നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനി തൃശൃര്‍ ജില്ലയിലും

Posted by - Nov 7, 2018, 08:04 pm IST

തൃശ്ശൂര്‍: മണം പിടിച്ച്‌ മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനിമുതല്‍ തൃശൃര്‍ ജില്ലയിലും ലഭ്യമാണ്. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെല്‍മ എന്ന നായയാണ് പരിശീലനം പൂര്‍ത്തിയാക്കി പോലീസ് സേനയില്‍ ചേര്‍ന്നത്. മനോജ്, ബിജു എന്നിവരാണ് ഡെല്‍മയുടെ പരിശീലകര്‍. ഒന്‍പത് വയസ്സ് വരെയാകും ഡെല്‍മയുടെ സേവനം പോലീസിന് ലഭ്യമാകുക. ഡെല്‍മയ്ക്ക് ഒരുവയസ്സ് മാത്രമാണ് പ്രായം. എന്നാല്‍ ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ട്രെയിനിംഗില്‍ ഇവള്‍ സ്വന്തമാക്കിയത് നിരവധി ബഹുമതികളാണ്. അതുകൊണ്ട് തന്നെ ഏറെ

10 കിലോ ഹാഷിഷുമായി രണ്ട് പേര്‍ അറസ്റ്റില്‍ 

Posted by - Nov 7, 2018, 07:51 pm IST

തിരുവനന്തപുരം: 10 കിലോ ഹാഷിഷുമായി തിരുവനന്തപുരത്ത് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് കടത്തു സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്നും പോലീസ് അറിയിച്ചു.

ശബരിമല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

Posted by - Nov 7, 2018, 07:26 pm IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ അ​മ്പത്തി​ര​ണ്ടു​കാ​രി​യെ സ​ന്നി​ധാ​ന​ത്ത് ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണു പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.  വ​ധ​ശ്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തിയാണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രിക്കുന്നത്. പേ​ര​ക്കു​ട്ടി​യു​ടെ ചോ​റൂ​ണി​നു ശ​ബ​രി​മ​ല​യി​ലേ​ക്കു വ​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി ല​ളി​ത ര​വി​യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ക്ര​മി​ച്ച​ത്.

 ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

Posted by - Nov 7, 2018, 07:23 pm IST

ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല,​ മറിച്ച്‌ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കൂറുമാറിയതിന് 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ സ്പിക്കര്‍ അയോഗ്യരാക്കിയത് ശരി വച്ച്‌ ഉത്തരവിറക്കിയിരുന്നു. മുന്‍പ് രണ്ട് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റിനെതിരെ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍

Posted by - Nov 7, 2018, 07:55 am IST

പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണി​നെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഫ്രാ​ന്‍​സി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ന്‍, തെ​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ബ്രി​ട്ട​നി​യി​ലെ ഫ്ര​ഞ്ച് സു​ര​ക്ഷാ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.  ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ ശ​താ​ബ്ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ക്രോ​ണ്‍ വ​ട​ക്ക​ന്‍ ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്. പി​ടി​യി​ലാ​യ​വ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​വി​ടെ വ​ച്ചാ​ണ് ആ​ക്ര​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​തെ​ന്ന വി​വ​രം പ്ര​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.   

ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Posted by - Nov 7, 2018, 07:50 am IST

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകും.  കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ

വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് യൂ​ണി​റ്റി​ന് 80 പൈ​സ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശി​പാ​ര്‍​ശ

Posted by - Nov 6, 2018, 09:37 pm IST

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് ഇ​ക്കൊ​ല്ലം യൂ​ണി​റ്റി​ന് 10 പൈ​സ മു​ത​ല്‍ 80 പൈ​സ​വ​രെ വ​ര്‍​ധി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. അ​ടു​ത്ത​വ​ര്‍​ഷ​വും നി​ര​ക്ക് ഉ​യ​രും. അ​ടു​ത്ത നാ​ലു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​തീ​ക്ഷി​ത വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും ബോ​ര്‍​ഡ് റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ചു.  വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് സിം​ഗി​ള്‍ ഫേ​സ്, ത്രീ​ഫേ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് നാ​ലാ​യി വി​ഭ​ജി​ക്കും. സിം​ഗി​ല്‍ ഫേ​സ് 30 രൂ​പ​യാ​യി​രു​ന്നു ഫി​ക്സ​ഡ് ചാ​ര്‍​ജ്. സിം​ഗി​ള്‍ ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും 150 യൂ​ണി​റ്റി​നു

വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ്

Posted by - Nov 6, 2018, 09:19 pm IST

കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ത്ഥമാണ് യാത്രയെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

