ലക്ഷ്മിയെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ മാ​റ്റി

Posted by - Oct 8, 2018, 07:45 am IST

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പ​രി​ക്കേ​റ്റ് തലസ്ഥാനത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന, ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യ ല​ക്ഷ്​​മി​യെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ ഐസിയുവിലേക്ക് മാ​റ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായതായും പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.  

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

Posted by - Oct 8, 2018, 07:39 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല

Posted by - Oct 8, 2018, 07:26 am IST

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കാനായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ എത്തുന്നതിനു മുന്നോടിയായി ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന നിലപാടിലായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്‍റ. എന്നാല്‍ ആദ്യഘട്ടത്തില്‍ പമ്പയില്‍ കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ ആലോചന. കൂടുതല്‍ സ്ത്രീകള്‍ എത്തിയാല്‍ മാത്രം സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു. തത്കാലം നിലവിലെ സംവിധാനങ്ങള്‍ തുടരാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.

മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

Posted by - Oct 8, 2018, 07:20 am IST

മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മേല്‍പ്പാതയുടെ കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അവധി ദിവസവും ഗതാഗതം താരതമ്യേന കുറവും ആയതിനാല്‍ ഞായറാഴ്ചതന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മേല്‍പ്പാതയുടെ ഒരു ഭാഗം ക്രെയിനിനു മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. രണ്ടുമാസം മുമ്പ് സമാനമായ സംഭവം അന്ധേരിയിലും ഉണ്ടായി. അന്ന്

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST

ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്. പരമാവധി സംഭരണ ശേഷി 2403 അടിയായ അണക്കെട്ടില്‍ ഇപ്പോള്‍ 2387 അടി വെള്ളമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധനയുണ്ട്. ഇപ്പോള്‍ 133 അടിക്ക് മുകളിലാണ് ജലനിരപ്പ് . ജില്ലയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ഹൈറേഞ്ചിലേക്കുള്ള രാത്രി യാത്രയുടെ നിരോധനവും വൈകാതെ പിന്‍വലിക്കുമെന്ന് കലക്ടര്‍

അഭിലാഷ് ടോമിയെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

Posted by - Oct 7, 2018, 05:31 pm IST

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടയില്‍ പായ്‌വഞ്ചി തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് അഭിലാഷിനെ ഡല്‍ഹിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ അഭിലാഷിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തും. തുടര്‍ന്നായിരിക്കും അഭിലാഷ് ടോമിയ്ക്ക് ചികിത്സ ആരംഭിക്കുന്നത്. 

ഇ​ന്‍​ഡി​ഗോ യാ​ത്ര​ക്കാ​ര്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി

Posted by - Oct 7, 2018, 05:29 pm IST

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്‍​ഡി​ഗോ​യു​ടെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​ര്‍ സംഭവിച്ചതിനെ തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി.  അ​തേ​സ​മ​യം എ​ല്ലാ വി​മാ​ന​ത്താ​വ​ങ്ങ​ളി​ലേ​യും സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​റു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി എ.കെ.ശശീന്ദ്രന്‍

Posted by - Oct 7, 2018, 03:12 pm IST

തിരുവനന്തപുരം : ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഒരു വിഭാഗം ബസ് ഉടമകളാണ്‌ സമരം നടത്താന്‍ തീരുമാനിച്ചത് .  എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ് സമരമെന്നും ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തും എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി . 90 ദിവസം കൊണ്ട് ടാക്‌സ് അടക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തിയെന്നും 15 വര്‍ഷം കഴിഞ്ഞ ബസുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു എന്നും,ബസ് ഉടമകള്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന എല്ലാ

കനത്ത മഴ : സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം അവധി

Posted by - Oct 7, 2018, 11:47 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷം അവധി നല്‍കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. മഴക്കെടുതികള്‍ മൂലം റോഡുകളിലും മറ്റും അപകടസാധ്യത വര്‍ധിക്കാന്‍ ഇടയുള്ളതിനാലുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണിതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST

ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹെയ്ത്തിയുടെ അയല്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെയ്ത്തി പ്രസിഡന്റ് ജോവേല്‍ മോയിസ് നിര്‍ദേശിച്ചു.

അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

Posted by - Oct 7, 2018, 11:18 am IST

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേനയുടെ ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ സുരക്ഷിതനായി തീരത്തെത്തിച്ചത്. അഭിലാഷ് ടോമിയെ മുംബൈയിലേക്ക് കൊണ്ടുപൊകാനാണ് നേരത്തെ തിരുമാനിച്ചിരുന്നത് എങ്കിലും പിന്നിട് വിശാഖപട്ടണത്തേക്ക് കപ്പലിന്റെ ഗതി മാറ്റുകയായിരുന്നു. വൈകിട്ട് മൂന്നരയോടെ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ അഭിലാഷ് ടോമി ചികിത്സയിലാണ്. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയിട്ടുണ്ട്. അതേസമയം കൂടുതല്‍ വിദഗ്ധ

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST

സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍ കുറക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം നികുതി കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിനിടയാക്കിയിരിക്കേ കേന്ദ്രം ഇന്ധന വില കുറയ്ക്കുകയായിരുന്നു.  പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കുറച്ചത്. ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ ഇനത്തില്‍ കേന്ദ്രം 1.50 രൂപയും എണ്ണ കമ്പനികള്‍

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത 

Posted by - Oct 4, 2018, 09:46 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.  ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറ്റി അടിയന്തിര യോഗം ചേർന്ന് ജാഗ്രത നിർദ്ദേശംനൽകി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോട ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST

വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.  

സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം ഇന്ന് 

Posted by - Oct 4, 2018, 09:28 am IST

കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 65 വയസ്സായിരുന്നു. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 16 ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.