മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്

Posted by - Nov 30, 2018, 04:54 pm IST

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. കേസില്‍ നടന് മാത്രമായി പ്രത്യേകം ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും പറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്ബുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തരവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി മേധാ പട്കര്‍

Posted by - Nov 30, 2018, 04:35 pm IST

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സ്ത്രീകളുടെ കൂടെ നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുത് – മേധാ പട്കര്‍ പറഞ്ഞു. ഭരണഘടനയെ മാനിക്കണം. ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ഈ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് അവര്‍ തിരിച്ചറിയണമെന്നും മേധാ പട്കര്‍

മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം 

Posted by - Nov 30, 2018, 04:09 pm IST

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഗുഹയില്‍ കുടുങ്ങിയത്. വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രമേശും അയല്‍വാസികളായ നാലുപേരും സ്ഥലത്തെത്തുകയായിരുന്നു. കൂടെയുള്ളവരെ പുറത്ത് നിര്‍ത്തി രമേശ് ഗുഹക്കുള്ളിലേക്ക് കയറി. എന്നാല്‍ ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച്‌ അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും

ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി

Posted by - Nov 30, 2018, 04:04 pm IST

ശബരിമല: സ്ത്രീപ്രവേശന വിഷയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി ലഭിച്ചു. ദേവസ്വം ബോര്‍ഡ് സംഘടനയുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സൂചന. സംഘപരിവാര്‍ അനുകൂല സംഘടനയായ അയ്യപ്പ സേവാ സമാജത്തിനാണ് പമ്ബയിലും നിലയ്ക്കലും നല്‍കുന്ന അന്നദാനത്തിന്റെ ചുമതല ഏല്‍പ്പിക്കുക. കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമനമുണ്ടായിരുന്നത്. അതേസമയം, അന്നദാനത്തിന് ഒരു സംഘടനയ്ക്കും കരാര്‍ നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.

ടി​ആ​ര്‍​എ​സ് നേ​താ​വി​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ല​ക്ഷ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു

Posted by - Nov 30, 2018, 03:47 pm IST

ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ല്‍ ടി​ആ​ര്‍​എ​സ് നേ​താ​വി​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ല​ക്ഷ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി (ടിആര്‍എസ്) നേ​താ​വ് പി. ​ന​രേ​ന്ദ്ര റെ​ഡ്ഡി​യു​ടെ വ​സ​തി​യി​ല്‍​നി​ന്നും 51 ല​ക്ഷം രൂ​പ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. രൂ​പ​യു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ന്‍ ന​രേ​ന്ദ്ര റെ​ഡ്ഡി​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ സൂ​ക്ഷി​ച്ചി​രുന്ന പ​ണ​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ര്‍ 11നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി

Posted by - Nov 30, 2018, 03:45 pm IST

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു.രഹനയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

250 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

Posted by - Nov 30, 2018, 03:23 pm IST

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍​നി​ന്നും 250 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. താ​ന​യി​ലെ മും​ബാ​റ​യി​ല്‍​നി​ന്നു​മാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഓ​ട്ടോ​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST

കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ വിട്ടുപിരിഞ്ഞത്. അമ്ബതിലേറെ സിനിമകളില്‍ വേഷമിട്ടിരുന്നെങ്കിലും മിമിക്രിയിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ മിമിക്രി കാസെറ്റുകള്‍ ഹിറ്റുകളായിരുന്നു. തന്റേതായ ശൈലിയിലൂടെ അബി മിമിക്രി രംഗത്ത് അഗ്രഗണ്യനായി മാറി. ആമിന താത്തയായും അമിതാഭ് ബച്ചനായും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിമിക്രി രംഗത്തുനിന്ന് വന്നവരെല്ലാം സിനിമയില്‍ പ്രശസ്തി നേടിയപ്പോഴും അബിക്ക് സിനിമയില്‍ ശോഭിക്കാനായില്ല. നീണ്ട

മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Posted by - Nov 30, 2018, 02:58 pm IST

