സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

Posted by - Dec 14, 2018, 05:04 pm IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ചോദിച്ചു. പരിപാടിയില്‍ ആരെയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നില്ല. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ വനിതാ മതില്‍ സംഘടിപ്പിക്കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മലയാള വേദിയെന്ന സംഘടന‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

Posted by - Dec 14, 2018, 04:37 pm IST

കാഠ്മണ്ഡു : 2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് ഈ കറന്‍സികളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന് നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ട പറഞ്ഞു. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു

Posted by - Dec 14, 2018, 04:15 pm IST

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര്‍ (54) ആ​ണ് സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. അ​തേ​സ​മ​യം, ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ സ​ന്നി​ധാ​ന​ത്തെ തീ​ര്‍​ഥാ​ട​ക​രെ ബാ​ധി​ച്ചി​ട്ടി​ല്ല. രാ​വി​ലെ മു​ത​ല്‍ സ​ന്നി​ധാ​ന​ത്ത് തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ 11 ന് ​വ​രെ 42618 പേ​രാ​ണ് മ​ല​ച​വി​ട്ടി​യ​ത്.

സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന്​ തെളിഞ്ഞു ; അനില്‍ അംബാനി

Posted by - Dec 14, 2018, 03:14 pm IST

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന്​ തെളിഞ്ഞതായി റിലയന്‍സ്​ കമ്യൂണിക്കേഷന്‍സ്​ ചെയര്‍മാന്‍ അനില്‍ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനില്‍ അംബാനി അറിയിച്ചു. രാഷ്​ട്രീയപ്രേരിതമായ വ്യാജ ആരോപണങ്ങളാണ്​ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട്​ റിലയന്‍സിനെതിരെ ഉയര്‍ന്നത്​​. രാജ്യത്തെ സുരക്ഷ പാലിക്കാന്‍ റിലയന്‍സ്​ പ്രതിജ്ഞാബദ്ധമാണ്​. മേക്ക്​ ഇന്‍ ഇന്ത്യ പദ്ധതിക്ക്​ കമ്പനിയുടെ സഹകരണം തുടരും. ദസോയുമായുള്ള ഒാഫ്​സെറ്റ്​ പാര്‍ട്​നര്‍ഷിപ്പ്​ തുടരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 14, 2018, 03:08 pm IST

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രിസ്ഥാനം നാഴികക്കല്ലാണെന്നും പിന്തുണച്ച ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നതായും മധ്യപ്രദേശ് നിയുക്ത മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ഒരു ഡിസംബര്‍ 13 ന് ആണ് ചിന്ദ്‌വാര സന്ദര്‍ശിച്ച ഇന്ദിരാഗാന്ധി

ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

Posted by - Dec 14, 2018, 02:11 pm IST

കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന് പിന്നില്‍ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് ആരോ തീവച്ചതോടെ ഇതിനുള്ളില്‍ കിടന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ആളുണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സ്ഫോടനത്തിന്‍റെ ശക്തിയില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന ജനജാഗ്രത സമിതിയുടെ ഓഫീസിന് കേടുപാടുകള്‍

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST

തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പൊലീസ് മജിസ്‌ട്രേറ്റില്‍ നിന്ന് വാങ്ങും. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു

സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു

Posted by - Dec 14, 2018, 09:11 am IST

സില്‍വാസ: ദാമന്‍ ദിയുവിനു സമീപം സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേവരുടെ നില ഗുരുതരമാണ്. സില്‍വാസയിലെ ശ്രീകൃഷ്ണ സ്റ്റീല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഫര്‍ണസിനു സമീപം നിന്നവരാണ് മരിച്ചത്. അപകടത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം

Posted by - Dec 14, 2018, 09:08 am IST

പാ​ല​ക്കാ​ട്: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു. കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന് സ​മീ​പം പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. പേ​രൂ​ര്‍​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രാ​ണ് (49) സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്. സ​ര്‍​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല ഇ​ട​പെ​ട​ലി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വേ​ണു​ഗോ​പാ​ല​ന്‍റെ

ഹര്‍ത്താലില്‍ വളഞ്ഞ് തീര്‍ത്ഥാടകര്‍ 

Posted by - Dec 14, 2018, 08:56 am IST

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ വരെ പോകുന്നത്. പമ്ബയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതിനിടെ, പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ്. ബാംഗ്ലൂര്‍, സുല്‍ത്താന്‍ ബത്തേരി

നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചെന്ന് കരുതുന്നില്ല; വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ

Posted by - Dec 14, 2018, 08:54 am IST

കോഴിക്കോട് : സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കത്തി വെക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസങ്ങള്‍ അതേ പടി നിലനില്‍ക്കേണ്ടതുണ്ട്. വിശ്വാസികളെ സംബന്ധിച്ച്‌ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രധാനമാണ്. അത് പിന്തുടരാനുള്ള ബാധ്യത ഓരോ വിശ്വാസിക്കുമുണ്ടെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

രാ​ജ​സ്ഥാ​നില്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍

Posted by - Dec 14, 2018, 08:40 am IST

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ഏ​തെ​ങ്കി​ലും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ര്‍) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച​വ​രു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മാ​ണ് സം​ഘ​ട​ന പ​രി​ശോ​ധി​ച്ച​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​ന്നാ​ണ് കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 28 പേ​രു​ടെ പേ​രി​ലു​ള്ള​ത് കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ

രഹന ഫാത്തിമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Dec 14, 2018, 08:37 am IST

കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം തേടി രഹന ഫാത്തിമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ പത്തനംതിട്ട പൊലീസ് അനാവശ്യ കുറ്റം ചുമത്തി കേസെടുത്തു എന്നാണ് രഹന ഫാത്തിമയുടെ ആരോപണം. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കും. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ രഹന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST

പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി സി പി ജി ജയ്‌ദേവും ക്രൈംബ്രാഞ്ച് എസ് പി പി ബി രാജീവുമാണ് ഉണ്ടാവുക. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും.

ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം; ഒടിയന് അവിസ്മരണീയ വരവേല്‍പ്പ് 

Posted by - Dec 14, 2018, 08:33 am IST

ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം ഒടിയന് അവിസ്മരണീയ വരവേല്‍പൊരുക്കി ആരാധകര്‍. മലയാളത്തിലെ എറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട സിനിമകളിലൊന്നായ മോഹല്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് രാവിലെ നാലിന് ആദ്യ ഷോ യിലൂടെ ആരാധകര്‍ക്കിടയിലേക്ക്. റിലീസിനെ രാജകീയമായി വരവേല്‍ക്കാനനൊരുങ്ങിയ ആരാധകര്‍ക്കിടയിലേക്കാണ് അടിസ്ഥാന രഹിത ആരോപണങ്ങളുന്നയിച്ച്‌ ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി എത്തിയത്. എന്നാല്‍ ഹര്‍ത്താലിനെ വകവയ്ക്കാതെയുള്ള ആരാധക പ്രവാഹമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ കണ്ടത്. പുലര്‍ച്ചെ മുതല്‍ തന്നെ തിയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജന പ്രവാഹമാണ് ദൃശ്യമായത്. ആദ്യ ഷോ