ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പാ പൊലീസ് സ്റ്റേഷനില്‍ എത്തി

Posted by - Nov 5, 2018, 10:22 pm IST

ശബരിമല: മലകയറണമെന്ന് ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ യുവതി എത്തി. 30വയസ്സുള്ള യുവതിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്.  നിലയ്ക്കല്‍ നിന്ന് കെസ്ആര്‍ടിസി ബസിലാണ് യുവതിയും കുടുംബവും എത്തിയത്. സന്നിധാനത്തെ സാഹചര്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ആക്ടിവിസത്തിന്റെ ഭാഗമായിട്ടാണോ യുവതി എത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയെ രാത്രിയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്.

ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്

Posted by - Nov 5, 2018, 10:19 pm IST

ശബരിമല: യുവമോര്‍ച്ച യോഗത്തിനിടെ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്. നട അടയ്ക്കുന്നത്  സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് ഒരു തരത്തിലുള്ള നിയമോപദേശവും തേടിയിരുന്നില്ല എന്ന് തന്ത്രി വ്യക്തമാക്കി.

ശബരിമല തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു

Posted by - Nov 5, 2018, 09:20 am IST

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണ് പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തീര്‍ഥാടകരെ നിലയ്ക്കലിലേക്ക് പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST

ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് കുറവു വന്നത്. കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST

ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മദീന, ത്വായിഫ്, യാമ്പു, തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ മഴപെയ്തു. ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ പലരേയും രക്ഷപ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് സഊദിയില്‍ പലയിടങ്ങളിലായി 14 പേര്‍ മരിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.  

സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 1, 2018, 08:20 am IST

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ സാഗോ അരിസല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് .  ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചില്‍ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു.  സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.  

മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

Posted by - Nov 1, 2018, 08:17 am IST

കൊച്ചി: ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.  ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണന്‍ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച്‌ അധിക്ഷേപിച്ചത്. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച സ്റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ടാണു ഗോപാലകൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

നാ​സ​യു​ടെ കെ​പ്ല​ര്‍ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി

Posted by - Nov 1, 2018, 08:13 am IST

വാ​ഷിം​ഗ്ട​ണ്‍: സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്തു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഗ്ര​ഹ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ച്ച നാ​സ​യു​ടെ കെ​പ്ല​ര്‍ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി. ഇ​ന്ധ​നം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് കെ​പ്ല​റി​നെ സ്ലീ​പ് മോ​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി നാ​സ അ​റി​യി​ച്ചു.   ഇതുവരെയായി 2326 ഗ്രഹസമാനവസ്തുക്കളെ കെപ്ലര്‍ ദൂരദര്‍ശിനി കണ്ടെത്തിയിട്ടുണ്ട്. 2009ലാണ് നാസ കെപ്ലര്‍ വിക്ഷേപിച്ചത്. ഇന്ധനം തീര്‍ന്നതോടെ ഗ്രഹവേട്ട തുടരാനോ വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചുകൊടുക്കാനോ ദൂരദര്‍ശിനിക്ക് കഴിയില്ലെന്ന് നാസ അറിയിച്ചു.

മൺവിളയിലെ പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിലെ തീപിടിത്തം ;തീ നിയന്ത്രണ വിധേയം

Posted by - Nov 1, 2018, 07:32 am IST

തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത‌് മണ്‍വിളയില്‍ വ്യവസായ എസ‌്റ്റേറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്‌റ്റിക‌് നിര്‍മാണ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ലെങ്കിലും. ശ്വാസതടസ്സം മൂലം രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ‌് (21) എന്നിവരാണ‌് ആശുപത്രിയിലുള്ളത‌്. ഒരു കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയില്‍ നിന്നും ഇപ്പോ‍ഴും പുക വമിക്കുന്നുണ്ട്. സമീപവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു. നൈറ്റ‌് ഷിഫ‌്റ്റിനായി നൂറ്റിയിരുപതോളം ജീവനക്കാര്‍ കമ്പനിക്കകത്ത‌് ഉണ്ടായിരുന്നു. ഇവര്‍ തീ പടര്‍ന്ന ഉടന്‍ പുറത്തേക്ക‌് ഓടി