ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ശശികല സന്നിധാനത്തേക്ക്

Posted by - Nov 19, 2018, 09:43 am IST

സന്നിധാനം: ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു. രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്ബയിലേക്ക് തിരിച്ച ശശികലയെയും കൂട്ടരെയും നിലയ്‌ക്കലില്‍ വച്ച്‌ എസ്.പി.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. സന്നിധാനത്തേക്ക് പോകാന്‍ തടസമില്ലെന്നും എന്നാല്‍ അവിടെ എത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും പൊലീസ് സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയ ശേഷമാണ് ശശികലയെ പോകാന്‍ അനുവദിച്ചത്. ഇതിനിടയില്‍ പൊലീസുമായി

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭത്തില്‍ വടകര പോലീസ് കേസെടുത്ത് ആന്വേഷണം ആരംഭിച്ചു. സംഭവ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Posted by - Nov 18, 2018, 02:18 pm IST

പമ്പ : ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക് ശേഷം നിലക്കയല്‍ എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശശികല റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസം അനുഷ്ടിച്ചിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ നടത്തുന്ന സംസ്ഥാന വ്യപക ഹര്‍ത്താല്‍ നടന്നു.പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമവും നടത്തയിരുന്നു. ജാമ്യം നേടിയ ശേഷം ഇവരെ സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST

തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത വിജയന്‍ അടുത്ത മേയറാകുമെന്നാണ് സൂചന. ഞായര്‍ അവധി കണക്കിലെടുത്ത് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനൊടുവില്‍ സെക്രട്ടറി സി. കുഞ്ഞപ്പന് രാജി കത്ത് കൈമാറുകയായിരുന്നു. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. നഗരവികസനത്തില്‍ ഒട്ടേറെ മുന്നേട്ടങ്ങള്‍ കാഴ്ചവെച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് അജിത ജയരാജന്‍ പറഞ്ഞു.

ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Posted by - Nov 18, 2018, 11:56 am IST

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം 19 വയസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചതിന് ശേഷമാണ് സൈന്യം ഏറ്റുമുട്ടലിന് ഒരുങ്ങിയത്.

വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted by - Nov 18, 2018, 11:43 am IST

തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ രജിതയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം

Posted by - Nov 18, 2018, 11:42 am IST

ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി പരിശോധന നടത്തുകയാണ്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. അടുത്തുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. കവര്‍ച്ചാസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 18, 2018, 08:44 am IST

പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ ഉടന്‍ തന്നെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തിയാണ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്.

ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Posted by - Nov 18, 2018, 08:43 am IST

ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍, എലിക്കാട്, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം. ശക്തമായ കാറ്റില്‍ വൃക്ഷങ്ങള്‍ വൈദ്യുതി കമ്ബികളിലേക്ക് വീണതിനെ തുടര്‍ന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വന്‍വൃക്ഷം കടപുഴകി 11 കെവി ലൈനിലും ട്രാന്‍സ്ഫോര്‍മറിലും വീണു. വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വൈദ്യുതി

60 നി​ല കെ​ട്ടി​ട​ത്തില്‍ അഗ്നിബാധ 

Posted by - Nov 17, 2018, 08:52 pm IST

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ കെ​ട്ടി​ട​മാ​യ 'ദി 42'ല്‍ അ​ഗ്നി​ബാ​ധ. ഇപ്പോള്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന 60 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 51,52 നി​ല​ക​ളി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്. ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. വൈ​കി​ട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചൗ​രം​ഗീ റോ​ഡി​ലാ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. വെ​ല്‍​ഡിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ എ​സി മെ​ഷീ​നു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന നൈ​ലോ​ണ്‍ നെ​റ്റി​ലൂ​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന​തെ​ന്നാ​ണു സൂ​ച​ന.

കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Nov 17, 2018, 08:20 pm IST

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച്‌ പോലീസുകാരുമായി തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തിരിച്ചു പോകില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട് തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരേന്ദ്രനെ കൂടാതെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷിനെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ റാന്നി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Nov 17, 2018, 10:24 am IST

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി. എം ആരോപിച്ചു.

അയ്യനെ കാണാതെ മടങ്ങില്ല: ശശികല ടീച്ചര്‍ ഉപവാസത്തില്‍

Posted by - Nov 17, 2018, 10:22 am IST

പത്തനംതിട്ട: ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി മ​ല​ക​യ​റു​ന്ന​തി​നി​ടെ അ​റ​സ്‌റ്റി​ലാ​യ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.പി.ശ​ശി​ക​ല റാ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​നില്‍ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. അയ്യപ്പനെ കണ്ട് നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഇവര്‍. എന്നാല്‍ ശശികലയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ശ​ബ​രി​മ​ല കര്‍​മ്മ സ​മി​തി പ്ര​വര്‍​ത്ത​കര്‍ ഇ​ന്ന് പു​ലര്‍​ച്ചെ മുതല്‍ പൊ​ലീ​സ് സ്‌റ്റേ​ഷന്‍ ഉ​പ​രോധിച്ച്‌ സമരം നടത്തുകയാണ്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ മ​ര​ക്കൂ​ട്ട​ത്ത് എ​ത്തി​യ ശ​ശി​ക​ല​യെ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.തു​ടര്‍​ന്ന് അര്‍ദ്ധരാത്രി 1.40 ഓ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്. 

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

Posted by - Nov 17, 2018, 06:20 am IST

പ​ത്ത​നം​തി​ട്ട: കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​മാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണു ഹ​ര്‍​ത്താ​ല്‍.  ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​നാ​യി എ​ത്തി​യ ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്തു​വ​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. 

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST

കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 12മണിക്കൂറോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിനുള്ളില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദേശം മാനിച്ചാണ് താന്‍ മടങ്ങുന്നതെന്ന് തൃപ്തി അറിയിച്ചു. മടങ്ങേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുടമകള്‍ക്കും പ്രതിഷേദക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ശബരിമല