വേ​ണു​ഗോ​പാ​ല​ന്‍ നാ​യര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി

Posted by - Dec 13, 2018, 09:31 pm IST

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍. പേ​രൂ​ര്‍​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ര​യ​ധി​കം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​യി​രു​ന്ന സ​മ​ര പ​ന്ത​ലി​ന് അ​ടു​ത്ത് ഒ​രാ​ള്‍​ക്ക് എ​ങ്ങ​നെ ത​ട​സം കൂ​ടാ​തെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും ക​ട​കം​പ​ള​ളി ചോ​ദി​ച്ചു. ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്

Posted by - Dec 13, 2018, 07:56 pm IST

മുംബൈ: 2014 ല്‍ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുള്ള കാര്യം മറച്ചു വച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ സതിഷ് ഉകേയുടെ ഹരജിയിലാണ് കോടതി നടപടി. 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം തെറ്റായ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കുന്നത് കുറ്റകരമാണെന്ന ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ കാണിക്കാതിരുന്ന ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍,

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST

പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. പെരുന്തച്ചന്‍ എന്ന ചിത്രമാണ് അദ്ദേഹം മലയാളത്തിന് നല്‍കിയത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു പെരുന്തച്ചന്‍. തോപ്പില്‍ ഭാസിയുട മകനാണ് അജയന്‍. അടയാര്‍ ഫിലിം സിറ്റിയില്‍ നിന്നും ആണ് അദ്ദേഹം ഡിപ്ലളോമ കരസ്ഥമാക്കിയത്. ക്യാമറ അസിസ്റ്റന്റ് ആയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട്

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 21ലേക്ക് മാറ്റി. ഹയര്‍ സെക്കന്ററി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല വിഷയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു ബിജെപി സമര പന്തലിന്

രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്

Posted by - Dec 13, 2018, 07:22 pm IST

ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്. 57 ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷമാണ് പെട്രോള്‍ വില കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 11 പൈസ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.03 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്ബനികള്‍ വില കൂട്ടിയത്. നഗരത്തില്‍ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Dec 13, 2018, 07:20 pm IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍. വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വേണുഗോപാലന്‍ നായര്‍

ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 13, 2018, 08:29 am IST

തെലങ്കാന: തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും. 119 സീറ്റുകളില്‍ 88 സീറ്റോടെയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ചടങ്ങിലേക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചെങ്കിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ക്ഷണിച്ചിട്ടില്ല. ഒഡീഷ

ബിജെപിയുടെ സമരപ്പന്തലില്‍ ഓടിക്കയറി ആത്മഹത്യാ ശ്രമം

Posted by - Dec 13, 2018, 08:26 am IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടന്നു . മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . രുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പ്രവേശിപ്പിക്കുകയും ചെയ്തു . സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണണ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു പൊലീസിന്‍റെയും പ്രവര്‍ത്തകരുടെയും ഊര്‍ജിതമായ ഇടപെടല്‍ കാരണമാണ് അപകടം ഒഴുവാക്കിയത് എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

Posted by - Dec 13, 2018, 08:23 am IST

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനഗറില്‍ 1.6 ഉം പഹല്‍ഗാമിലെ മൈനസ് 2 ഉം ഗുല്‍മാര്‍ഗില്‍ 7.6 ഉം ആണ് ഏറ്റവും കുറഞ്ഞ താപനില. ലഡാക്ക് മേഖലയില്‍ മൈനസ് 6.2 ഉം കാര്‍ഗില്‍ മൈനസ് 7.3 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. ബിനഹല്‍ മേഖലയിലെ മഞ്ഞുവീഴ്ച കാരണം തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിരുന്നു. റോഡില്‍ കുന്നുകൂടിയ മഞ്ഞ് നീക്കുന്നതിനുള്ള നടപടികള്‍

സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Posted by - Dec 13, 2018, 08:22 am IST

തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍ വ‍ഴി വിദ്വേഷ പ്രചാരണം നടത്തിയതിന് 44 ഉം, ലേഖനങ്ങളുടെ പേരില്‍ രണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിന് നാലും, മറ്റ് സംഭവങ്ങളില്‍ പത്തും ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ജില്ലാ

ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

Posted by - Dec 13, 2018, 08:20 am IST

ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന രൂപത്തില്‍ ചിത്രങ്ങളോ കൊടി തോരണങ്ങളോ അലങ്കരിക്കരുത്. കാറുകളുടെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെയും ജനലുകളിലൂടെയും ശരീരം പുറത്തേക്കിട്ടാല്‍ ശക്തമായ ശിക്ഷ ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഒരു കാരണവശാലും രാജ്യത്തെ ഗതാഗത നിയമങ്ങള്‍ ലംഘിക്കരുത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് കര്‍ശന നിരീക്ഷണങ്ങള്‍ തുടരും. റോഡുകളില്‍ സ്ഥാപിച്ച

വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 13, 2018, 08:16 am IST

തിരുവനന്തപുരം: വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി പള്ളിയിലെ വൈദികനായിരുന്നു ഫാ. ആല്‍ബിന്‍. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന ആല്‍ബിന്‍ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍.

Posted by - Dec 12, 2018, 05:53 pm IST

ആലപ്പുഴ: വനിതാ മതിലിനോട് നിസ്സഹകരണം തുടരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ എസ്‌എന്‍ഡിപിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് സംഘടന ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി ഇന്ന് ആലപ്പുഴയില്‍ വ്യക്തമാക്കിയത്. ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യതയുമുണ്ടായിരുന്നെങ്കില്‍ മുഖമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്‌എസ് പങ്കെടുക്കണമായിരുന്നെന്നും വെള്ളാപള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.ബിജെപി ഉള്‍പ്പടേയുള്ള ഹൈന്ദവ പശ്ചാത്തലമുള്ള സംഘടനകളേയും ഒപ്പം ഇതരമതസംഘടനകളേയും നവോത്ഥാനകൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. വനിതാ മതിലിനോട് വെള്ളാപ്പള്ളി നടേശന്‍

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST

സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു മൂന്ന് നില കെട്ടിടമാണ് ഒഴിപ്പിച്ചത് എന്നാണ് ഫേസ്ബുക്ക് വക്താവ് ആയ നിക്കോള്‍ എയ്ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ തുടരുകയാണെന്നും കെട്ടിടം പൂര്‍ണ്ണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും എയ്ക്കര്‍ പറഞ്ഞു.

വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് സാറ ജോസഫ്

Posted by - Dec 12, 2018, 05:22 pm IST

തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എഴുത്തുകാരി സാറ ജോസഫ്. സത്രീകളെ ശബരിമലയില്‍ ഇപ്പോള്‍ തടയുന്നത് പൊലീസാണ്. ഈ സാഹചര്യത്തില്‍ വനിതാ മതിലിന് പ്രസക്തിയില്ലെന്ന് പറഞ്ഞ സാറാ ജോസഫ് രഹ്ന ഫാത്തിമയെ എന്തിന് ജയിലിലിട്ടുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'രഹ്ന ഫാത്തിമയുടേത് ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ്. രഹ്നയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. രഹ്ന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്. സുപ്രീം കോടതി