എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം

Posted by - Nov 21, 2018, 08:57 pm IST

ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരില്‍ പ്രതിഷേധകര്‍ കോലവുമായി നഗരത്തില്‍ മാര്‍ച് നടത്തി. ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Posted by - Nov 21, 2018, 08:05 pm IST

തിരുവനന്തപുരം : ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ശബരിമല തീര്‍ത്ഥാടനം സുഖമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നത്. ശബരിമലയില്‍ ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും ശബരിമല കേരളത്തിലെ തീര്‍ത്ഥാടകരുടേത് മാത്രമല്ലെന്നും രാജ്യത്തെ മുഴുവന്‍ ഭക്തരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Nov 21, 2018, 07:42 pm IST

മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 28,700 രൂപയാണ് വില. മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്. ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെയാണ് സ്വര്‍ണ്ണത്തിന് വില കൂടുന്നത്.

ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം

Posted by - Nov 21, 2018, 07:37 pm IST

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്‍റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി. മിസോറാം സംസ്ഥാനത്തിന്റെ സംസ്ഥാനത്തിന്‍റെ പതിനെട്ടാം ഗവര്‍ണറാണ് കുമ്മനം രാജശേഖരന്‍. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയും.

ഹൈക്കോടതി നടപടിക്കെതിരെ കെ.എം ഷാജി സുപ്രീം കോടതിയിലേക്ക് 

Posted by - Nov 19, 2018, 09:01 pm IST

കൊച്ചി : എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചു. വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ് .പിന്നീട് കെ എം ഷാജി നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും നിബന്ധനകള്‍ കോടതി പ്രഖ്യാപിച്ചിരുന്നില്ല .

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള കോഴിക്കോട്ട് പറഞ്ഞത്. യുവതികള്‍ വരുന്നോയെന്നത് തങ്ങളുടെ പ്രശ്നമല്ല. ശബരിമലയെ കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങളുടെ സമരമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതിനുവേണ്ടിയാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന ഭക്തര്‍

ജമ്മു കശ്മീരില്‍ സ്‌ഫോടനം; ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി

Posted by - Nov 19, 2018, 08:45 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി ആര്‍ പി എഫ് ജവാന്‍ മരിച്ചിരുന്നു. പുല്‍വാമയിലെ കാകപ്പോറ സി ആര്‍ പി എഫ് ക്യാമ്ബിനു നേരെയാണ് ആക്രമണമുണ്ടായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇവിടെ സിആര്‍പിഎഫ് സ്ഥാപിച്ച ക്യാമ്ബിലേക്ക് തുടര്‍ച്ചയായി ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഭീകരര്‍. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സി

പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ പ്രതിഷേധം

Posted by - Nov 19, 2018, 08:44 pm IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ നാമജപ പ്രതിഷേധം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുവരിക. ശബരിമലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.  പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. 

ശബരിമലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍

Posted by - Nov 19, 2018, 03:43 pm IST

കൊച്ചി: ശബരിമലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച്‌ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് എജി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലേക്ക് പ്രവര്‍ത്തകരെ ഓരോ ദിവസവും അയയ്ക്കണമെന്ന് വ്യക്തമാക്കുന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലുള്ള സര്‍ക്കുലറാണ് എജി ഹൈക്കോടതിക്ക് നല്‍കിയത്.

പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍

Posted by - Nov 19, 2018, 03:32 pm IST

പാലക്കാട്: ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അയയ്ക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലാണ് സര്‍ക്കുലര്‍. ബിജെപി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17-നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ ഏകോപിപ്പിച്ച്‌ എത്തിക്കാന്‍ നേതൃത്വം നല്‍കേണ്ടവരുടെ ഫോണ്‍ നന്പറുകള്‍ ഉള്‍പ്പടെ സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി,

ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല; നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

Posted by - Nov 19, 2018, 02:04 pm IST

ശബരിമല: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് കണ്ണന്താനം ചോദിച്ചു. ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സംഘം ചേരാന്‍ പാടില്ല, ശരണം വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ ബുദ്ധിമുട്ടിക്കാനുള്ളതാണ്. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

Posted by - Nov 19, 2018, 02:02 pm IST

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമെര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പൊലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted by - Nov 19, 2018, 10:24 am IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.കെ സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് അടുത്തതും അറസ്റ്റ് ചെയ്തതും .കൊട്ടാരക്കര സബ്ബ് ജയിലില്‍ കഴിയുന്ന കെ. സുരേന്ദ്രനെ ഈ മാസം മുപ്പതു വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത് .

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST

യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും. നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന. വിശ്വാസ സംരക്ഷണത്തിനൊപ്പം ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളില്‍ മുഖ്യവിഷയമാക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ തുടര്‍ സമരപരിപാടികള്‍ക്ക് രൂപ നല്‍കും. കേന്ദ്ര

നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Posted by - Nov 19, 2018, 09:45 am IST

കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു. ശബരിമലയില്‍ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.  തിങ്കാഴ്ച പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇവരെ മണിയാര്‍ എആര്‍ ക്യാന്പിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയാണ്.