മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST

കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം പോലീസാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളാ പോലീസിനു കൈമാറിയത്. ഇന്നു പുലര്‍ച്ചെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ആസാമില്‍ കൊലപാതക കേസിലടക്കം പ്രതികളാണ് പിടികൂടിയ മൂന്നുപേരും. ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന നിലയിലാണ് ഇവര്‍ എറണാകുളത്ത് താമസിച്ചു പോന്നത്. ഇവര്‍ എത്തിയിട്ട്‌ 15 ദിവസം എങ്കിലും ആയിക്കാണുമെന്നാണ് കണക്കാക്കുന്നത്. ഇവരെ അസം

ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനം 

Posted by - Nov 29, 2018, 12:40 pm IST

തിരുവനന്തപുരം: ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് ഐഎഎസുകാരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കുന്നത് അടക്കം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. 1994 ഐപിഎസ് ബാച്ചിലെ മനോജ് എബ്രഹാമിന് ഒഴിവ് വരുന്ന മുറയ്ക്ക് നിയമനം നല്‍കും. 2001 ഐപിഎസ് ബാച്ചിലെ എ ആര്‍ സന്തോഷ് വര്‍മ്മയെ ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്തും. 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ്

ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി

Posted by - Nov 29, 2018, 12:37 pm IST

രജനീകാന്ത് ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി. ആരവങ്ങളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്റെ ചിത്രത്തെ വരവേറ്റത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എമി ജാക്‌സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചതും മികച്ച ടീമാണ്.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തത്; രമേശ് ചെന്നിത്തല

Posted by - Nov 29, 2018, 12:35 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ സൗകര്യത്തിനായി പന്പയില്‍ ഒരു ഓലപ്പുരയെങ്കിലും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നിര്‍മിക്കാമായിരുന്നു. പ്രളയം നാശം വിതയ്ക്കാത്ത നിലയ്ക്കലും സന്നിധാനത്തും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്തതിന് സര്‍ക്കാരിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. ശബരിമലയിലെ പ്രശ്നങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതീ പ്രവേശനം ; യുവാവിന് നേരെ ആക്രമണം

Posted by - Nov 29, 2018, 12:15 pm IST

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു.

ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ല;  ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യും ; പി.എസ് ശ്രീധരന്‍പിള്ള

Posted by - Nov 29, 2018, 12:12 pm IST

കൊച്ചി:ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണം.  ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോര്‍ജ് അടക്കമുള്ളവരുടെ കടന്നുവരവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്.  സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തില്‍

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

Posted by - Nov 29, 2018, 12:09 pm IST

ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം തന്നെ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.  തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുഷമ ഇക്കാര്യം അറിയിച്ചത്. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  നിയമപരവും സാമ്പത്തികവുമായ സഹായം

പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്ന് ദേവസ്വം മന്ത്രി

Posted by - Nov 29, 2018, 12:07 pm IST

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നത്.  ഈ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍ അവര്‍ കൈകാലിട്ട് അടിക്കുകയാണ്. അതിനു വേണ്ടിയാണ് നിയമസഭയെ പ്രതിഷേധ വേദിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിഷയം അടിയന്തരപ്രമേയമായി വരുകയാണെങ്കില്‍ പറയാന്‍ മറുപടി തയാറാക്കിയാണ് താന്‍ സഭയിലെത്തിയത്. എന്നാല്‍ ബോധപൂര്‍വം സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം

14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 

Posted by - Nov 28, 2018, 10:21 pm IST

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്.

ഗ‌ജ ചുഴലിക്കാറ്റ് : തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

Posted by - Nov 28, 2018, 10:18 pm IST

തിരുവനന്തപുരം: ഗ‌ജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ തകര്‍ന്നത്. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കും. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്നാട്ടില്‍ നിന്നും ലഭിച്ചത്.ഗജ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ കേരളത്തിന്റെ സഹായം തേടി കമലഹാസന്‍ പിണറായി വിജയന് കത്തെഴുതിയിരുന്നു.

സി.കെ.ജാനു എല്‍.ഡി.എഫിലേക്ക്

Posted by - Nov 28, 2018, 07:48 pm IST

കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുമ്ബ് ഇടതുപക്ഷ പാ‌ര്‍ട്ടികളിലെ നോതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടായത്. ഇനി എന്‍.ഡി.എയിലേക്ക് തിരിച്ചുപോക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലായി എല്‍.ഡി.എഫ്. പ്രവേശനം സംബന്ധിച്ച്‌ മന്ത്രി എ.കെ.ബാലന്‍ സി.പി.എെ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി ജാനു ചര്‍ച്ച നടത്തിയിരുന്നു. ഇതിലൂടെ പ്രവേശനത്തിന് അനുകൂലമായ തീരുമാനം ലഭിച്ചതായാണ് സൂചന.യു.ഡി.എഫുമായി

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്കു മാറ്റി

Posted by - Nov 28, 2018, 03:24 pm IST

കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര പോലീസുകാര്‍ ഇല്ലാതിരുന്നതിനലാണു കേസ് മാറ്റിയത്. എന്നാല്‍ ശബരിമല വിഷയവും ബിജെപിയുടെ എസ്പി ഓഫീസ് മാര്‍ച്ചും നടക്കുന്നതിനാലാണ് പോലീസുകാരുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

Posted by - Nov 28, 2018, 03:08 pm IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2850 രൂപയിലുമെത്തി. ഇന്നലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. പവന് 23,000 രൂപയും ഗ്രാമിന് 25 രൂപ കൂടി 2,875 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ വീണ്ടും ആക്രമണം

Posted by - Nov 28, 2018, 03:07 pm IST

കൊല്ലം : എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ കൊട്ടാരക്കരയില്‍ വീണ്ടും ആക്രമണം .അക്രമികള്‍ സന്താനന്ദപുരം മന്നത്ത് പത്മനാഭന്റെ പ്രതിമയും ലെഡുവരുത്തുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു . എന്‍എസ്‌എസ് കരയോഗത്തിനു നേരെ കൊട്ടാരക്കരയില്‍ മൂന്ന് പ്രാവശ്യമാണ് ഒരു മാസത്തിനിടെ ആക്രമണത്തെ ഉണ്ടായത് .

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST

കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലായിരുന്നു കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്. നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അറസ്റ്റോടെ