മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി

Posted by - Dec 12, 2018, 04:18 pm IST

ലഖ്​നോ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി (എസ്​.പി) അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. കോണ്‍ഗ്രസിന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷ മായാവതി പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ​അഖിലേഷ്​ യാദവ് നിലപാട്​ വ്യക്തമാക്കിയത്​.​ ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവില്‍ കേവല ഭൂരിപക്ഷത്തിന്​ തൊട്ടരികെ ആകെ 230 സീറ്റില്‍ 114 സീറ്റുകളുമായി സംസ്​ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ്​ മാറി​. ബി.​െജ.പിക്ക്​ 109 സീറ്റുകള്‍ മാത്രമാണ്​ നേടാനായത്​. ഇവിടെ ബി.എസ്​.പിക്ക്​ രണ്ടും എസ്​.പിക്ക്​

സ്വര്‍ണ്ണ വില കുറഞ്ഞു

Posted by - Dec 12, 2018, 03:16 pm IST

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ് ട്രെന്‍ഡ് സൂചിപ്പിക്കുന്നതനുസരിച്ച്‌ ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്‍റെ

മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

Posted by - Dec 12, 2018, 02:39 pm IST

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23-ലേക്കു മാറ്റി. വിശദമായ വാദം പറയണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണു ഹര്‍ജി മാറ്റിയത്. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്നാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന്

ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Posted by - Dec 12, 2018, 02:24 pm IST

ഹൈദരാബാദ്: തെലുങ്കാനയില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വ്യാഴാഴ്ച സര്‍ക്കാര്‍ രൂപീകരിക്കും. ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 119 അംഗ നിയമസഭയില്‍ 88 എണ്ണം നേടി കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് ചന്ദ്രശേഖര റാവു അധികാരത്തിലേറുന്നത്. ഗജേവാളില്‍ നിന്നും അന്‍പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.സി.ആര്‍ വിജയിച്ചു കയറിയത്. ടിഡിപിയുമായി സഖ്യമുണ്ടാക്കി രംഗത്തിറങ്ങിയ കോണ്‍ഗ്രസിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. 

ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍

Posted by - Dec 12, 2018, 02:22 pm IST

ശബരിമല: ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. നൂറു വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിലാണ് വാതില്‍ നിര്‍മിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച്‌ അളവെടുത്തു. ഇനി സ്വര്‍ണം പൂശാനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ചെമ്പുകൊണ്ട് പൊതിഞ്ഞ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വര്‍ണം പൂശുക. നാലുകിലോയിലധികം സ്വര്‍ണം ഇതിനായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചാകും സ്വര്‍ണവാതില്‍ സ്ഥാപിക്കുക. ഇതിനായി തടിയുടെ ചേര്‍ച്ച ഇന്നലെ വൈകിട്ട് 5.30ന് നോക്കി. അളവ് കൃത്യമായിരുന്നു. രണ്ട് ഭാഗമുള്ള വാതിലിന് 156.5 സെ.മി. നീളം.

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക. നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നട അടക്കമുള്ള ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് രാത്രിയുള്ള നിയന്ത്രണങ്ങളും കോടതി

വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു

Posted by - Dec 12, 2018, 02:10 pm IST

ബെംഗളൂരു: കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. കര്‍ണാടക വാഗമണ്ഡലം പോലീസ് പരിധിയില്‍ ആണ് സംഭവം. കര്‍ണാടക വാഗമണ്‍ തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ വനത്തില്‍ നായാട്ടിന് പോയതാണെന്നാണ് ലഭിക്കുന്ന വിവരം. വനത്തിലൂടെ നടക്കുമ്ബോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴി. കര്‍ണാടക വനംവകുപ്പിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.

കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

Posted by - Dec 11, 2018, 09:39 pm IST

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നതെങ്കിലും അനുഭവ സമ്ബത്തുള്ള ഗെഹ്ലോട്ടനെ ഹൈക്കമ്മാന്‍ഡ് ആ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചു വരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു

Posted by - Dec 11, 2018, 09:31 pm IST

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍ എത്തിച്ചാണ് സംഘാടകര്‍ ടാഗോര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്. ടാഗോറില്‍ പ്രദര്‍ശനം മുടങ്ങിയതോടെ മത്സരചിത്രങ്ങളുടെ ഉള്‍പ്പെടെ ആദ്യ സ്‌ക്രീനിങ് തടസപ്പെട്ടിരുന്നു. പിന്നീട്, പല ചിത്രങ്ങളും മറ്റു തിയറ്ററുകളിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിരുന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളോടെയാണ് ടാഗോറില്‍ ഇന്ന് ചിത്രങ്ങള്‍ കാണിക്കുന്നത്. ഇവിടെ മുടങ്ങിയ മത്സരചിത്രം 'ഗ്രേവ്‌ലെസ്'

ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു

Posted by - Dec 11, 2018, 09:27 pm IST

ന്യൂഡല്‍ഹി : മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു. 15ാം ധനകാര്യ കമീഷനിലെ അംഗവുമാണ് ശക്തികാന്ത ദാസ്. നേരത്തെ ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. വ്യക്തിപരമായ

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Posted by - Dec 11, 2018, 04:44 pm IST

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ഒരു സുരക്ഷാ പോസ്റ്റിനു നേരെ ഭീകരര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു. ജനവാസമേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്നു പൊലീസുകാരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഗാര്‍ഡ് റൂമിലായിരുന്ന നാല് പേരില്‍‌ മൂന്ന് പേരും തത്ക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ തോക്കുകളുമായാണ് ഭീകരര്‍ കടന്നു കളഞ്ഞത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്

Posted by - Dec 11, 2018, 12:43 pm IST

ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 95  സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 80 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത് . ബി എസ് പി 3 സീറ്റിലും മുന്നിലാണ് . 22 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു .

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

Posted by - Dec 11, 2018, 12:38 pm IST

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഞ്ച് സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച്‌ കഴിഞ്ഞു. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും

തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിന് തിരിച്ചടിയല്ല; രാജ്നാഥ് സിംഗ്

Posted by - Dec 11, 2018, 12:35 pm IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തെലുങ്കാനയില്‍ മഹാസഖ്യം തകര്‍ന്നടിഞ്ഞെന്ന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബിജിപി അധികാരത്തിലുണ്ടായിരുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. 15 വര്‍ഷം നീണ്ടുനിന്ന ബിജെപി ഭരണമാണ് ഛത്തീസ്ഗഡില്‍ അവസാനിക്കുന്നത്.