മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടു: രാഹുല്‍ ഈശ്വര്‍

Posted by - Oct 23, 2018, 09:33 pm IST

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി. മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമലയില്‍ ആരും അതിക്രമിച്ച്‌ കയറാതെ ഭക്തര്‍ നോക്കിയതില്‍ അതിയായ സന്തോഷമുണ്ട്. തനിക്കെതിരെ പൂര്‍ണമായും കള്ളക്കേസാണ്. പൊലീസ് ആരോപിക്കുന്ന സമയത്ത് താന്‍ പമ്പയിലല്ല, സന്നിധാനത്ത് ആയിരുന്നു. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പോലീസ്

ഒടിയന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

Posted by - Oct 23, 2018, 08:06 pm IST

പ്രൊമോഷന്റെ ഭാഗമായി പുറത്തുവിടുന്ന ഒടിയന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കു ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ

ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കും : പന്തളം കൊട്ടാരം 

Posted by - Oct 23, 2018, 07:37 pm IST

തിരുവനന്തപുരം: പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍ വര്‍മ വ്യക്തമാക്കി. പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നും അതേസമയം ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ക്ഷേത്രം അടച്ചിടാനുള്ള അധികാരം കൊട്ടാരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST

മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.  പ്രളയത്തിനിടെ നദികള്‍ മുറിച്ച്‌ കടക്കാന്‍ ശ്രമിച്ചവരും മറ്റുമാണ് മരിച്ചവരിലേറെയെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കകള്‍ വിരമമായെന്നും മുറില്ലോ വ്യക്തമാക്കി. മേയ് മാസം മുതല്‍ ഒക്ടോബര്‍ വരെയാണ് സാധാരണ ഇവിടെ മഴക്കാലം.

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും

Posted by - Oct 23, 2018, 07:24 am IST

തൃശൂർ: ചിമ്മിനി ഡാമിന്റെ ഷട്ടര്‍കള്‍ ഇന്ന് തുറക്കും. തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം. അണക്കെട്ടിന്‍റെ നാല് ഷട്ടറുകളാണ്  ഇന്ന് തുറക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. 10 സെന്‍റീ മീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നതെന്നാണ് വിവരം. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.  

ശബരിമല യുവതീപ്രവേശനം : പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന് 

Posted by - Oct 23, 2018, 07:00 am IST

ദില്ലി: ശബരിമല യുവതീപ്രവേശന കേസിലെ പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹർജികൾ നൽകിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നൽകിയേക്കും. ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ‌്ത രണ്ട‌് റിട്ട‌് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന‌്

ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

Posted by - Oct 23, 2018, 06:50 am IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും.  നിലവില്‍ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ബോര്‍ഡ് കൈകൊണ്ട നടപടികള്‍, ഒപ്പം ഉണ്ടായ സംഭവ വികാസങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാകും റിപ്പോര്‍ട്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന് അന്തിമരൂപമാകുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി 

Posted by - Oct 15, 2018, 07:03 am IST

തിരുവനന്തപുരം : ഒക്ടോബര്‍ 17 ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് അവധി പ്രഖ്യാപിച്ചു. പകരം ക്ലാസ്സ്‌ പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ

Posted by - Oct 14, 2018, 06:45 am IST

കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായി. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നായിരുന്നു അര്‍ച്ചന പത്മിനിയുടെ ആരോപണം. എന്നാല്‍ ഇത് ശരിയല്ലെന്നും സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറ‍ഞ്ഞത്.

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

Posted by - Oct 11, 2018, 09:03 pm IST

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍.  തിരികെ എത്തുമെന്ന വാര്‍ത്തകളെ കുറിച്ച്‌ അറിവില്ലെന്നും രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.  തന്റെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ എന്ന നിലയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ അഭിപ്രായം

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ

Posted by - Oct 11, 2018, 08:54 pm IST

പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ സങ്കുചിത ചിന്തയാണ് കേസിന് അടിസ്ഥാനം. ഇത്തരം വിഷയങ്ങള്‍ കോടതിയുടെ മുന്നിലെത്തേണ്ടതല്ല. കോടതിയുടെ മുന്നിലെത്തുമ്പോള്‍ ഇത് ഭരണഘടനാവിഷയമായി മാറും. ശബരിമല ക്ഷേത്രപ്രവേശനവിഷയം അവകാശമായല്ല ആചാരമായാണ് കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചു 

Posted by - Oct 11, 2018, 08:47 pm IST

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയമനം പ്രഖ്യാപിച്ചത്. വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ് പുതിയ ചുമതല ലഭിച്ചതെന്നും കോണ്‍ഗ്രസിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന ഉത്തരവാദിത്തം വെല്ലുവിളിയായി ഏറ്റെടുക്കുന്നതായും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാദ്ധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ന്‍ല്‍കി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരമാലകള്‍

മുഖ്യമന്ത്രിയ്ക്കെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസ് 

Posted by - Oct 11, 2018, 07:42 am IST

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമര്‍ശത്തില്‍ എസ്‌എന്‍ഡിപി യോഗം ഭാരവാഹിയായ സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ആറന്മുള പൊലീസാണ് കേസെടുത്തത്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. എസ്‌എന്‍ഡിപി

ശബരിമല സ്ത്രീ പ്രവേശനം സ്വാഗതാര്‍ഹമാണെന്ന‌് ശ്രീ ശ്രീ രവിശങ്കര്‍

Posted by - Oct 11, 2018, 07:26 am IST

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ദിവസങ്ങളും ആഴ‌്ചകളും കാല്‍നടയായി സ‌്ത്രീകള്‍ യാത്രചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. എല്ലാ ആചാരങ്ങള്‍ക്കുപിന്നിലും ശാസ‌്ത്രീയ കാരണമുണ്ട‌്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഇത്തരം കാരണങ്ങള്‍ ഇല്ലാതാകും. അതിനാല്‍ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന‌് രവിശങ്കര്‍ പറഞ്ഞു.