പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ നിന്ന് സുര്‍ജിത്ത് ബല്ല രാജിവച്ചു

Posted by - Dec 11, 2018, 12:29 pm IST

ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്ന് രാജിവച്ചു. ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ് ഇത് സംബന്ധിച്ച്‌ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായിരുന്നു സുര്‍ജിത്ത് ബല്ല. നീതി ആയോഗ് അംഗമായ ബിബേക് ഡിബ്രോയ് ആണ് കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍. പ്രമുഖ സാമ്പ ത്തിക വിദഗ്ധരായ രത്തിന്‍ റോയ്, അഷിമാ ഗോയല്‍, ഷാമിക രവി

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്

Posted by - Dec 11, 2018, 11:59 am IST

ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളും ഫലം കണ്ടുവെന്നാണ് വിജയം നല്‍കുന്ന സൂചന. ബിജെപിയെ തിരസ്കരിച്ച ജനങ്ങളുടെ അനുഗ്രഹമാണീ വിജയം അത് അവര്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു. സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍

ആര്‍ബിഐ ഇടക്കാല ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കും 

Posted by - Dec 11, 2018, 11:55 am IST

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തില്‍ താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. സെന്‍ട്രല്‍​ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍.എസ് വിശ്വനാഥന്‍. ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായും വിശ്വനാഥന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.  2016 ജൂലൈ നാലിന്​ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റ അദ്ദേഹം മൂന്നു വര്‍ഷം ഇതേ സ്ഥാനം വഹിച്ചു. വെള്ളിയാഴ്​ച നടക്കുന്ന ആര്‍.ബി.ഐ ഭരണസമിതി ​യോഗത്തില്‍ ഇടക്കാല ഗവര്‍ണറായി വിശ്വനാഥ​നെ നിയമിക്കുന്നത്​ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ്​ സൂചന.

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്

Posted by - Dec 10, 2018, 10:35 pm IST

മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മല്യയുടെ സാമ്ബത്തിക തട്ടിപ്പില്‍ ക‍ഴ മ്ബുണ്ടെന്ന കോടതിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കെെമാറാന്‍ കോടതി ഉത്തരവിട്ടത്. 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇ ഇന്ത്യയ്ക്ക് വിട്ടു നല്‍കിയതിന് പിന്നാലെയാണ്

22 ഓളം ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്‍

Posted by - Dec 10, 2018, 10:34 pm IST

ആപ്പുകള്‍ പലതും ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്‍. 22 ഓളം ആപ്പുകളാണ് ഇപ്പോള്‍ പ്ലേ സ്റ്റോര്‍ അടുത്തിടെ നീക്കം ചെയ്തിരിക്കുന്നത്. പരസ്യ ദാതാക്കളില്‍ നിന്ന് പണം തട്ടിയ ആപ്പുകളാണിവ എന്നാണ് പ്ലേ സ്റ്റോര്‍ നല്‍കുന്ന വിശദീകരണം. ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരസ്യ കമ്ബനികളില്‍ നിന്ന് ഈ ആപ്പുകള്‍ പണം തട്ടി വന്‍ തട്ടിപ്പ് നടത്തിയത്. ഡിലീറ്റ് ചെയ്യപ്പെട്ടവയെല്ലാം തന്നെ 20 ലക്ഷത്തിലധികം ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്ന ആപ്പുകളാണ്.

തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം; രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ്

Posted by - Dec 10, 2018, 10:31 pm IST

തൃശൂര്‍: തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മറ്റൊരാള്‍ കുടിയേറ്റ തൊഴിലാളിയാണ്. ഇവരുടെയെല്ലാം ശരീരത്തില്‍ കണ്ട പാടുകള്‍ പരിശോധിച്ചപ്പോഴാണു കുഷ്ഠരോഗത്തിന്റെ പ്രാരംഭഘട്ടമാണെന്നു മനസിലായത്. തുടര്‍ന്നു ചികിത്സ ആരംഭിച്ചു. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എട്ടു ജില്ലകളില്‍ കുഷ്ഠരോഗം പടരുന്ന പശ്ചാത്തലത്തിലാണു കുഷ്ഠരോഗ നിര്‍മ്മാര്‍ജന യജ്ഞം നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം,

മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

Posted by - Dec 10, 2018, 10:29 pm IST

കട്ടപ്പന : മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ അനുജന്‍ ബിബിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ബിബിന്‍ വീട്ടിലെത്തി സ്ഥിരമായി മദ്യപിച്ചു ബഹളം വച്ചിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ വീടിനുള്ളിലുണ്ടായിരുന്ന വിഷ്ണുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു വീടിനുള്ളിലുണ്ടായിരുന്ന കത്തിയെടുത്തു വിഷ്ണുവിനു നേരെ വീശി. കുത്തേറ്റയുടന്‍ വിഷ്ണു വീടിനുള്ളില്‍നിന്ന് ഇറങ്ങിയോടി സമീപവാസിയുടെ വീട്ടിലെത്തി തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍തന്നെ വിഷ്ണുവിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍

ക്രി​സ്റ്റ്യ​ന്‍‌ മി​ഷേ​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു സി​ബി​ഐ

Posted by - Dec 10, 2018, 10:26 pm IST

ദു​ബാ​യ്: അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ട​പാ​ട് കേ​സി​ലെ പ്ര​തി​യും ബ്രി​ട്ടീ​ഷ് പൗ​ര​നു​മാ​യ ക്രി​സ്റ്റ്യ​ന്‍‌ മി​ഷേ​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു സി​ബി​ഐ. അ​ദ്ദേ​ഹം ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് സി​ബി​ഐ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. മി​ഷേ​ലി​നെ ഒ​മ്ബ​തു ദി​വ​സം കൂ​ടി റി​മാ​ന്‍​ഡി​ല്‍ വി​ട്ടു​ത​ര​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ന്‍​ഡാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സം കൂ​ടി സി​ബി​ഐ​ക്ക് മി​ഷേ​ലി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കും. മി​ഷേ​ല്‍ നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ച്‌ വി​ശ​ദ​മാ​യ മ​റ്റൊ​രു ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി.

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST

പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോ ബാക്ടീരിയകളാണ് അനുവദനീയമായ അളവ്. ഇതനുസരിച്ച്‌ മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും അധികമുള്ളത് ആറാട്ട് കടവിലാണ്. ഇവിടെ നൂറു മില്ലി ലിറ്റര്‍ വെള്ളത്തില്‍ 23200 കോളിഫോം ബാക്ടീരിയകളാണ് ഉള്ളത്. ത്രിവേണിയില്‍ 21600 ഉം, പമ്പാ താഴ്വാരത്ത് 19600

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു

Posted by - Dec 10, 2018, 05:55 pm IST

ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 10, 2018, 05:53 pm IST

തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച്‌ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല

Posted by - Dec 10, 2018, 05:52 pm IST

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു

Posted by - Dec 10, 2018, 02:09 pm IST

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു. രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ര്‍​ട്ടി (ആര്‍എല്‍എസ്പി) നേ​താ​വാ​യ കു​ശ്വ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ല്‍ മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കു​ശ്വ​യു​ടെ രാ​ജി. ബി​ഹാ​റി​ല്‍ ലോ​ക്‌​സ​ഭാ സീ​റ്റ് വി​ഭ​ജ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ശ്വാ​ഹ ബി​ജെ​പി​യു​മാ​യി അ​ക​ന്ന​ത്. 2014ല്‍ ​ബി​ജെ​പി​ക്കൊ​പ്പം എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ മ​ത്സ​രി​ച്ച ആ​ര്‍​എ​ല്‍​എ​സ്പി മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു എ​ന്‍​ഡി​എ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തോ​ടെ ആ​ര്‍​എ​ല്‍​എ​സി​പി​യു​ടെ സീ​റ്റ് കു​റ​ച്ചി​രു​ന്നു. ഇ​താ​ണ് ആ​ര്‍​എ​ല്‍​എ​സ്പി​യെ ചൊ​ടി​പ്പി​ച്ച​ത്. എ​ന്‍​ഡി​എ​യു​ടെ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നാളെ ഹ​ര്‍​ത്താ​ല്‍

Posted by - Dec 10, 2018, 02:07 pm IST

തി​ര​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി​യാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹ​ര്‍​ത്താ​ല്‍.  തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ഇ​ന്ന് ന​ട​ന്ന ബി​ജെ​പി മാ​ര്‍​ച്ചി​നി​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഒ​ന്‍​പ​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

Posted by - Dec 10, 2018, 01:02 pm IST

പ​ന്ത​ളം: സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ന്‍​പ​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ ഇ​ന്ന് ഉ​ച്ച​യ്ക്ക് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സി​പി​എം പ​ന്ത​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം എ​സ്. ജ​യ​പ്ര​സാ​ദി​നെ​യും എ​സ്‌എ​ഫ്‌ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു കെ.​ര​മേ​ശി​നെ​യു​മാ​ണ് ക​ഴി​ഞ്ഞ​ ദി​വ​സം വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​ത്.