മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു

Posted by - Dec 16, 2018, 08:00 pm IST

നെടുമ്ബാശ്ശേരി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളിയ്ക്ക് പരിക്കില്ല. നെടുമ്പാശ്ശേരി കരയാംപറമ്പ് വളവില്‍ വൈകിട്ട് അഞ്ചോടെയാണ് അപകടം. മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ മുല്ലപ്പള്ളിയുടെ വാഹനം മുന്നില്‍ കിടന്ന കാറില്‍ ഇടിക്കുകയും കാര്‍ തകരുകയും ചെയ്തു.

പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

Posted by - Dec 16, 2018, 03:32 pm IST

ബാ​ഗ​ല്‍​കോ​ട്ട്: ക​ര്‍​ണാ​ട​ക​യി​ലെ ബാ​ഗ​ല്‍​കോ​ട്ട് ജി​ല്ല​യി​ല്‍ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. നാ​ലു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​ദോ​ലി താ​ലൂ​ക്കി​ലെ കു​ലാ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ബി​ജെ​പി എം​എ​ല്‍​എ മു​രു​ഗേ​ഷ് നി​രാ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ടം നി​ലം​പ​തി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്ന് ;ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 16, 2018, 02:38 pm IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യചെയ്‌ത സംഭവത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ആലോചിച്ചാണ് തീരുമാനമെടുത്തത്. ബി.ജെ.പി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തുവെന്ന് പറഞ്ഞവര്‍ കോടതികയറേണ്ടി വരുമെന്നും അദ്ദഹം പറഞ്ഞു. ആത്മഹത്യ ചെയ്‌തുവെന്ന വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമാണുള്ളതെന്നും

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST

ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST

തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം പുറത്തിറക്കി ഫയര്‍ഫോഴ്‌സ് തീ അണച്ചത് ദുരന്തം ഒഴിവാക്കി. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനകത്തെ ലഘുഭക്ഷണശാലയില്‍ നിന്നും തീ പടരുകയായിരുന്നു. പോപ്പ്‌കോണ്‍ മെഷീനില്‍ നിന്നാണ് തീപടര്‍ന്നതെന്ന് തിയേറ്റര്‍ ജീവനക്കാര്‍ പറയുന്നു. മുറിയിലെ സീലിംഗിനും മറ്റും തീ പിടിച്ച്‌ വൈദ്യുതിബന്ധം നിലച്ചതോടെ തയേറ്ററില്‍ പേടിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്

പി.കെ ശശിയ്‌ക്കെതിരെ വീണ്ടും ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി

Posted by - Dec 16, 2018, 11:53 am IST

തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. അതേസമയം, ശശിക്കെതിരായ പരാതിയും സംസ്ഥാന ഘടകം സ്വീകരിച്ച നടപടിയും ഇന്ന് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

Posted by - Dec 16, 2018, 11:51 am IST

ശ്രീ​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച​യാ​ണ് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ല്‍ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ 13 പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്. പ​ശു​ക്ക​ളു​ടെ അ​ഴു​കി​യ ജ​ഡ​ങ്ങ​ള്‍ ക​ണ്ട​തി​ന്‍റെ പേ​രി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​ണ് ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ലാ​പം ത​ട​യാ​ന്‍ എ​ത്തി​യ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് കു​മാ​ര്‍ സിം​ഗും 20 വ​യ​സു​കാ​ര​നാ​യ യു​വാ​വും ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.  

നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്; സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍

Posted by - Dec 16, 2018, 11:32 am IST

തിരുവനന്തപുരം: സി.കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. എന്നാല്‍ സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം 14ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം സമരം ആരംഭിച്ച എ എന്‍ രാധാകൃഷ്ണിന്റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ്

ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Posted by - Dec 16, 2018, 11:31 am IST

കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മുംബൈ അധോലോക സംഘത്തിലെ രവി പൂജാരയുടെ പേര് ആരോപിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് നടി ലീന മരിയ പോളിനെ ചോദ്യം ചെയ്യുന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

Posted by - Dec 16, 2018, 08:55 am IST

ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 7 നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ അമിര്‍ അഹ്മദ്, അബിദ് ഹുസൈന്‍ എന്നീ യുവാക്കള്‍ക്ക് ഏറ്റുമുട്ടലിനിടെ വെടിയേറ്റു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സഹൂര്‍ തോക്കര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യുവാക്കള്‍ക്ക് വെടിയേറ്റതോടെ ജനങ്ങള്‍, സൈന്യവും തീവ്രവാദികളും തമ്മില്‍ സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് വരികയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി വെച്ച

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

Posted by - Dec 16, 2018, 08:36 am IST

എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പത്തനംതിട്ട കലക്ടറേയും പൊലീസ് അധികാരികളെയും ഇവര്‍ സമീപിച്ചിരുന്നു. എറണാകുളം സ്വദേശികളായ ഇവര്‍ മുന്‍ വര്‍ഷങ്ങളില്‍ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പോലീസ് സുരക്ഷ ആവശ്യപ്പെട്ടത്. ഇവരെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും അനുമതി തേടി

കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

Posted by - Dec 15, 2018, 09:22 pm IST

കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാഹുല്‍ ഈശ്വറിനെതിരെയുള്ളത്. യുവതികള്‍ ശബരിമലയില്‍ കയറാതിരിക്കാന്‍ പല മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ പ്ളാന്‍ ബി, പ്ലാന്‍ സി പോലുള്ള പദ്ധതികളുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.  പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്ന്

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST

ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് മാസം പ്രായമായ ആണ്‍കുഞ്ഞിനെയും മുറിയില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച ഇവര്‍ നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ജിദ്ദയിലെ കിങ് അബ്ദു അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സാണ്

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted by - Dec 15, 2018, 03:46 pm IST

കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. 

സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍

Posted by - Dec 15, 2018, 03:27 pm IST

കോഴിക്കോട്: സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. കാസര്‍കോഡ് നടത്തിയ പ്രസംഗമാണ് എഴുത്തുകാരനെ കുരുക്കിലാക്കിയത്. ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാള്‍ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ഡിവൈഎസ്‌പിയാണ് അറസ്റ്റ് ചെയ്തത്.