എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് നടക്കുക. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 6 ന് ആരംഭിച്ച് 27 ന് അവസാനിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി അര്‍ദ്ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 മുതല്‍ 20 വരെയായും െ്രെപമറി തലത്തിന് ഡിസംബര്‍ 12 മുതല്‍ 20 വരെയായി നടത്താനം ഝകജ തീരുമാനിച്ചു
Recent Comments