ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 28, 2018, 12:51 pm IST

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ഇന്നു വിജിലന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാര്‍ശ

രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 28, 2018, 12:14 pm IST

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 295 എ വകുപ്പ് പ്രകാരം പത്തനംതിട്ട പൊലിസ് ആണ് രഹ്നനയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലലേക്കാണ് മാറ്റിയത്. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ബിഎസ്‌എന്‍എല്‍ രഹ്നയെ സസ്‌പെന്‍ഡ് ചെയ്തു.

താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു

Posted by - Nov 28, 2018, 11:52 am IST

തിരുവനന്തപുരം: പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു. ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചിരുന്നു.  ശൂന്യവേള ഉപേക്ഷിച്ചതായി സ്പീക്കര്‍ അറിയച്ചതോടെ പ്രതിപക്ഷ പ്രതിേഷേധം തുടരുകയാണ്. ചോദ്യോത്തര വേളയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയ്ക്ക് നാല് മിനുട്ട് മുമ്ബായിരുന്നു സഭ നിര്‍ത്തിവച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും തുടങ്ങിയത്. 

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST

തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം

Posted by - Nov 28, 2018, 11:50 am IST

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ 35695ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 10725ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 595 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 428 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ഊര്‍ജം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

വി​ഴി​ഞ്ഞ​ത്ത് കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ താ​ണു  

Posted by - Nov 28, 2018, 10:20 am IST

വി​ഴി​ഞ്ഞം: നി​യ​മ​ക്കു​രു​ക്കി​ല്‍പ്പെ​ട്ട് വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ മ​റി​ഞ്ഞ് താ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍​റെ പ​ഴ​യ പെട്രോ​ള്‍ ബോ​ട്ടും ത​ക​ര്‍​ത്തു. വ്യാഴാഴ്ച പു​ല​ര്‍​ച്ചെ​ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. അ​ഞ്ച് വ​ര്‍​ഷം മുമ്പ് ഇ​ന്ധ​ന​വും വെ​ള്ള​വും തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ഹാ​യം അ​ഭ്യ​ര്‍​ഥിച്ച്‌ വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​ത്ത മും​ബൈ നി​ന്നു​ള്ള ബ്ര​ഹ്മേ​ശ്വ​ര എ​ന്ന കൂ​റ്റ​ന്‍ ട​ഗ്ഗാ​ണ് മ​റി​ഞ്ഞ​ത്. വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​ത്ത​ശേ​ഷം ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ത​മ്മി​ല്‍ ഉ​ട​ലെ​ടു​ത്ത വേ​ത​നം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്ത തു​ട​ര്‍​ന്ന് നി​യ​മ​ക്കു​രു​ക്കി​ലാ​യ ട​ഗ്ഗ് ഇവിടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.  ക്ര​മേ​ണ

നിപ വൈറസ് ; ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

Posted by - Nov 27, 2018, 09:50 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രജനനകാലത്ത് വവ്വാലുകളില്‍ നിന്ന് വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. 

 കെ സുരേന്ദ്രന് വീണ്ടും നിരാശ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

Posted by - Nov 27, 2018, 09:45 pm IST

പത്തനംതിട്ട; ജാമ്യം തേടി കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് വീണ്ടും നിരാശ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസത്തില്‍ ദര്‍ശനത്തിനെത്തിയ അന്‍പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ചുവെന്ന കേസിലാണു സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു റാന്നി ഗ്രാമന്യായാലയ കോടതി റിമാന്‍ഡ് ചെയ്തത്. പിന്നീട് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍

പോലീസുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്

Posted by - Nov 27, 2018, 09:17 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാവുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ കടക്കാന്‍ പോലിസുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടന്ന് ഡിജിപി ടി കെ രാജേന്ദ്രന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. സുരക്ഷാ ജോലിക്ക് വിന്യസിച്ച പോലിസുകാര്‍ വാട്‌സ് ആപ് പോലുള്ള സമൂഹമാധ്യമങ്ങള്‍ക്കായി അടിക്കടി മൊബൈല്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍

കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Posted by - Nov 27, 2018, 03:57 pm IST

ന്യഡല്‍ഹി:  കെ.എം.ഷാജിയെ അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. പക്ഷെ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted by - Nov 27, 2018, 02:04 pm IST

കോഴിക്കോട്: കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഷിജിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

രഹന ഫാത്തിമ അറസ്റ്റില്‍

Posted by - Nov 27, 2018, 02:03 pm IST

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം രഹന ഫാത്തിമ നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. 

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

Posted by - Nov 27, 2018, 01:08 pm IST

മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു. മെത്തനോയില്‍ നിറച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ടാങ്ക് പൂര്‍ണ്ണമായും തീ പടര്‍ന്നിരുന്നു. ലോറിയില്‍ വച്ച്‌ തന്നെ ഡ്രൈവര്‍ മരിച്ചു. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ എ.എച്ച്‌.സാവന്ത് വ്യക്തമാക്കി.  

ടി.​പി. സെ​ന്‍​കു​മാ​റി​നെ​തി​രേ വീ​ണ്ടും സ​ര്‍​ക്കാ​ര്‍

Posted by - Nov 27, 2018, 12:39 pm IST

കൊ​ച്ചി: മു​ന്‍ പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ന്‍​കു​മാ​റി​നെ​തി​രേ വീ​ണ്ടും സ​ര്‍​ക്കാ​ര്‍. ചാ​ര​ക്കേ​സി​ല്‍ ന​ന്പി നാ​രാ​യ​ണ​നെ കു​ടു​ക്കാ​ന്‍ സെ​ന്‍​കു​മാ​ര്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി​യു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി.  കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് സെ​ന്‍​കു​മാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി വാ​ങ്ങി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.   

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധനത്തവെയാണ് വെടിവയ്പുണ്ടായത്. സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. അഞ്ചു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലും ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.