേണ്ടി ഹാജരാകും. അതിനിടെ മനു അഭിഷേക് സിംഗ്‌വി തിരുവിതാംകൂറിന്റെ വക്കാലത്ത് ഒഴിഞ്ഞു. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ലെന്ന് സിംഗ്‌വി അറിയിച്ചു. സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ എന്ന് ബോര്‍ഡ്

ജേക്കബ് തോമസ് മാപ്പ് പറഞ്ഞു : കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു

Posted by - Oct 24, 2018, 07:25 am IST

ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന ആവശ്യവും ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ജുഡിഷ്യറിക്ക് അപകീര്‍ത്തികരമെന്ന് തോന്നുന്നുവെങ്കില്‍ മാപ്പ് പറയുന്നതായി ഇന്നലെ ജേക്കബ് തോമസ് കോടതിയെ അറിയിക്കുകയായിരുന്നു.  ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജേക്കബ് തോമസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. തുടര്‍ന്ന് വിശദാംശങ്ങളിലേക്ക് പോകാതെ കോടതിയലക്ഷ്യ നടപടി

വൈ​ക്കം താ​ലൂ​ക്കി​ല്‍ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ര്‍​ത്താ​ല്‍

Posted by - Oct 23, 2018, 09:55 pm IST

വൈ​ക്കം: മു​രി​യ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ല്‍. നാ​ല് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വ​തി​യെ മ​ര്‍​ദി​ച്ച​യാ​ളു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്.  ആ​ര്‍​എ​സ്‌എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​ര്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യി. സ്ഥ​ല​ത്ത് വ​ന്‍​പോ​ലീ​സ് സം​ഘം ക്യാമ്പ്‌ ചെ​യ്യു​ക​യാ​ണ്. വൈ​ക്കം താ​ലൂ​ക്കി​ല്‍ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചു.