യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Posted by - Oct 4, 2018, 09:26 am IST

താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST

അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള മസ്ജിദില്‍ പോയി നമസ്‌ക്കരിച്ച്‌ വരുമ്പോഴാണ് വീട്ടിന് തീപിടിച്ച സംഭവം കാണുന്നത്.  രക്ഷപ്പെടാന്‍ വേണ്ടി അലറി വിളിച്ച കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി കുടുംബനാഥനും സുഹൃത്തായ സുദാനി പൗരനും കൂടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു.തീ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടിലെല്ലാവരും ഉറങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും കൂടി

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST

സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ നോബല്‍ പങ്കിടുന്നത്. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടുപിടിത്തത്തിനാണ് പുരസ്‌ക്കാരം. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണാ സ്ട്രിക്ക് ലാന്‍ഡ്.

ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ച് : എം. ​മു​കു​ന്ദ​ന്‍

Posted by - Oct 2, 2018, 09:11 pm IST

ക​ണ്ണൂ​ര്‍: എ​ന്നെ​ങ്കി​ലും ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ചാ​യി​രി​ക്കു​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍ എം. ​മു​കു​ന്ദ​ന്‍. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. വ​ള​രെ വി​പ്ല​വ​ക​ര​മാ​യി​ട്ടു​ള്ള ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഹിം​സ്ര മൃ​ഗ​ങ്ങ​ളും വി​ഷ​സ​ര്‍​പ്പ​ങ്ങ​ളും ഒ​ക്കെ​യു​ള്ള ശ​ബ​രി​മ​ല​യി​ല്‍ പ​ണ്ടു​കാ​ല​ത്ത് പോ​കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു.  പോ​യ പ​ല​രും തി​രി​ച്ചു​വ​ന്നി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പോ​കാ​ന്‍ പ​റ്റി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് സ്ത്രീ​ക​ള്‍ അ​വി​ടെ പോ​കാ​തി​രു​ന്ന​ത്. സ്ത്രീ​ക​ളെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്കു​ന്ന ആ ​കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും കൂ​ടെ മ​ല ക​യ​റു​വാ​ന്‍ ക​ഴി​യു​ന്നെ​ങ്കി​ല്‍

ശബരിമല യുവതീ പ്രവേശനം ; വൻ പ്രതിഷേധം 

Posted by - Oct 2, 2018, 08:57 pm IST

പന്തളം : ശബരിമല യുവതീ പ്രവേശന കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരം പ്രതിനിധികളുടെയും അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പന്തളം ടൗണിൽ നടന്ന നാമപജപഘോഷയാത്രയിൽ സ്ത്രീകൾ ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പരിസരത്തുനിന്നും വലിയകോയിക്കൽ ക്ഷേത്രത്തിലേക്കാണ് നാമജപഘോഷയാത്ര നടന്നത് .വിവിധഹൈന്ദവ സംഘടനകളും നിരവധി ഭക്തജനങ്ങളും ശരണാഘോഷ മന്ത്രജപവുമായി ഘോഷയാത്രയിൽ  അണിനിരന്നു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST

തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.   

ഗീ​ത ഗോ​പി​നാ​ഥ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ

Posted by - Oct 1, 2018, 09:34 pm IST

ന്യൂഡല്‍ഹി: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്‌സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ര​ഘു​റാം രാ​ജ​ന് ശേ​ഷം ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് ഗീ​ത ഗോ​പി​നാ​ഥ്. 

 ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted by - Oct 1, 2018, 08:33 pm IST

സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണ്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഇരുവരുടെയും കണ്ടെത്തലുകള്‍.  

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറബിക്കടലിനും മാലിദ്വീപിനും സമീപത്ത് ആറാം തിയ്യതിയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുണ്ട്.  ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആറു മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.  

പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്

Posted by - Oct 1, 2018, 06:42 pm IST

കോട്ടയം: ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.  ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞ ജോര്‍ജ് കന്യാസ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.  ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 12 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 80 രൂപ 36 പൈസയായി.  കൊച്ചിയില്‍ ഡീസലിന് 78.50 രൂപയും പെട്രോളിന് 85.67 രൂപയുമായി വില വര്‍ധിച്ചു. കോഴിക്കോട് 79.37, 86.03 എന്നിങ്ങനെയാണ് ഡീസല്‍ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 

ശക്തമായ മ‍ഴ:  രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted by - Oct 1, 2018, 08:54 am IST

തിരുവനനന്തപുരം: ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മ‍ഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഈ മാസം 6 ന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6