പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് 

Posted by - Nov 14, 2018, 10:51 am IST

കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 80.77 രൂപയും ഡീസലിന്റെ വില 77.41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Nov 14, 2018, 10:46 am IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. നാളത്തെ യോഗത്തോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. സുപ്രീം കോടതി തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളത്തെ യോഗത്തിന് ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു പാ​​ക് ഭീ​​ക​​ര​​രെ സൈ​​ന്യം വ​​ധി​​ച്ചു

Posted by - Nov 14, 2018, 08:05 am IST

ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ത്തി​​നു ശ്ര​​മി​​ച്ച രണ്ടു പാ​​ക് ഭീ​​ക​​ര​​രെ സൈ​​ന്യം വ​​ധി​​ച്ചു. കെ​​ര​​ന്‍, അ​​ഖ്നൂ​​ര്‍ സെ​​ക്ട​​റു​​ക​​ളി​​ലാ​​ണു ഭീ​​ക​​ര​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട​​ത്. റൈ​​​ഫി​​​ളു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ആ‍യു​​​ധ​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ശനിയാഴ്ച നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മുംബൈയില്‍ ഫ്ളാറ്റില്‍ തീപിടിത്തം

Posted by - Nov 14, 2018, 08:04 am IST

മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്‍റുകളിലാണ് തീപടര്‍ന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

ശബരിമല യുവതീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

Posted by - Nov 13, 2018, 10:21 pm IST

തിരുവനന്തപുരം ;  ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം ചേരുന്നത്.

സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി

Posted by - Nov 13, 2018, 10:17 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവും ഇവര്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലെ ഡ്രൈവര്‍ രമേശും കീഴടങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. തിങ്കാളാഴ്ച രാത്രി തമിഴ്‌നാട്ടില്‍ നിന്നെത്തിയ തങ്ങള്‍ ഹരികുമാറിനെ കല്ലമ്ബലത്തെ വീട്ടില്‍ എത്തിച്ചെന്നും ചൊവ്വാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്നുമായിരുന്നു തീരുമാനമെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

ശബരിമല ദര്‍ശനത്തിനൊരുങ്ങി തൃപ്തി ദേശായി

Posted by - Nov 13, 2018, 10:13 pm IST

ഡല്‍ഹി : ശബരിമല ദര്‍ശനത്തിനൊരുങ്ങി വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ഈ മാസം 16നും 20നും ഇടയ്ക്കായിരിക്കും സന്ദ‌ർശനമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. കൃത്യമായ തീയതി ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു. 

സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് വത്സന്‍ തില്ലങ്കേരി

Posted by - Nov 13, 2018, 09:15 pm IST

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ജനുവരി 22വരെ സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ്

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

Posted by - Nov 13, 2018, 04:32 pm IST

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധിക്കെതിരെ സ്‌റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും കോടതി അറിയിച്ചു. വാദം ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ഭരണഘടന ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത് 49 പുനഃപരിശോധന ഹര്‍ജികളാണ്. ഇതേസമയം സുപ്രീംകോടതി വിധി എന്തുതന്നെയായാലും വിധി നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; രാഹുല്‍ ഈശ്വര്‍

Posted by - Nov 13, 2018, 03:12 pm IST

കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം നടത്തന്‍ സാധ്യത ഉണ്ട്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടുമെന്നും രാഹുല്‍ പറഞ്ഞു. വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കും. അവര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കും- രാഹുല്‍ പറഞ്ഞു.

അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി

Posted by - Nov 13, 2018, 03:06 pm IST

അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തികൊ​ച്ചി: പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ വ്യ​ഗ്ര​ത കാ​ണി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ എ​ന്തു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മാ​നി​ക്കു​ന്നി​ല്ല. സ്വ​ന്തം ചി​ത്ര​മു​ള്ള ഫ്ലെ​ക്സു​ക​ള്‍ വ​ഴി​യ​രു​കി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ഭ​ര​ണ​മു​ന്ന​ണി​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ വ​രെ വ​ഴി​യ​രു​കി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ്. നി​രോ​ധ​നം മ​റി​ക​ട​ന്ന് അ​ന​ധി​കൃ​ത

നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ആത്മഹത്യ ചെയ്തു

Posted by - Nov 13, 2018, 12:47 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം വധക്കേസില്‍ ഡിവൈഎസ്പി ഒളിവിലായിരുന്നു.

ശബരിമല യുവതീ പ്രവേശനം  : റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

Posted by - Nov 13, 2018, 11:57 am IST

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് ശബരിമല യുവതീ പ്രവേശനത്തിനെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി പരി​ഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന നാലു ജഡ്ജിമാര്‍ക്ക് പുറമെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ​ഗൊ​ഗോയിയുമാണ് റിവ്യൂ ഹര്‍ജികള്‍ പരി​ഗണിക്കുന്നത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിഎച്ച്‌പി കേരള അധ്യക്ഷനുവേണ്ടി ഹാജരായ മുതിര്‍ന്ന

ശബരിമല യുവതീ പ്രവേശനം : ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Posted by - Nov 13, 2018, 09:30 am IST

ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് തുറന്നകോടതിയില്‍ പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ വൈകിട്ട് മൂന്നുമണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക. യുവതീപ്രവേശന വിധിയെചോദ്യം ചെയ്ത് നാല് റിട്ട് ഹര്‍ജികളും നാല്‍പ്പത്തിഒന്‍പത് പുനപരിശോധനാഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ വിശ്വഹിന്ദുപരിഷത്ത് അടക്കം സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ രാവിലെ തുറന്നകോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കും.

കശ്മീരില്‍ പാക് വെടിവയ്പ്പില്‍ മലയാളി സൈനികന് വീരമൃത്യു

Posted by - Nov 13, 2018, 09:27 am IST

കശ്മീരില്‍ പാക് വെടിവയ്പ്പില്‍ മലയാളി സൈനികന് വീരമൃത്യു. എറണാകുളം  മനക്കുന്നം സ്വദേശി ആന്‍റണി സെബാസ്റ്റ്യനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൈനികന്‍ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ മാരിമുത്തു സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.