സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് ലോക്‌നാഥ് ബെഹ്റ

Posted by - Nov 10, 2018, 08:37 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈ.എസ്.പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST

കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത് മണ്ഡലകാലത്ത സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട് .എം.മനോജാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് വല്യ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു .

കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു

Posted by - Nov 10, 2018, 03:13 pm IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ പടരുകയാണ്. ശക്തമായ കാറ്റും പ്രദേശത്തുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 250000 പേരെ മാറ്റി പാര്‍പ്പിച്ചു.

മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ

Posted by - Nov 10, 2018, 02:48 pm IST

തിരുവനന്തപുരം: മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങള്‍ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചതെന്ന് സമ്മതിച്ചത്. ശമ്ബളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടത്. സംഭവദിവസം ഡ്യൂട്ടിയ്‌ക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫ‌റ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. ബിമലാണ് തീവച്ചത്. ഇയാള്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. ബിനുവിന് മുപ്പതിനോടടുത്ത് പ്രായമുണ്ട്.

എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള

Posted by - Nov 10, 2018, 02:36 pm IST

കോഴിക്കോട്: ശ്രീധരന്‍പിള്ളയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീധരന്‍പിള്ള നയിക്കുന്ന രഥയാത്ര വൈകുന്നേരം കസബ പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോകുമെന്നും അപ്പോള്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാവുന്നതാണെന്നും നേരത്തെ എം.ടി.രമേശ് വെല്ലുവിളിച്ചിരുന്നു. വികാരമുള്ള അണികള്‍ അവരുടെ വികാരം പ്രകടിപ്പിച്ചെന്നിരിക്കും. അതൊക്കെ ആലങ്കാരിക ഭാഷയാണ്. പൊലീസ് ഒരു കേസെടുത്താല്‍ അതിന്റെ കേസ് നടപടികളുമായിട്ട് മുന്നോട്ട് പോകുന്നത് വൈരുദ്ധ്യമാണെന്ന സമീപനത്തെ

കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

Posted by - Nov 10, 2018, 12:00 pm IST

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്.

സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

Posted by - Nov 10, 2018, 11:36 am IST

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച രാവിലെ ടിക്കേന്‍ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.  

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില. ഡീസല്‍വില 76.55 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.24 രൂ​പ​യും ഡീ​സ​ലി​ന് 77.82 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 80.18 രൂ​പ​യും ഡീ​സ​ലി​ന് 76.70 രൂ​പ​യു​മാ​യി. ഒക്ടോബറിലെ ഉയര്‍ന്നവിലയില്‍ നിന്ന് 18 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സാമ്ബത്തിക വളര്‍ച്ചയും വ്യാപാര തര്‍ക്കവും മൂലം എണ്ണയാവശ്യത്തില്‍

മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന ; ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

Posted by - Nov 10, 2018, 10:06 am IST

തിരുവനന്തപുരം: മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന.ഇതേ തുടര്‍ന്ന് രണ്ടു ജീ​വ​ന​ക്കാ​രെ പോലീസ് കസ്റ്റഡിയില്‍ ആണ് എന്ന സൂചനയും നിലനിക്കുന്നുണ്ട് .അന്വേഷണത്തിന്റെ ആരംഭത്തില്‍ അട്ടിമറിയാണെന്നുള്ള സൂചയുണ്ടായിരുന്നെങ്കിലും പിന്നീട് അട്ടിമറിയാണ് ഉണ്ടായത് എന്ന സൂചന ലഭിച്ചു .കമ്ബനി തൊഴിലാളികളില്‍ കുറച്ചു പേരുടെ ശമ്ബളം വെട്ടികുറച്ചിരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ഇവരില്‍ ഒരാള്‍ ലൈറ്റര്‍ കടയില്‍ നിന്ന് വാങ്ങിയതായും സൂചന നിലനില്‍ക്കുന്നുണ്ട് .. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചു .

എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

Posted by - Nov 10, 2018, 09:52 am IST

കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ന്ന നിലയിലാണ്. വെള്ളിയാഴ്‌ച രാത്രി വൈകിയും ഇവിടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇവര്‍ മന്ദിരത്തില്‍ നിന്നും മടങ്ങിയ ശേഷമാണ് അ‌ജ്ഞാത സംഘത്തിന്റെ ആക്രമണം അരങ്ങേറിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിലും കരയോഗം ഭാരവാഹികളെയും അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള

നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Nov 9, 2018, 09:50 pm IST

തീരുവ വെട്ടിപ്പു കേസിലെ വിവാദ പ്രതി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15 ന് കോടതിയില്‍ ഹാജരാകാണമെന്നാണ് ഉത്തരവ്.

സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

Posted by - Nov 9, 2018, 09:48 pm IST

ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ സര്‍ക്കാര്‍ ആദ്യ ദിവസം മുതലേ വിവാദങ്ങളില്‍ പെട്ടിരുന്നു. തമിഴ് നാട്ടിലെ ഭരണപ്പാര്‍ട്ടിയായ എഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍

ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

Posted by - Nov 9, 2018, 09:43 pm IST

പത്തനംതിട്ട: ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കും. പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. 

ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് കണ്ഠര് രാജീവര്

Posted by - Nov 9, 2018, 09:35 pm IST

തിരുവനന്തപുരം : ആചാരലംഘനമുണ്ടായാല്‍ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.  തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന് എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ രാജീവര് നിഷേധിച്ചത്. 

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST

കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.