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷവും പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. കഴിഞ്ഞ മാസപൂജാ വേളയിലും ചിത്തിര ആട്ട വിശേഷത്തിനുംശേഷം തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറപ്പോഴും പ്രക്ഷോഭത്തിന് അയവില്ലാത്തതാണ് ഭൂരിപക്ഷം മാളികപ്പുറങ്ങളെയും ശബരിമലയില്‍ നിന്ന് അകറ്റിയത്. മുന്‍പ് ആയിരക്കണക്കിന് മാളികപ്പുറങ്ങളാണ് നിത്യവും സന്നിധാനത്ത് എത്തിയിരുന്നത്. എന്നാല്‍ ഈ തീര്‍ത്ഥാടനകാലത്ത് ശുഷ്കമായ സംഖ്യ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ മുതല്‍ തുടങ്ങുന്ന

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Posted by - Nov 30, 2018, 01:39 pm IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകള്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ ആരായുന്നതില്‍ നിയന്ത്രണം. പിആര്‍ഡി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതികരണം ചോദിക്കാന്‍ പാടുള്ളൂ. ഗസ്റ്റ് ഹൗസിലും റെയില്‍വേ സ്റ്റേഷനിലും പ്രതികരണം എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റിനകത്തും പുറത്ത് പൊതുവദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റു പ്രശക്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്.

ന​സി​റു​ദ്ദീ​ന്‍ വ​ധം: എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം

Posted by - Nov 30, 2018, 01:35 pm IST

കോ​ഴി​ക്കോ​ട്: വേ​ളം പു​ത്ത​ല​ത്ത് അ​ന​ന്തോ​ത്ത് മു​ക്കി​ല്‍ യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഴ​ക്കെ പു​ത്ത​ല​ത്ത് ന​സി​റു​ദ്ദീ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടു പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ വേ​ളം വ​ല​കെ​ട്ട് ക​പ്പ​ച്ചേ​രി ബ​ഷീ​ര്‍, കൊ​ല്ലി​യി​ല്‍ അ​ന്ത്രു എ​ന്നി​വ​ര്‍​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം.  ഇ​രു​വ​ര്‍​ക്കും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കോ​ഴി​ക്കോ​ട് ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ‌് കോ​ട​തി​യു​ടേ​താ​ണ് വി​ധി. 2016 ജൂ​ലൈ 15നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ന​സി​റു​ദ്ദീ​ന്‍ ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍

പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

Posted by - Nov 30, 2018, 01:20 pm IST

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റിയയെ അവസാനമായി കണ്ടതെന്നാണ് പ്രകാശ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദിനേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ഫാളാറ്റില്‍ വന്നിരുന്നുവെന്നും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും സമീപ

ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​മു​ഖി മു​വ്വ​ല​യെ ക​ണ്ടെ​ത്തി

Posted by - Nov 29, 2018, 08:00 pm IST

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ബ​ഹു​ജ​ന്‍ ലെ​ഫ്റ്റ് ഫ്ര​ണ്ടി​ന്‍റെ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​മു​ഖി മു​വ്വ​ല​യെ ക​ണ്ടെ​ത്തി. ഒ​രു ദി​വ​സ​ത്തെ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സെ​ക്ക​ന്ദ​രാ​ബാ​ദി​ലെ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ കോ​ള​നി​യി​ല്‍​നി​ന്നാ​ണ് ച​ന്ദ്ര​മു​ഖി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.10 ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​ദ്യ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി​യാ​യ ച​ന്ദ്ര​മു​ഖി​യെ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ താ​മ​സ​സ്ഥ​ല​മാ​യ ജ​വ​ഹ​ര്‍​ന​ഗ​റി​ലാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​തി​നു ശേ​ഷം വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച്‌ഡ് ഓ​ഫാ​യി​രു​ന്നു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST

തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഡിസംബര്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ നിപ്പ ബാദ്ധ്യതയുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വവ്വാലടക്കമുള്ള ജീവികള്‍ കഴിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്, പഴങ്ങള്‍ കഴിക്കുമ്ബോള്‍ നന്നായി കഴുകി ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട്

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് യാതൊരു മറുപടിയും നല്‍കാനില്ല; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Posted by - Nov 29, 2018, 12:48 pm IST

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് യാതൊരു മറുപടിയും നല്‍കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും സര്‍ക്കാരിന് മറുപടിയില്ല. സഭ നിര്‍ത്തിവച്ച്‌ സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.