ശബരിമലയില്‍ ആചാരലംഘനം നടത്തിയതായി സമ്മതിച്ച് വത്സന്‍ തില്ലങ്കേരി

Posted by - Nov 6, 2018, 09:13 pm IST

സന്നിധാനം: ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്തു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാരക്രിയകള്‍ ചെയ്തതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഇന്ന് ശബരിമലയില്‍ പ്രതിഷേധിച്ചവരെ നിയന്ത്രിക്കുന്നതിനായി വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറിനില്‍ക്കുകയും ക്ഷേത്ര സന്നിധിക്ക് എതിരായി നിന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം  പടി കയറുകയും ഇറങ്ങുകയും ചെയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.  എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടിക്കെട്ടുമായാണ് പടി

ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Posted by - Nov 6, 2018, 09:09 pm IST

തിരുവനന്തപുരം: വിശ്വാസികളെ കൈപ്പിടിയിലാക്കാമെന്ന വ്യാമോഹം ശ്രീധരന്‍പിളളക്ക് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ ശാന്തി തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അവരുടെ ഗൂഢലക്ഷ്യം കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

Posted by - Nov 6, 2018, 08:46 pm IST

കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച്‌ അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച്‌ പിളര്‍ന്നു; ഒഴിവായത് വന്‍ അപകടം

Posted by - Nov 6, 2018, 07:37 am IST

ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച്‌ പിളര്‍ന്നു. ഒഴിവായത് വന്‍ അപകടം. സില്‍ച്ചര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പര്‍ കോച്ചാണ് തകര്‍ന്നത്. ഓട്ടത്തിനിടെ നെടുകെ പിളരുകയായിരുന്നു. പാതയില്‍ അറ്റകുറ്റപ്പണിയെത്തുടര്‍ന്നു വേഗ നിയന്ത്രണമുള്ളതിനാലാണു വന്‍ദുരന്തം ഒഴിവായത്. എസ്10 കോച്ചില്‍ വാതിലിനു സമീപം സീറ്റുകള്‍ തുടങ്ങുന്ന ഭാഗത്താണു വിള്ളല്‍ കണ്ടെത്തിയത്. തിങ്കള്‍ പുലര്‍ച്ചെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടു വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഭാരതപ്പുഴ മേല്‍പാലത്തില്‍ വേഗം കുറച്ച ട്രെയിന്‍ സിഗ്‌നല്‍ കിട്ടാത്തതിനാല്‍

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി യു​വ​തി​ എ​ത്തി​യ​താ​യി സം​ശ​യം

Posted by - Nov 6, 2018, 07:29 am IST

ശ​ബ​രി​മ​ല: അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി എ​ത്തി​യ​താ​യി സം​ശ​യാത്തെ തു​ട​ര്‍​ന്നു ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​തി​ഷേ​ധം. ര​ണ്ട് സ്ത്രീ​ക​ളാ​ണ് ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് 50 വ​യ​സി​ല്‍ മു​ക​ളി​ല്‍ പ്രാ​യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാണ് ഇവരെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ന​ട​പ്പ​ന്ത​ലി​ല്‍ തടഞ്ഞത്. സ്ത്രീ​ക​ള്‍ ന​ട​പ്പ​ന്ത​ലി​ല്‍​നി​ന്നു മ​ട​ങ്ങി പോ​ക​ണ​മെ​ന്നാ​യി​രു​ന്നു ഭക്തരുടെ ആ​വ​ശ്യം. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ത്രീ​ക​ളു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​വ​ര്‍​ക്ക് 50 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​വ​രെ ന​ട​പ്പ​ന്ത​ലി​ല്‍​നി​ന്നു പു​റ​ത്തു​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സ്ഥ​ല​ത്ത്

ക​ര്‍​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന്

Posted by - Nov 6, 2018, 07:24 am IST

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മൂ​ന്നു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന്. രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ശ​നി‍​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.  ആ​കെ 66.8 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​ല്ലാ​രി​യി​ല്‍ 63.85 ശ​ത​മാ​ന​വും ശി​വ​മോ​ഗ​യി​ല്‍ 61.05 ശ​ത​മാ​ന​വും മാ​ണ്ഡ്യ​യി​ല്‍ 53.93 ശ​ത​മാ​ന​വും ജാം​ഖ​ണ്ഡി​യി​ല്‍ 77.17 ശ​ത​മാ​ന​വും രാ​മ​ന​ഗ​ര​യി​ല്‍ 71.88 ശ​ത​മാ​ന​വും പേ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.  കോ​ണ്‍​ഗ്ര​സ്- ജെ​ഡി​എ​സ് സ​ഖ്യം ഒ​ന്നി​ച്ചു മ​ത്സ​രി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

Posted by - Nov 6, 2018, 07:19 am IST

ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. ചേര്‍ത്തല സ്വദേശിനി അഞ്ജുവിനെയാണ് കുടുംബത്തോടൊപ്പം പോലീസ് തിരിച്ചയച്ചത്. ശബരിമല അയ്യപ്പ ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് യുവതി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്നു പോലീസുമായുണ്ടായ ചര്‍ച്ചയില്‍ മലകയറാതെ മടങ്ങാന്‍ യുവതി സന്നദ്ധത അറിയിച്ചിരുന്നു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് അഞ്ജു പമ്പയിലെത്തിയത്.