സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി

Posted by - Dec 31, 2018, 08:54 pm IST

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.  കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സിഎംഡി ശങ്കര്‍ റെഡ്ഡിയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തികയും സൃഷ്ടിച്ചു.

തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി

Posted by - Dec 31, 2018, 08:52 pm IST

തിരുവനന്തപുരം: തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ലന്നും അദ്ദേഹം പറഞ്ഞു. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു, തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകര്‍ന്നു കൊണ്ടിരുന്നു. വിശ്രമമില്ലാതെ അവസാന നിമിഷം വരെ അദ്ദേഹം ആശയപ്രചാരണ രംഗത്തുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ശരീരം തളര്‍ന്ന

നാലാംതവണയും പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്രമോദി

Posted by - Dec 31, 2018, 08:27 pm IST

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നിലനിറുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നേടിയ ഉജ്ജ്വല വികസനങ്ങളുടെ പ്രതിഫലമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മോദി അറിയിച്ചു. ബംഗ്ലാദേശുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഷെയ്ക്ക് ഹസീനയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി അഭിനന്ദനം അറിയിച്ചത്. തിരഞ്ഞെടുപ്പ് നടന്ന 298 സീറ്റില്‍ 287 സീറ്റും നേടിയാണ് ഷെയ്ക്ക് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് അധികാരത്തില്‍

കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Posted by - Dec 31, 2018, 08:21 pm IST

സൈമണ്‍ ബ്രിട്ടോ ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. കെഎസ് യു ക്രിമിനലുകളുടെ കൊലക്കത്തിക്ക് മുന്നില്‍ ഒന്ന് ഇടറിപ്പോയെങ്കിലും കൊലയാളികളുടെ ക്രൂരതെപ്പോലും തോല്‍പ്പിച്ചുകൊണ്ട് ആത്മ ധാര്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച്‌ വന്ന പോരാളി. എംഎല്‍എയായിരിക്കെ സ്വന്തം എംഎല്‍എ ഫണ്ട് ഉപയോഗിച്ച്‌ ജയിലില്‍ ഒരു വായനശാല നിര്‍മ്മിച്ചുകൊണ്ട് അക്ഷരങ്ങളോടും അറിവിനോടും തന്നെയാണ് തന്റെ രാഷ്ട്രീയ പ്രതിബന്ധത എന്ന് പ്രഖ്യാപിച്ച അക്ഷര സ്‌നേഹികൂടിയായിരുന്നു സൈമണ്‍ ബ്രിട്ടോ. മൂന്നര വര്‍ഷക്കാലത്തെ വീല്‍ചെയര്‍ ജീവിതത്തിനിടയിലും പുതുതലമുറയ്ക്ക്

സ്ത്രീകള്‍ ശബരിമലയിലേക്കു വരരുത് എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

Posted by - Dec 31, 2018, 11:46 am IST

തിരുവനന്തപുരം: ശബരിമലയില്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് സുപ്രീം കോടതിയാണെന്നും ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡലകാലം കഴിയുന്നത് വരെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോ‌ര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെയും പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് മന്ത്രിമാര്‍ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിരവധി ആചാരങ്ങള്‍ മാറിയിട്ടുണ്ട്. 1949ലാണ്

എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

Posted by - Dec 31, 2018, 11:35 am IST

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍​എ​സ്‌എ​സി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഏ​തി​ല്‍​നി​ന്നൊ​ക്കെ സ​മ​ദൂ​ര​മെ​ന്ന് എ​ന്‍​എ​സ്‌എ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യ​മു​ള്ള സം​ഘ​ട​ന അ​യ്യ​പ്പ ജ്യോ​തി​യെ പി​ന്തു​ണ​ച്ചു. മ​ന്ന​ത്തി​ന്‍റെ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഇ​ന്നും പ്ര​സ​ക്ത​മാ​ണ്. ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യ​മു​ള്ള ആ​ളു​ക​ള്‍​ക്ക് ന​വോ​ത്ഥാ​ന വി​രു​ദ്ധ​രാ​യി മാ​റി​നി​ല്‍​ക്കാ​നാ​വി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ളും വ​നി​താ​മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍; രക്ഷാപ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി

Posted by - Dec 31, 2018, 11:27 am IST

മേഘാലയ : ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിയ പുരോഗതി. ആറുപേര്‍ അടങ്ങുന്ന ഇന്ത്യന്‍ നാവിക സേനയുടെ സംഘം 300 അടി താഴെ വരെ ഇറങ്ങി തെരച്ചില്‍ നടത്തുന്നതാണ് പുതിയ പ്രതീക്ഷ. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്നു കരുതുന്ന തുരങ്കത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഏറ്റവും അടിത്തട്ടിലേക്ക് എത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍. 70 അടി വെള്ളമാണിപ്പോള്‍

