നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

Posted by - Nov 27, 2018, 11:15 am IST

തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും പ്രതിപക്ഷനേതാവും വകുപ്പു മേധാവികളും മിഷന്‍ പ്രതിനിധികളും പങ്കെടുക്കും. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും മിഷന്‍ – വകുപ്പ് ചുമതലക്കാരും രണ്ട് ദിവസങ്ങളായി നടക്കുന്ന ശില്പശാലയില്‍ പങ്കാളികളാവും. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദ്വിദിന പരിപാടിയില്‍ സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യം ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Posted by - Nov 27, 2018, 07:51 am IST

തിരുവനന്തപുരം : ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകുന്നത് ജലവിഭവം ഉള്‍പ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആണ്

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വന്‍ തോതിലുള്ള ഹാഷിഷ് കടത്ത് തടയാന്‍ സാധിച്ചതെന്നാണ് വിവരം. പിടിച്ചെടുത്ത ഹാഷിഷ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിനു തന്നെ കൈമാറുകയും ചെയ്തു.

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ 11 ദിവസമായി നിരോധനാജ്ഞയാണ്. അതേസമയം നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. നിരോധനാജ്ഞയുണ്ടെങ്കിലും ഭക്തര്‍ക്ക് ഒറ്റയ്ക്കോ കൂട്ടമായോ ശബരിമല ദര്‍ശനത്തിനെത്താനോ ശരണംവിളിക്കാനോ തടസ്സമില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും ശബരിമലയില്‍ സുരക്ഷാ

കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

Posted by - Nov 26, 2018, 07:52 pm IST

തിരുവനന്തപുരം: കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും. അതേസമയം, സുപ്രീംകോടതി സ്‌റ്റേ നീട്ടാത്തതിനാല്‍ കെ എം ഷാജി നിയമ സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഈ മാസം 24 മുതല്‍ എംഎല്‍എ അല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ

സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി

Posted by - Nov 26, 2018, 06:58 pm IST

പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യി​ല്‍ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​നെ മാ​റ്റു​ന്ന​ത്. ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണി​ത്.

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

Posted by - Nov 26, 2018, 03:16 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്.

പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു

Posted by - Nov 26, 2018, 02:33 pm IST

തിരുവനന്തപുരം: സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും എംഎല്‍എയുമായ പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും ആറുമാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.  ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട്‌ പാര്‍ട്ടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനേ തുടര്‍ന്ന്‌ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി പി കെ ശശിയെ 6 മാസത്തേക്ക്‌ പാര്‍ട്ടി അംഗത്വത്തില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമായി നാപ്പാക്കുന്നതാണെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു 

കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

Posted by - Nov 26, 2018, 12:41 pm IST

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. മാത്യു ടി. തോമസിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിച്ചായിരിക്കും താന്‍ മുന്നോട്ടുപോകുക എന്നും പാര്‍ട്ടിയില്‍ മന്ത്രി സ്ഥാനത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം

Posted by - Nov 26, 2018, 12:22 pm IST

ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ല. ഭാഷയും കണക്കും മാത്രം ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതി. ഓരോ ക്ലാസുകളിലേയും സ്‌കൂള്‍ ബാഗുകളുടെ ഭാരവും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടും.

ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു

Posted by - Nov 26, 2018, 11:56 am IST

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു.  അതേസമയം, സുരേന്ദ്രന്‍റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന്‍റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്നതാണ് കേസ്.

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Posted by - Nov 26, 2018, 11:14 am IST

കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. അടിമാലി- പത്താംമൈലില്‍ ബസ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ സ്വകാര്യ ബസുകളുടെ സമരം. കോതമംഗലത്തു നിന്ന് പുറപ്പെടുന്ന മൂന്നാര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗത്തേക്കുള്ള എല്ലാ സ്വകാര്യ ബസ്സുകളും സമരത്തില്‍.

ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

Posted by - Nov 26, 2018, 10:56 am IST

തിരുവനന്തപുരം: ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മന്ത്രി എ.കെ.ബാലന്‍ വാദിച്ചപ്പോള്‍ പി.കെ.ശ്രീമതി ഇതിനോടു വിയോജിച്ചു. അതേസമയം, ശശിക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിശദീകരണം സിപിഎം ചര്‍ച്ചചെയ്യും. ഇന്നു ചേരുന്ന സംസ്ഥാനകമ്മിറ്റിയിലാണ് ചര്‍ച്ച. നേരത്തെ, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി

മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു

Posted by - Nov 26, 2018, 10:16 am IST

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന. പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ

തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍

Posted by - Nov 26, 2018, 10:14 am IST

കോഴിക്കോട്: ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോയി. എസ് പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് വാറന്റ്. എന്നാല്‍ തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടണമെന്നും സുരേന്ദ്രന്‍ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടു പോകും വഴി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.