തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍

Posted by - Nov 11, 2018, 03:27 pm IST

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസില്‍ നിന്നും രക്ഷിക്കാന്‍ മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഢിയുടെ സഹായി അലി ഖാനെയും സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ബുധനാഴ്ച റെഡ്ഡിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ് 

Posted by - Nov 11, 2018, 12:59 pm IST

മും​ബൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ മും​ബൈ​യി​ല്‍ കേ​സ്. പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തി​ന് സു​പ്രീ​കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു ലം​ഘി​ച്ച​വ​ര്‍ക്കെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 53 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.  രാ​ത്രി എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ പ​ട​ക്കം പൊ​ട്ടി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​ത് ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ന​വം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​തെ​ന്നും മും​ബൈ പോ​ലീ​സ് വ​ക്താ​വ്

സനലിന്റെ കൊലപാതകം; പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കടകംപള്ളി

Posted by - Nov 11, 2018, 12:17 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിന്റെ കൊലയാളിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സനലിന്റെ കുടുംബത്തിന് അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. 

സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

Posted by - Nov 11, 2018, 11:58 am IST

റാ​യ്പൂ​ര്‍: തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു മാ​വോ​യി​സ്റ്റിനെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ന​വ​സ്തു​ക​ളും സു​ര​ക്ഷ​സേ​ന പി​ടി​ച്ചെ​ടു​ത്തു. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ഛത്തീ​സ്ഗ​ഡി​ലെ കൊ​യാ​ലി ബ​ന്ദ​യി​ലു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ല്‍ ഒ​രു ബി​എ​സ്‌എ​ഫ് ജ​വാ​നു പ​രി​ക്കേ​റ്റിട്ടുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍​ന്നു ക​ന​ത്ത സു​ര​ക്ഷാ​ണ് ഛത്തീ​സ്ഗ​ഡി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച 18 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വിവാദ  പ്രസംഗത്തിന്റെ സിഡി ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി 

Posted by - Nov 11, 2018, 11:34 am IST

കൊച്ചി:പി.എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സിഡി കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കി. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗഭാഗം മുഴുവനുമാണ് പിള്ള ഹാജരാക്കിയത്. തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നിലനില്‍ക്കില്ല എന്നും ശ്രീധരന്‍ പിള്ള കോടതിയെ ബോധിപ്പിച്ചു. കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സിഡി ഹാജരാക്കിയത്.നടയടക്കല്‍ വിവാദത്തില്‍ കഴിഞ്ഞ ദിവസം പിള്ള മലക്കം മറിഞ്ഞിരുന്നു

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം

Posted by - Nov 11, 2018, 10:57 am IST

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി റാണ വിഎസിനും സാമൂഹ്യപ്രവര്‍ത്തക സജ്‌ന ഷാജിക്കുമാണ് അക്രമികളുടെ മര്‍ദ്ദനമേറ്റത്. പാലാരിട്ടത്തുവെച്ച്‌ ഇവരോട് അപമര്യാദയായി പെരുമാറിയയാള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയില്‍ പറയുന്നു. യൂബര്‍ ഈറ്റ്‌സില്‍ ജോലി ചെയ്യുന്ന ഒരാള്‍ വന്ന് നിങ്ങളെ നാളെ മുതല്‍ പകല്‍ പോലും ഇവിടെ നടക്കാന്‍ അനുവദിക്കില്ല എന്നും

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്

Posted by - Nov 11, 2018, 10:35 am IST

ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ വിവാഹം നടത്തുന്നത്. വൈദ്യുത മന്ത്രി എം എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തും. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. 10.30 നാണ് മുഹൂര്‍ത്തം. 

വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

Posted by - Nov 11, 2018, 10:29 am IST

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. മലബാര്‍സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം മുന്‍പ് നടന്ന കരാറിലെ അഴിമതി കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. 21.66 കോടിയുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. രണ്ട് കോടിയോളം വരുന്ന ആസ്തിവകകള്‍ കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടിയിരുന്നു. 2004 മുതല്‍ 2008 വരെ മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി.എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

സനല്‍ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

Posted by - Nov 11, 2018, 09:49 am IST

തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കരയിലെ സനല്‍ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. സനലിന്റേത് അപകട മരണമാക്കിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ഭാര്യ വിജി ആരോപിച്ചു. കേസന്വേഷണം സിബിഐയേ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിജി കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച അപേക്ഷ നല്‍കും.

ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം

Posted by - Nov 11, 2018, 09:47 am IST

കോഴിക്കോട്: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. അതേസമയം 37 വയസ്സ് കഴിഞ്ഞവരെ പൂര്‍ണ്ണമായും ഭാരവാഹിസ്ഥാനത്ത് നിന്ന് നീക്കാനായിരുന്നു തീരുമാനം. അതനുസരിച്ച്‌ സെക്രട്ടറി എം സ്വരാജ്, പ്രസിഡണ്ട് എ എന്‍ ഷംസീര്‍ എന്നിവര്‍ സ്ഥാനമൊഴിയും. 40ലേറെ സംസ്ഥാന കമ്മറ്റിയംഗങ്ങളും സഹഭാരവാഹികളും 37 പിന്നിട്ടവരാണ്. എല്ലാവരെയും ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് ഭയന്നാണ് ചിലര്‍ക്ക്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസെന്ന് യോഗി ആദിത്യനാഥ്

Posted by - Nov 11, 2018, 09:21 am IST

റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്ന് അദ്ദേഹം ഏജന്‍സിയോട് പറഞ്ഞു. മുന്‍പും ഇക്കാര്യത്തില്‍ യോഗി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു.‌ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ മാവോവാദം വളര്‍ത്തിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

സി​റി​യ​യി​ല്‍ യു​എ​സ് വ്യോമാ​ക്ര​മ​ണം: മ​ര​ണം 41 ആ​യി

Posted by - Nov 11, 2018, 09:08 am IST

ഡ​മാ​സ്ക​സ്: കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹാ​ജി​ന്‍ പ​ട്ട​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. 17 കു​ട്ടി​ക​ളും 13 സ്ത്രീ​ക​ളും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് സി​റി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​എ​ന്നി​നോ​ട് സി​റി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

കേരള കൗമുദി ഓഫീസിലെത്തി ഭീഷണി; നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

Posted by - Nov 11, 2018, 09:06 am IST

തിരുവനന്തപുരം: കേരള കൗമുദി ഓഫീസിലെത്തി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. ക്യാമ്പസില്‍ നിന്നും കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു ഭീഷണി.

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST

ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു ലക്ഷ്മി.   ആകാശവാണിയില്‍ ജോലി നോക്കുന്നതിനിടെയാണ് അവര്‍ സിനിമയിലേക്കെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. എംടിയുടെ തിരക്കഥയില്‍ ഹരഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മധുമോഹന്‍റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി.  സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു.

പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന്  എം. ​ടി. ര​മേ​ശ്

Posted by - Nov 10, 2018, 09:13 pm IST

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പോ​കു​ന്ന​വ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ടി. ര​മേ​ശ്.  ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കേ​ണ്ട ബാ​ധ്യ​ത ജ​ന​ങ്ങ​ള്‍​ക്കി​ല്ല. മ​ണ്ഡ​ല​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ന​ട തു​റ​ക്കു​ന്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പാ​സി​ല്ലാ​തെ ശ​ബ​രി​മ​ല​യി​ലെ​ത്തും. ത​ടു​ക്കാ​ന്‍ തന്‍റേട​മു​ണ്ടെ​ങ്കി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ത​ട​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു വ​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ വി​ശ്വാ​സി​ക​ള്‍​ക്കെ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ ചെ​റു​ക്കേ​ണ്ട​ത് എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ക​ട​മ​യാ​ണെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.