ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. പന്തളം രാജകുടുംബാംഗം രേവതി നാള്‍ അംബാലിക തന്പുരാട്ടിയാണ് (94 )അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തില്‍ നടക്കും. മരണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 വരെ അടച്ചിടുന്ന ധര്‍മ്മശാസ്താക്ഷേത്രം 17 ന് രാവിലെ ശുദ്ധി ക്രിയകള്‍ക്ക് ശേഷം ഭക്തര്‍ക്ക് തുറന്നു
മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. മലപ്പുറം കോഡൂര്‍ സ്വദേശിയായ വള്ളിക്കാടന്‍ കുഞ്ഞിമൊയ്തീന്റെ മകന്‍ സൈനുദ്ദീനെ(47) പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ബസ് സ്‌റ്റോപ്പില്‍ കണ്ട പ്രതിയെ തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപ കണ്ടെടുത്തത്. ചെമ്മാട് സ്വദേശി റഷീദാണ്
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് നടപടി. കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്ബത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം .എന്നാല്‍ പൊലീസിന്റേത് കെട്ടുകഥയാണെന്നും തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 73.21 രൂപയും ഡീസല്‍ വില 69.51 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 73.45 രൂപയും ഡീസലിന് 69.87 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74.51 രൂപയും ഡീസലിന് 70.85 രൂപയുമാണ് വില. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയും കുറഞ്ഞിരുന്നു.
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് അമേരിക്കയുടെ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എഫ്-18 ഫൈറ്റര്‍ ജെറ്റില്‍ രണ്ടുപേരും സി-130 ടാങ്കറില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ഏഴ് മറൈന്‍ ഉദ്യോഗസ്ഥരെ അപകടത്തില്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്. ചിത്തിരആട്ട വിശേഷ പൂജയ്ക്ക് ശബരിമലനട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്ബ് കോംഗോ പനി ബാധിച്ച കാര്യം അധികൃതര്‍ അറിയുന്നത്. എന്നാല്‍ പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കോംഗോ പനിയാണോ എന്ന സംശയത്തിന്റെ ഭാഗമായാണ് രക്ത സാമ്ബിള്‍ മണിപ്പാലിലേക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന്
തിരുവനന്തപുരം: നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടിയെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തു പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിപ വൈറസുണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ എടുത്തത്. പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍നിന്നു പിന്മാറണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. നിപയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഒൗദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ക്ക്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഏറ്റുവാങ്ങുന്ന ഗുരുപൗര്‍ണമി എന്ന കൃതിക്കാണ് പുരസ്കാരം. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാന് പുരസ്കാരവും രമേശന് നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയില്‍ കുമാരപുരത്താണ് രമേശന് നായരുടെ ജനനം. കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉര്‍വശീപൂജ, അഗ്രേ പശ്യാമി, സരയൂ തീര്‍ഥം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. രഹ്നയെ പ്രദര്‍ശനവസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിരുന്നു.മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 27 ന്, പത്തനംതിട്ട പൊലീസാണ് രഹ്നയെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പ്രളയകാലത്ത് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്നും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാന്തര
കൊച്ചി: മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടംഗസംഘത്തില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നല്കുന്ന വിവരം ഇങ്ങനെ: നഗരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് വൈകിട്ട് ഭക്ഷണവും വാങ്ങി നല്കി. ഇന്നു രാവിലെ ഇവരില്‍ ഒരാളെ പ്രാഥമിക ആവശ്യം നിറവേറ്റുവാന്‍ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരും സമയം രണ്ടാമന് പോലീസുകാരന്റെ കണ്ണിലേക്ക് കറി ഒഴിക്കുകയും ഇരുവരുംകൂടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവരില്‍
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചുവെന്ന് വി.ഡി. സതീശന് എംഎല്‍എ. പ്രളയം കഴിഞ്ഞ് നൂറ് ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്നും നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സതീശന് പറഞ്ഞു. മുഖ്യധാരാ ബാങ്കുകള്‍ പ്രളയബാധിതര്‍ക്ക് ലോണ്‍ നല്കാന് തയാറാകുന്നില്ല. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ 20 ശതമാനം പേര്‍ക്ക് ഇപ്പോഴും കിട്ടാനുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക
Recent Comments