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST

ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മോഹന്‍ ഭാഗവത്

Posted by - Dec 31, 2018, 10:36 am IST

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മോഹന്‍ ഭാഗവത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നത്. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സുരക്ഷയ്ക്കായ് എന്‍എസ്ജിയുടെ കമാന്‍ഡോകള്‍ ഉടന്‍ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. ഇത് കൂടാതെ, 60 സിഐഎസ്‌എഫ് കമാന്‍ഡോകളും സുരക്ഷാ ചുമതലയിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ, ആര്‍എസ്‌എസ് അധ്യക്ഷന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ്

വ​നി​താ മ​തി​ലി​നെ​തി​രേ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച​ത് 12 അം​ഗ മാ​വോ​യി​സ്റ്റുക​ള്‍

Posted by - Dec 31, 2018, 10:32 am IST

തി​രൂ​ര്‍: മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ന് സ​മീ​പം ന​ഞ്ച​ക്കോ​ട്ട് വ​നി​താ മ​തി​ലി​നെ​തി​രേ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച​ത് 12 അം​ഗ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ്ഥി​രി​കീ​ര​ണം. ഇ​വ​ര്‍ ആ​യു​ധ​ങ്ങ​ളു​മാ​യി വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​താ​യി ആ​ദി​വാ​സി​ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു.  സിപിഎം വനിതാ മതിലിന്‍റെ പേരില്‍ പ്രഹസനം നടത്തുകയാണ് എന്നും വനിതാ മതില്‍ വര്‍ഗീയ ചേരി തിരിവിന് ഇടയാക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മതിലിന് വേണ്ടി പണം ചെലവഴിക്കുന്നതിനേയും എതിര്‍ക്കുന്നു.

ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു

Posted by - Dec 31, 2018, 10:13 am IST

ക​ച്ച്‌: ഗു​ജ​റാ​ത്തി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യാ​യ ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ച്ചി​ലെ ബ​ച്ചു​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട് എ​സ്‌​യു​വി ത​ക​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.  ദേ​ശീ​യ​പാ​ത​യി​ല്‍ ട്രെ​യ്‌​ല​ര്‍ ട്ര​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഡി​വൈ​ഡ​റി​ല്‍ ത​ട്ടി തെ​ന്നി​മാ​റി​യ ട്ര​ക്ക് അ​ടു​ത്ത ലൈ​നി​ലേ​ക്ക് ക​യ​റി എ​സ്‌​യു​വി​യി​ല്‍ ഇ​ടി​ച്ചു.  ഈ ​സ​മ​യം പി​ന്നി​ല്‍​നി​ന്നു​വ​ന്ന ട്ര​ക്ക് എ​സ്‌​യു​വി​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചു. ര​ണ്ടു ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട കാ​ര്‍ പൂ​ര്‍​ണ​മാ​യും

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു; പിന്മാറ്റം പൊലീസ് ഇടപെടലോടെ

Posted by - Dec 31, 2018, 09:54 am IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍ എത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി

നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു

Posted by - Dec 31, 2018, 09:48 am IST

ശ്രീനഗര്‍: കാശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ പാക് സൈനികരെന്ന് സംശയം. പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന് വഴിയൊരുക്കാന്‍ പാക്സ്ഥാന്‍ സൈന്യം കനത്ത വെടിവയ്പ്പും നടത്തി.

ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - Dec 31, 2018, 09:41 am IST

കൊച്ചി: കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയെന്നും കൊല്ലത്തു പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു. ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് 60 മിനിട്ടും തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 30 മിനിറ്റും പാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി തിരുവനന്തപുരം എക്‌സ്പ്രസ് 25 മിനിട്ടും കൊല്ലം കായംകുളം സെക്ഷനില്‍ പിടിച്ചിടും.

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 31, 2018, 09:36 am IST

ന്യൂഡല്‍ഹി: ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഒരുമിച്ച്‌ മൂന്നുവട്ടം മൊഴിചൊല്ലി (മൂന്ന് തലാഖ്) വിവാഹബന്ധം വേര്‍പെടുത്തുന്നത് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി. ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എംപിമാരെല്ലാം ഇന്നു സഭയിലുണ്ടാകുമെന്ന് ഉറപ്പാക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.