തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം

Posted by - Nov 16, 2018, 10:05 pm IST

ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. നിലയ്ക്കലും പമ്ബയിലും വിവിധ സ്ഥലങ്ങളില്‍ ടിക്കറ്റ് വെന്റിംഗ് മെഷീനുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നിലയ്ക്കല്‍-പമ്ബ റൂട്ടിലുള്ള കെഎസ്‌ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസുകളില്‍ ഇക്കുറി കണ്ടക്ടര്‍മാരില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്ബനിയാണ് വെന്റിംഗ് മെഷീന്‍ തയാറാക്കി നല്‍കിയിട്ടുള്ളത്. ഇരുനൂറോളം ടിക്കറ്റ് വെന്റിംഗ് മെഷിനുകളാണ് നിലയ്ക്കലില്‍ എത്തിച്ചിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം എന്നിവ

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

Posted by - Nov 16, 2018, 10:02 pm IST

ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഗൌരവ് ഗുപ്തയെന്നയാളുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാണാ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹരൂണ്‍ ഖാന്‍, ഷഫീഖ്, കിംഗ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ചുമത്തിയത്. ഇവര്‍ ഫേസ്ബുക്കിലൂടെ യോഗിയെ അപകീര്തിപെടുത്തിയാതിനാണ് കേസ്. നവംബര്‍ 14 ന് യോഗി ആദിത്യനാഥിനെയും ആര്‍എസ്‌എസിനെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ഇവര്‍ പോസ്റ്റിട്ടതായാണ് പൊലീസ് പറയുന്നത്.

വിശ്വാസത്തിന്റെ പേര് പറഞ്ഞ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നു; എംഎം മണി

Posted by - Nov 16, 2018, 09:59 pm IST

ഇടുക്കി: വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നതെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പേരിലുള്ള ഇവരുടെ കള്ളത്തരം അയോധ്യയിലെ മുസ്ലിം പള്ളിയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ട ഇരട്ടത്താപ്പ് നയത്തില്‍ വ്യക്തമാണെന്നും എംഎം മണി പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം #കോണ്‍ഗ്രസ്#ബിജെപി #വിശ്വാസത്തട്ടിപ്പ് കോണ്‍ഗ്രസ്സും ബി.ജെ.പി.യും ആര്‍.എസ്.എസ്സും വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നത്. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍

ഭാ​ര്‍​ഗ​വ് റാ​മും പൃ​ഥ്വി​പാ​ലും ക​സ്റ്റ​ഡി​യി​ല്‍

Posted by - Nov 16, 2018, 09:43 pm IST

പ​മ്പ: മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ പൃ​ഥ്വി​പാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു പൃ​ഥ്വി​പാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.  ഹി​ന്ദു​ഐ​ക്യ​വേ​ദി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഭാ​ര്‍​ഗ​വ് റാ​മി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കെ.​പി ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്ത് പോ​ലീ​സ് ത​ട​യു​ക​യും ചെ​യ്തു. ഇ​വ​ര്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്നാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്‌​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.  

കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​

Posted by - Nov 16, 2018, 09:26 pm IST

കൊ​ച്ചി: തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ര്‍​ന്ന് ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 20 വ​രെ അ​റ​ബി​ക്ക​ട​ലി​ലും, കേ​ര​ള തീ​ര​ത്തും, ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും, ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തും ഗ​ള്‍​ഫ് ഓ​ഫ് മാ​ന്നാ​റി​ലും ഒ​രു കാ​ര​ണ​വ​ശാ​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്ന് എ​റ​ണാ​കു​ളം (മേ​ഖ​ല) ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST

സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നതിനെ തുടര്‍ന്ന് മണ്ണ് ഇളകിയതു മൂലമുണ്ടായ പൊടി കാറ്റടിക്കുമ്ബോള്‍ പറക്കുന്ന സ്ഥിതിയുണ്ടായിരുന്നു. മഴ പെയ്തതോടെ പൊടി ശല്യം അവസാനിച്ചിരിക്കുകയാണ്. സാധാരണ പൊടി ശല്യം രൂക്ഷമാകുമ്ബോള്‍ ഫയര്‍ഫോഴ്‌സാണ് വെള്ളം സ്േ്രപ ചെയ്ത് പ്രശ്‌ന പരിഹാരം കാണുന്നത്.

തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും

Posted by - Nov 16, 2018, 07:29 pm IST

കൊച്ചി : ശബരിമല സന്ദര്‍ശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. തൃപ്‌തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കാതെ വിമാനത്താവളത്തില്‍ നിന്നും തൃപ്തി മടങ്ങുന്നത്.

തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്

Posted by - Nov 16, 2018, 10:20 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്. ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഇതുവരെയായി 81,000ല്‍ അധികം ആളുകളെ ഒഴിപ്പിച്ചതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി

Posted by - Nov 16, 2018, 10:05 am IST

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും. കാര്യങ്ങള്‍ കൂടുതല്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു. 

താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരും; തൃപ്‌തി ദേശായി 

Posted by - Nov 16, 2018, 10:03 am IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയുടെ വിമര്‍ശനം. തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച്‌ കൊച്ചി വിമാനത്താവളത്തലെത്തിയ തൃപ്‌തിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

Posted by - Nov 16, 2018, 09:54 am IST

കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒരുതരത്തിലും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയതോടെ ഓണ്‍ലൈന്‍ ടാക്‌സി വരുത്തി ഇവരെ അടുത്തുള്ള ഹോട്ടലിലേക്കെങ്കിലും മാറ്റാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി ജീവനക്കാര്‍ അറിയിച്ചിരുന്നു.

തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി

Posted by - Nov 16, 2018, 09:49 am IST

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. വിമാനത്താവളത്തിന് പുറത്ത് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​ര്‍ 18 ലേ​ക്കു മാ​റ്റി

Posted by - Nov 15, 2018, 10:05 pm IST

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​ര്‍ 18 ലേ​ക്കു മാ​റ്റി. കേ​സ് വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന പ​ള്‍​സ​ര്‍ സു​നി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്ത് എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.  ജ​യി​ല്‍ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു കേ​സി​ലെ പ്ര​തി​യാ​യ മ​ണി​ക​ണ്ഠ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. ഈ ​അ​പേ​ക്ഷ കോ​ട​തി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.  ദി​ലീ​പ് വി​ദേ​ശ​യാ​ത്ര​യ്ക്കു നേ​ര​ത്തെ​ത്ത​ന്നെ കോ​ട​തി​യി​ല്‍​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യ​തി​നാ​ല്‍ ഹാ​ജ​രാ​യി​ല്ല. ജ​നു​വ​രി ആ​ദ്യം വ​രെ സി​നി​മാ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​തി​നാ​ണു

ന​ട അ​ട​ച്ച​ശേ​ഷം സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഡി​ജി​പി

Posted by - Nov 15, 2018, 09:55 pm IST

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ ന​ട അ​ട​ച്ച​ശേ​ഷം സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. നി​ല​യ്ക്ക​ലി​ല്‍ ന​ട​ന്ന പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം അ​റി​യി​ച്ച​ത്. പു​രോ​ഹി​ത​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മാ​ത്ര​മാ​വും ന​ട അ​ട​ച്ച​ശേ​ഷം സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ അ​നു​മ​തി​യെ​ന്നും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. 

ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Posted by - Nov 15, 2018, 09:38 pm IST

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെയാണ്് നിരോധാനാജ്ഞ. വെള്ളിയാഴ്ച മുതല്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം