പ്രമുഖ ജ്വല്ലറി ഉടമ വെടിയേറ്റ് മരിച്ചു

Posted by - Nov 24, 2018, 07:51 am IST

അംബാല: ഹരിയാനയിലെ അംബാലയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജ്വല്ലറി ഉടമയായ സുനില്‍ കുമാര്‍ മരിച്ചു. നിരവധി ജ്വല്ലറികളുള്ള സറഫാ ബസാറിലായിരന്നു സംഭവം. വെടിവയ്പ്പില്‍ സുനില്‍ കുമാറിന്റെ ജീവനക്കാരനും പരിക്കേറ്റു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം സുനില്‍ കുമാറിനുനേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സുനനില്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും

Posted by - Nov 24, 2018, 07:27 am IST

കോഴിക്കോട്:  ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി അഞ്ചു കോടി രുപ ചെലവഴിച്ച്‌ അഞ്ചു നിലയില്‍ മഹിളാ മാള്‍ നിര്‍മിച്ചിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന സാധന സാമഗ്രികളും യൂണിറ്റ് സംരംഭങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ആശയത്തിന്റെ ഭാഗമായാണ് മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കാവശ്യമായ

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Posted by - Nov 23, 2018, 10:04 pm IST

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി.കെ.ഉണ്ണി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു.വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്

Posted by - Nov 23, 2018, 10:02 pm IST

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​നു​ള്ള പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്. ത​ന്നെ പു​റ​ത്താ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നീ​തി​പൂ​ര്‍​വം പ്ര​വ​ര്‍​ത്തി​ച്ച​ത് പ​ല​ര്‍​ക്കും അ​നി​ഷ്ട​മു​ണ്ടാ​ക്കി. കു​ടും​ബ​ത്തേ​യും ത​ന്നെ​യും വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. അ​തേ​സ​മ​യം പാ​ര്‍​ട്ടി​യോ​ടൊ​പ്പം തു​ട​രു​മെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി

Posted by - Nov 23, 2018, 10:01 pm IST

തിരുവനന്തപുരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 31,​000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ ഉണ്ടായത്. എന്നാല്‍ കേന്ദ്രം ഇതുവരെ അനുവദിച്ചത് 600 കോടി മാത്രമാണ്. ഇതില്‍ പ്രളയകാലത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില നല്‍കണമെന്ന കേന്ദ്രനിലപാട് കൂടി കണക്കാക്കുമ്പോള്‍ ഫലത്തില്‍ 336 കോടി മാത്രമാണ് കേന്ദ്രസഹായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ട അയ്യായിരം കോടി രൂപയുടെ പാക്കേജില്‍പ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറ‍ഞ്ഞു. പുനര്‍നിര്‍മാണത്തിന് വേണ്ട സഹായം

മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി

Posted by - Nov 23, 2018, 05:22 pm IST

പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍ രാജി വെയ്ക്കാമെന്ന് അറിയിച്ചിരുന്നുവെന്നും ചില വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറുന്നതിനുള്ള താല്‍പര്യം പരീക്കര്‍ പ്രകടിപ്പിച്ചിരുന്നെന്നും സര്‍ദേശായി പറഞ്ഞു. എന്നാല്‍, ബിജെപി നേതൃത്വമാണ് ഇതിന് എതിര് നിന്നതെന്നാണ് മന്ത്രി ഉന്നയിക്കുന്ന ആരോപണം. നേതൃത്വം അനുവദിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമായിരുന്നെന്നാണ് സര്‍ദേശായ് പറയുന്നത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാജി വയ്ക്കമെന്ന ആവശ്യമുന്നയിച്ച്‌

മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസില്‍ തീരുമാനം

Posted by - Nov 23, 2018, 04:54 pm IST

ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്‌ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍കുട്ടി സ്ഥാനമേല്‍ക്കും. പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കൃഷ്ണന്‍കുട്ടി രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന തീരുമാനം ദേവഗൗഡ അംഗീകരിച്ചതായി ബംഗളൂരുവിലെ കൂടിക്കാഴ്ചയ്ക്കു ശേഷം സികെ നാണുവും കെ കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗം പാസാക്കിയ പ്രമേയപ്രകാരമാണ് മാത്യു ടി തോമസിനെ

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST

തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.  കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തല്‍, വിധി സ്‌റ്റേ ചെയ്ത കാലയളവ് എന്നിവ വ്യക്തമാക്കിയാണ് അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം മറ്റൊരു അറിയിപ്പ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ

ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Posted by - Nov 23, 2018, 02:57 pm IST

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സേക്കിപോറയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പരിശോധന നടത്തുകയായിരുന്നു. ദീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ആറു പേര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതല്‍ നടപടിയായി അനന്ത്നാഗില്‍ ഇന്റര്‍നെറ്റ് സൗകര്യം സൈന്യം റദ്ദാക്കിയിട്ടുണ്ട്. പരിസര പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രന്‍

Posted by - Nov 23, 2018, 12:46 pm IST

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം 

Posted by - Nov 23, 2018, 11:29 am IST

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന നയതന്ത്ര കാര്യാലയം വളഞ്ഞു. സംഭവം ഭീകരാക്രമണമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത

Posted by - Nov 23, 2018, 11:26 am IST

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Posted by - Nov 23, 2018, 10:41 am IST

തൃശൂര്‍: ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ആലുവയില്‍ നിന്ന് വെള്ളാങ്ങല്ലൂരിലേക്ക് കാറില്‍ കടത്തവേയാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്.  സംഭവത്തില്‍ വരന്തരപ്പള്ളി സ്വദേശി അനിലിനെ അറസ്റ്റ് ചെയ്തു. ചാലക്കുടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണ് ; അതിന് കേസെടുക്കുന്നത് ശരിയല്ല; പിഎസ് ശ്രീധരന്‍പിള്ള

Posted by - Nov 23, 2018, 10:40 am IST

കൊച്ചി: ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്നലെ സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച്‌ നാമജപം നടത്തിയ നൂറോളംപേര്‍ക്ക് എതിരെ സന്നിധാനം പോലീസ് കേസെടുത്തതിന് എതിരെ പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. ബിജെപിസംഘപരിവാര്‍ നേതാക്കളെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. നിരപരാധികളായ ഭക്തരേയും ജയിലില്‍ അടച്ചിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Posted by - Nov 23, 2018, 10:37 am IST

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. പോലീസ് സംഘമെത്തി ഇവരെ തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.