രാഹുല്‍ ഈശ്വറിനെ പോലീസ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 17, 2018, 09:09 pm IST

പത്തനംതിട്ട: ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്പയില്‍ തടഞ്ഞതും, പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനെയും തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ജാമ്യം റദ്ധാക്കിയിരുന്നു. തുടര്‍ന്ന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ

ജവാന്‍മാര്‍ക്ക് ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ

Posted by - Dec 17, 2018, 09:06 pm IST

ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി അമ്ബരപ്പു രേഖപ്പെടുത്തി. ഇത് ആരോഗ്യകരമോ താങ്ങാവുന്നതോ അല്ലെന്നു സമിതി വിലയിരുത്തി. അര്‍ധസൈനികര്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന താമസ സൗകര്യം പലപ്പോഴും വൃത്തിഹീനമാണ്. സുരക്ഷ ഇല്ലാത്തതും വേണ്ടവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് അവ. ഇത് സൈനികരുടെ ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും ബാധിക്കുന്നതാണ്- സമിതി രാജ്യസഭയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ തൊഴില്‍

ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

Posted by - Dec 17, 2018, 05:18 pm IST

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി.  ശബരിമലക്ക് പോകാന്‍ കെട്ട് മുറുക്കി വന്ന 4 പേരെ പൊലിസ് ഇന്നലെ തടഞ്ഞിരുന്നു. ഉടന്‍ മല കയറുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതികരിച്ചു. ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി ഒരു

നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി

Posted by - Dec 17, 2018, 04:15 pm IST

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പെരുനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല:വനിതാ മതിലിനെതിരേ സുകുമാരന്‍ നായര്‍.

Posted by - Dec 17, 2018, 03:28 pm IST

പെരുന്ന: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യം, ആരെയും അംഗീകരിക്കുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയിലല്ല ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. വനിതാ മതില്‍ നിര്‍മിക്കുന്നതുകൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളു. എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും

മിസ് യൂണിവേഴ്‌സ് കിരീടം കാട്രിയോണ എലൈസ ഗ്രേക്ക്

Posted by - Dec 17, 2018, 02:48 pm IST

ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ മിസ് യൂണിവേഴ്‌സായ ദെമി ലൈ നേല്‍ പീറ്റേര്‍സ് കാട്രിയോണയെ കിരീടം ചൂടിപ്പിച്ചു ഇന്ത്യയുടെ നേഹാല്‍ ചുഡാസ്മയ്ക്ക് അവസാന 20 ല്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ പാഠമെന്താണെന്നും അതു മിസ് യൂണിവേഴ്‌സിന്റെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന ചോദ്യത്തിന് കാട്രിയോണ നല്‍കിയ ഉത്തരം എല്ലാവരുടെയും പ്രശംസ നേടി.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Posted by - Dec 17, 2018, 01:03 pm IST

ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് രണ്ടാം തവണയാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നത്. ആദ്യത്തെ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നില്ല. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. എന്നാല്‍ ബില്ലിനെ ശശി തരൂര്‍ എതിര്‍ത്തു. ബില്‍ രാജ്യതാല്‍പര്യത്തെ ഉയര്‍ത്തി പിടിക്കുന്നതെന്നാണ് നിയമമന്ത്രി പറഞ്ഞത്.

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന് ജീവപര്യന്തം

Posted by - Dec 17, 2018, 01:00 pm IST

ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതേ വിട്ട നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കി കൊണ്ടാണ് ദില്ലി ഹൈക്കോടതി ശിക്ഷ വിധിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ നടപടിയാണ് ദില്ലി ഹൈക്കോടതി റദ്ദാക്കി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ

Posted by - Dec 17, 2018, 12:50 pm IST

കവിയൂര്‍: കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ പറഞ്ഞത്. രണ്ടു വട്ടം അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് എത്തിയിരുന്നത്.

സ്കൂള്‍ ബസ്സ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Posted by - Dec 17, 2018, 11:14 am IST

ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മണ്‍കൂനയില്‍ ഇടിച്ച ബസ് തോടിന്റെ അരികിലേക്ക് മറിഞ്ഞാണ് അപകടം. 

രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍

Posted by - Dec 17, 2018, 11:11 am IST

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ധ​ര്‍​മ സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നു റാന്നി കോടതി അദ്ദേഹത്തിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് വീണ്ടും രാഹുലിനെ അറസ്റ്റു ചെയ്തത്.

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു

Posted by - Dec 17, 2018, 09:30 am IST

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാ​ലു​വ​യ​സ്സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ ശ​നി​യാ​ഴ്​​ച മൂ​ന്നു​പേ​രാ​ണ്​ രോ​ഗം ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജ്​ കൃ​ഷ്​​ണ​ന്‍ (നാ​ല്), കൊ​ല്ലം കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി സ്​​റ്റൈ​ഫി (23), കോ​ഴി​ക്കോ​ട്​ ഇ​രി​ങ്ങാ​ല്‍ സ്വ​ദേ​ശി സു​ധ (37) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്​. ഇ​തോ​ടെ ഇ​ക്കൊ​ല്ലം എ​ച്ച്‌​ വണ്‍ എ​ന്‍ വണ്‍ ബാ​ധി​ച്ച്‌​ സം​സ്​​ഥാ​ന​ത്ത്​ 53 പേ​ര്‍ മ​രി​ച്ചെ​ന്നാണ് ആ​രോ​ഗ്യ​വ​കു​പ്പിന്റെ കണക്ക്. ഒരാഴ്ചക്കിടെ 14 പേര്‍ രോ​ഗം ബാധിച്ച്‌ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിലെ

വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍

Posted by - Dec 17, 2018, 09:26 am IST

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും, അത് താന്‍ അറിഞ്ഞിരുന്നില്ലയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

Posted by - Dec 17, 2018, 09:16 am IST

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. ശ്രീലങ്കയിലെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിജയമെന്ന് വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇന്ത്യ- ശ്രീലങ്ക ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമീര്‍ പ്രതികരിച്ചു. ശ്രീലങ്കയില്‍ ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനാ പക്ഷപാതിയായ മഹിന്ദ രാജപക്ഷെയെ

ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

Posted by - Dec 16, 2018, 08:33 pm IST

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിറക്കിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. അതേസമയം ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.