ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Dec 4, 2018, 11:42 am IST

കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഇന്ന് 73.62 രൂപയാണ് .അതേ സമയം ഡീസല്‍ 69.95 രൂപയുമാണ് വില . തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.93 രൂപയും ഡീസലിന് 71.30 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത് . തുടര്‍ച്ചയായ 13ാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത് . പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ്

ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണം; കമല്‍ഹാസന്‍

Posted by - Dec 4, 2018, 07:55 am IST

കൊച്ചി: 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. എന്നാല്‍ ബിജെപി മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് എന്നും കമല്‍ഹാസന്‍ പറഞ്ഞു. മീറ്റു മുന്നേറ്റം മികച്ച ഒരു ചുവട് ആണെന്നും എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല രാഷ്ട്രീയത്തിന് വേണ്ടി ഒരു മാധ്യമം എന്ന രീതിയില്‍ സിനിമ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മക്കള്‍ നീതി മയ്യം 2019

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം;രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

Posted by - Dec 3, 2018, 09:43 pm IST

ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലിസുകാരന് ഗുരുതരമായ പരുക്കുണ്ട്. സുനിത് (20) എന്നയാളാണ് കൊല്ലപ്പെട്ട നാട്ടുകാരന്‍. പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപം. തിങ്കളാഴ്ച രാവിലെ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടതോടെയാണ് കലാപം തുടങ്ങിയത്. പ്രത്യേക വിഭാഗത്തിലുള്ളവരാണ് കൂട്ട പശുക്കശാപ്പിനു പിന്നിലെന്ന് ആരോപിച്ച്‌ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച്

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി

Posted by - Dec 3, 2018, 09:32 pm IST

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങളെന്നും കടകംപള്ളി പറഞ്ഞു. ബിജെപി സമരത്തിനുള്ള ഐക്യദാര്‍ഢ്യപ്രകടനമാണ് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയതെന്നത് പകല്‍ പോലെ വ്യക്തമാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

Posted by - Dec 3, 2018, 06:10 pm IST

ന്യൂഡല്‍ഹി: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചത്. ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന 2002 മുതല്‍ ഉള്ള 22 വ്യാജ ഏറ്റുമുട്ടല്‍ കേസ്സുകളില്‍ ആണ് ഡിസംബര്‍ 12 ന് വാദം കേള്‍ക്കുക. ജാവേദ് അക്തര്‍ അടക്കം നല്‍കിയ ഹര്‍ജികളിലാണ് ഡിസംബര്‍ 12 ന് വാദം കേള്‍ക്കുന്നത്.

കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted by - Dec 3, 2018, 06:03 pm IST

തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം കനോലി കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വലപ്പാട് മായ കോളെജിലെ വിദ്യാര്‍ത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

Posted by - Dec 3, 2018, 05:56 pm IST

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യ്തത്. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പാസ് വിതരണം. ഒഴിവുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും https://registration.iffk.in ല്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. ഡെലിഗേറ്റായ

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST

തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുളളത്. വിദേശത്തു നിന്നും രോഗത്തിനു ചികില്‍സിച്ചിരുന്നെങ്കിലും നാട്ടിലെത്തിയപ്പോള്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃശ്ശൂരിലെ ആശിപത്രിയില്‍ ചികില്‍സ തേടിയത്. രോഗം ബാധിച്ച മൃഗങ്ങളുടെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്കു പകരുന്നത്. രോഗിയുടെ ശരീര സ്രവങ്ങള്‍ വഴി

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

Posted by - Dec 3, 2018, 05:37 pm IST

ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Posted by - Dec 3, 2018, 05:34 pm IST

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മാനേജ്മെന്റ് നടപടിയെടുത്തത്. നവംബര്‍ 28 ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കുകയായിരുന്നു രാഖി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ രാഖിയെ അധ്യാപകര്‍ പരീക്ഷാഹാളില്‍ നിന്ന്

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അനില്‍ കുമാര്‍ ചാവ്‌ള

Posted by - Dec 3, 2018, 05:30 pm IST

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ദുരിതാശ്വാസ പ്രവര്‍ത്തനം നാവിക സേനയുടെ ഉത്തരവാദിത്വമാണ്. ഇത് പരിശീലനത്തിന്റെ ഭാഗം കൂടിയാണ്, ഇതിനായി ആര്‍ക്കും ബില്‍ നല്‍കിയിട്ടില്ലന്നും വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള പറഞ്ഞു.

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌ പോലീസ് അറസ്റ്റ് ചെയ്തത്.  നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സന്നിധാനത്തു ദര്‍ശനം നടത്തി 6 മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന പോലീസിന്റെ വ്യവസ്ഥ ബിജെപി സംഘം അംഗീകരിച്ചിരുന്നില്ല ഇതേ തുടര്‍ന്നാണ് അറസ്റ്റ്. സ്റ്റേഷന്‍ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്.

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST

വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. പരിസരവാസികളാണ് ആദ്യം പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.

ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ല; പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 2, 2018, 03:12 pm IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും പോലെ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അതിനെതിരെ സംസാരിക്കാന്‍ ഇവിടെ ആരുമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.  

ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

Posted by - Dec 2, 2018, 01:53 pm IST

ചെങ്ങന്നൂര്‍: ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. അവര്‍ ചെന്നുപെട്ട വൈതരണിയില്‍ കിടന്ന് കൈകാലിട്ടടിക്കുകയാണ്. ഇന്ന് ബിജെപി നടത്തുന്ന പ്രതിഷേധത്തിന് അടിസ്ഥാനമില്ല. ശബരിമലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് പറയുന്നത് അവര്‍ മറ്റ് വഴികളില്ലാത്തത് കൊണ്ട് അനുസരിക്കുന്നതാണെന്നും കടകംപള്ളി പറഞ്ഞു. സുരേന്ദ്രന്‍ വിചാരിക്കുന്നത് സുരേന്ദ്രനെ അറസ്റ്റ് ചെയ്യില്ലെന്നാണോ. നമ്മള്‍ ഒരു വഴിതടയല്‍ സമരത്തിന് പോയാല്‍