കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് ശശികുമാർ വര്‍മ്മ

Posted by - Dec 31, 2018, 09:25 am IST

തിരുവനന്തപുരം: ഒളിവുകാലത്ത് കൊട്ടാരത്തില്‍ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാർ വര്‍മ്മ. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയ താനാണ് കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്റെത്. 'എന്നാല്‍ പി.എസ്.സി പരീക്ഷ ജയിച്ചാണ് ഞാന്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത്. അല്ലാതെ പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയായല്ല'- ശശികുമാർ വര്‍മ്മ പറഞ്ഞു.അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒളിവുകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെ പൊലീസില്‍ നിന്നു രക്ഷിച്ചത് കൊട്ടാരത്തിലെ

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

Posted by - Dec 31, 2018, 09:08 am IST

അട്ടപ്പാടി : അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് സന്ദര്‍ശനം നടത്തും. ചികിത്സാപ്പിഴവുണ്ടെന്ന് ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. ഈ വര്‍ഷം മാത്രം പതിമൂന്ന് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരണമടഞ്ഞത്. തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടാവുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച്‌ മുള്ളു ഊരില്‍ നിന്നുള്ളവര്‍ നവംബര്‍ അവസാന ആഴ്ചയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഉപരോധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം രണ്ടു മാസത്തിനിടെ രണ്ടു നവജാത ശിശുക്കള്‍ കൂടി അട്ടപ്പാടിയില്‍ മരിച്ചു. നവംബര്‍ 27ന് സ്വര്‍ണഗദ്ദ ഊരിലെ

ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു

Posted by - Dec 31, 2018, 09:02 am IST

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം ചെ​ത്തു​ക​ട​വി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ഇ​യാ​ള്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടന 

Posted by - Dec 31, 2018, 09:00 am IST

തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപികുന്നതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെയാണ് പുനഃസംഘടനക്ക് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് .  സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ മൂന്നു പേരും ചര്‍ച്ച നടത്തിയതിന് ശേഷമാകും തീരുമാനീക്കുക .പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പുനഃസംഘടന വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് കേരള യാത്ര നടത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.

സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Posted by - Dec 30, 2018, 08:10 pm IST

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീവിരുദ്ധമാണ് ശബരിമല വിധി എന്നായിരുന്നു പ്രചാരണം. ഹിന്ദുമത വിഭാഗങ്ങള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച്‌ വ്യാപക പ്രചാരണം നടന്നത്. വനിതാ മതില്‍ സി.പി.എമ്മിന്റെ വര്‍ഗസമര കാഴ്ചപ്പാടിന് എതിരെല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

Posted by - Dec 30, 2018, 05:40 pm IST

പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു

ബം​ഗ്ലാ​ദേ​ശ് തിരഞ്ഞെടുപ്പ്; അ​ക്ര​മ​ങ്ങ​ളി​ല്‍ 5 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Posted by - Dec 30, 2018, 04:26 pm IST

ധാ​ക്ക: ബം​ഗ്ലാ​ദേ​ശില്‍ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ​ഉണ്ടായ അ​ക്ര​മ​ങ്ങ​ളി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ര്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ലും മൂ​ന്ന് പേ​ര്‍ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എന്നാലും, ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കുന്നുണ്ട്. നാ​ല് മണി വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. നാ​ലാം​വ​ട്ട​വും അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വാ​മി ലീ​ഗ് നേ​താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷേ​ക്ക് ഹ​സീ​ന. ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ക​മാ​ല്‍ ഹു​സൈ​നാ​ണ് ഹ​സീ​ന​യു​ടെ മു​ഖ്യ എ​തി​രാ​ളി.

മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല; രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി

Posted by - Dec 30, 2018, 04:01 pm IST

മലപ്പുറം: പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാനില്ലാത്തത്. തീരസംരക്ഷണ സേനയുടെ രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി.

മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

Posted by - Dec 30, 2018, 03:52 pm IST

ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്‌എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്ന സമ്മേളനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. സമ്മേളന നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഭക്ഷണശാലയുടെയും നിര്‍മാണം പൂര്‍ത്തിയായി. മലബാര്‍ മേഖലയില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തിത്തുടങ്ങും. ജനുവരി ഒന്നിന് രാവിലെ

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ലോക്‌നാഥ്  ബെഹ്‌റയും

Posted by - Dec 30, 2018, 03:05 pm IST

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ്  ബെഹ്‌റയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പട്ടിക. നിലവിലെ സിബിഐ ഡയറക്ടറായ അലോക് വര്‍മ ഫെബ്രുവരി ഒന്നിന് കാലാവധി പൂര്‍ത്തിയാക്കും. അഴിമതി ഉള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണ മികവും സീനിയോരിറ്റിയും പരിഗണിച്ചാണ് ബഹ്റ ഉള്‍പ്പെടെയുള്ള 17 പേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1983, 84, 85 ബാച്ചുകളില്‍നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു

Posted by - Dec 30, 2018, 02:50 pm IST

വാഷിംഗ്‌ടേണ്‍ : അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. അമേരിക്കയില്‍ ജിവിച്ചിരിക്കുന്നവരില്‍ വച്ച്‌ ഏറ്റവും പ്രായം ചെന്ന വ്യക്തിയായിരുന്നു റിച്ചാര്‍ഡ്. 1906 മെയ്11ന് ജനിച്ച റിച്ചാര്‍ഡിന് 112വയസായിരുന്നു. റിച്ചാര്‍ഡിന്റെ 111ാം ജന്മദിനത്തില്‍ ഓസ്റ്റണിലെ അദ്ദേഹം താമസിച്ച നഗരത്തിന്റെ പേര് റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അവന്യൂ എന്നാക്കി മാറ്റിയിരുന്നു. ജപ്പാനില്‍ താമസിച്ചിരുന്ന 113വയസുള്ള മസസൗ നോനകയാണ് ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ വ്യക്തി.

മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

Posted by - Dec 30, 2018, 02:08 pm IST

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.  യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മു​ഖ്യ​മ​ന്ത്രി​ക്കു പി​ന്നാ​ലെ​യെ​ത്തി​യ ജ​ലീ​ലി​നെ​യും യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

യു​പി​യി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല; ഒന്‍പത് പേര്‍ അറസ്റ്റില്‍; 23 പേര്‍ക്കെതിരെ പോലീസ് കേസ്

Posted by - Dec 30, 2018, 11:52 am IST

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഘാ​സി​പു​രി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ സു​രേ​ഷ് വ​ത്സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. 23 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. നി​ഷ​ദ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ച്ച യോ​ഗ​വേ​ദി​യി​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഭാ​ര​തീ​യ നി​ഷ​ദ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ക​ല്ലേ​റി​ലാ​ണ് സു​രേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് 50ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കി. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്.  ഒ​രു മാ​സ​ത്തി​നി​ടെ യു​പി​യി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല​യാ​ണി​ത്. ഡി​സം​ബ​ര്‍

കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌

Posted by - Dec 30, 2018, 11:48 am IST

തിരുവനന്തപുരം: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌. നൂറോളം പി.ഡി.പി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.  കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യവിളികളുമായെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഐ.എം.എലും കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ച ശേഷം മുസ്ലിം ലീഗ് ഗവേര്‍ണിങ് യോഗം ചേര്‍ന്ന് തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും  പാണക്കാട്

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒന്‍പത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകള്‍ യഥാക്രമം ജനുവരി 14, 21, 22 തീയതികളില്‍ നടത്തുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.