ശബരിമല യുവതിപ്രവേശം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഐപിഎസ് അസോസിയേഷന്
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ഐപിഎസ് അസോസിയേഷന് ഒരുങ്ങുന്നു. വിധി നടപ്പാക്കുന്നതിന് കോടതിയില്‍നിന്ന് മാര്‍ഗനിര്‍ദേശം തേടാനാണ് നീക്കം. ഹൈക്കോടതി പരാമര്‍ശങ്ങള്‍ ജോലി തടസപ്പെടുത്തുകയാണെന്നും വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കണമെന്നുമാകും ഹര്‍ജിയില്‍ ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ നിയമോപദേശം തേടി ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. നിയമോപദേശം അനുകൂലമായാല്‍ സര്‍ക്കാരിന്റെ അനുമതി തേടിയാകും ഹര്‍ജി നല്‍കുക.
Recent Comments