കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു

Posted by - Dec 5, 2018, 02:20 pm IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 -300 വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും. 2015 ഏപ്രിലിലാണ് ഇ ശ്രേണിയിലുള്ള വലിയ വിമാനം അവസാനമായി കരിപ്പൂരില്‍് സര്‍വീസ് നടത്തിയത്. വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും. വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ വികസന പദ്ധതികളും

പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി

Posted by - Dec 5, 2018, 12:42 pm IST

തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അന്‍വര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. കേസില്‍ അന്വേഷണം നടത്താതിരിക്കാന്‍ തക്ക വാദങ്ങളൊന്നും ഹ‌ര്‍ജിയില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. 2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമില്‍ നിന്നും അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്

Posted by - Dec 5, 2018, 11:34 am IST

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ത്രി​പു​ര​യി​ലെ ധാ​ലി​യി​ല്‍ ഗ​ണ്ട​ച​ന്ദ്ര അ​മ​ര്‍​പു​ര്‍ റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാണ് മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.  പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് കു​മാ​ര്‍ ദേ​വ് സ​ന്ദ​ര്‍​ശി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ബി​പ്ല​വ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി ന​ല്‍​കി

Posted by - Dec 5, 2018, 11:32 am IST

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യം വൈ​കു​ന്ന​ത് നി​യ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്യും. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​നു​മ​തി ന​ല്‍​കി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ​യാ​ണ് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ്പീ​ക്ക​ര്‍ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST

കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കത്ത് ലഭിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയെന്ന് ബിജെപി. സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവര്‍ അറിയിച്ചു.

വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ ​പി​ടി​ച്ചു കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം

Posted by - Dec 4, 2018, 08:51 pm IST

കോ​ട്ട​യ്ക്ക​ല്‍: എ​ട​രി​ക്കോ​ട് വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ ​പി​ടി​ച്ചു കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം. എ​ട​രി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹം​സാ​സ് വെ​ഡിം​ഗ് സെ​ന്‍റ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു നി​ല​യു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ നി​ന്നാ​ണ് തീ ​ആ​ളി​പ്പ​ട​രാ​ന്‍ തു​ട​ങ്ങി​യ​ത്.  പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ താ​ഴ​ത്തെ നി​ല​യി​ലെ വ​സ്ത്ര​ങ്ങ​ള്‍ ലോ​റി​യി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നി​മി​ഷ നേ​രം​കൊ​ണ്ട് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും മ​റ്റും ഇ​റ​ങ്ങി​യോ​ടി​യ​തു​കൊ​ണ്ടു ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​രും തി​രൂ​രി​ല്‍ നി​ന്നും മ​ല​പ്പു​റ​ത്തു നി​ന്നും ര​ണ്ടു യൂ​ണി​റ്റു​വീ​തം ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി

Posted by - Dec 4, 2018, 04:49 pm IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി. എന്നാല്‍, ഇരുവര്‍ക്കുമെതിരെ നടപടികള്‍ ഒന്നും പാടില്ലെന്നും വ്യക്തമാക്കിയ കോടതി കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്നും തുടര്‍ വാദം കേള്‍ക്കുന്നതിന് ജനുവരി എട്ടിലേക്ക് കേസ് മാറ്റിയെന്നും അറിയിച്ചു. 2011-12 കാലത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയത് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസുമാണ്. 2010-11 കാലയളവിലെ

ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തി‍രഞ്ഞെടുപ്പ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted by - Dec 4, 2018, 04:37 pm IST

ദില്ലി: 2019 ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തി‍രഞ്ഞെടുപ്പ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് 2019 ജൂണില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നാല് സംസ്ഥാനങ്ങളിലെ കാലാവധി പൂര്‍ത്തിയാകുന്നത് 2019ല്‍ ആയതിനാല്‍ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തിരഞ്ഞെടുപ്പ് നടത്തും. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടത്താന്‍ സാധ്യതയുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പിസി ജോര്‍ജ്

Posted by - Dec 4, 2018, 04:33 pm IST

തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച്‌ കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പിസി ജോര്‍ജ് ചോദിച്ചു. റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല.

ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ് പി ജയശങ്കറിന്

Posted by - Dec 4, 2018, 04:30 pm IST

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ് പി ജയശങ്കറിന്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. കോടിയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവില്‍ ഉണ്ടായെന്നാണ് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്.

ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

Posted by - Dec 4, 2018, 04:17 pm IST

കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്കും മുകളില്‍ കോടതിയുണ്ടല്ലോ എന്ന് ചോദിച്ച ശോഭ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.  കഴിഞ്ഞ നാല്‍പത് ദിവസമായി പോലീസിനെ ഉപയോഗിച്ച്‌ അയ്യപ്പ ഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്- ശോഭ പറഞ്ഞു.

‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ

Posted by - Dec 4, 2018, 01:42 pm IST

കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്‌നം കോടതിയില്‍ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വികൃതമായ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു. ശബരിമിലയില്‍ ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച് ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്.

യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

Posted by - Dec 4, 2018, 01:39 pm IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നത് വരെ സാവകാശം വേണമെന്നും അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഉന്നതതല സമിതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരീക്ഷണ സമിതിയെ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി.

ശബരിമല വിഷയം ; ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം

Posted by - Dec 4, 2018, 11:55 am IST

തിരുവനന്തപുരം : ഇടതു മുന്നണി ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം .യോഗത്തില്‍ വനിതാ മതില്‍ ഉള്പെരുടെ ഉള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട്. എല്‍ഡിഎഫ് ഔദ്യോഗികമായി മതിലിന് പിന്തുണ നല്‍കുകയും ചെയ്യും.ഇന്ന് ചേരുന്ന യോഗത്തില്‍ ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി , ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും .

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Posted by - Dec 4, 2018, 11:43 am IST

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ജലീന്റെ വിഷയം അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമാണെന്നും ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും സര്‍ക്കാറിന് സാമ്ബത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബന്ധുനിയമന വിവാദത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് തന്നെയാണ് കെ.ടി ജലീല്‍ ആവര്‍ത്തിക്കുന്നത്. പ്രവര്‍ത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നും 12 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായി