ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Dec 2, 2018, 09:37 am IST

തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപിവഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്,

രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു

Posted by - Dec 2, 2018, 09:25 am IST

കൊച്ചി: കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു.വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് മകന്റെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എണ്‍പത്തി രണ്ടു വയസുകാരിയായ മേരിയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചന്‍. അറുപതുകാരനായ തങ്കച്ചന്‍ മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ തങ്കച്ചന്‍ അയല്‍വീട്ടില്‍ അത്താഴം കഴിക്കുകയായിരുന്ന മേരിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവന്നശേഷം ജനലിനോട് ചേര്‍ത്ത് കെട്ടിയിട്ട് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു. പിന്നീട് പുറത്തു

യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും;എ എന്‍ രാധാകൃഷ്ണന്‍

Posted by - Dec 2, 2018, 08:32 am IST

കൊച്ചി : ശബരിമലയില്‍ ബിജെപി പ്രതിഷേധങ്ങളെ തടഞ്ഞ് വിവാദനായകനായി മാറിയ എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി. യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും.അതെന്താണെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും ഉടന്‍ നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് ഡിജിപി ബഹുമതി പത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. യതീഷ് ചന്ദ്രയടക്കം ശബരിമല ഡ്യൂട്ടിയുടെ ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST

കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസിലാണ് മൂന്നംഗ സമിതി യോഗം ചേരുക. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യോഗം ചേരുന്നത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്.

പിണറായി വിജയനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച്‌ സ്വാമി ചിദാനന്ദപുരി

Posted by - Dec 1, 2018, 09:05 am IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. താന്‍ രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവമെന്ന് ചിദാനന്ദപുരി വിമര്‍ശിച്ചു. മന്ത്രിമാര്‍ രാജാവല്ല, ജനങ്ങളുടെ പ്രതിനിധിയാണെന്ന കാര്യം ഓര്‍ക്കണം. ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും ശബരിമലയില്‍ ആചാരലംഘനവും പൊലീസ് അതിക്രമങ്ങളും നടക്കുന്നെന്ന് ആരോപിച്ച്‌ ശബരിമല കര്‍മസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യശാലകള്‍ പൂട്ടിപ്പോവാതിരിക്കാന്‍ ദേശീയപാതകള്‍ തന്നെ മാറ്റിമറിച്ച്‌ സുപ്രീം കോടതി വിധി അട്ടിമറിച്ച സര്‍ക്കാരാണ്

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്

Posted by - Dec 1, 2018, 09:01 am IST

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 39 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 75.75 രൂ​പ​യും ഡീ​സ​ലി​ന് 72.31 രൂ​പ​യു​മാ​ണ്. കൊ​ച്ചി​ല്‍ പെ​ട്രോ​ള്‍ വി​ല 74.43 രൂ​പ​യും ഡീ​സ​ല്‍ വി​ല 70.94 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 74.76 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 71.27 രൂ​പ​യു​മാ​ണ്.  ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പെ​ട്രോ​ളി​ന് 87.12 രൂ​പ​യും ഡീ​സ​ലി​ന് 80.36 രൂ​പ​യു​മാ​യി​രു​ന്നു. ന​വം​ബ​ര്‍ ഒ​ന്നി​ന് പെ​ട്രോ​ളി​ന് 82.65 രൂ​പ​യും

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST

ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച്‌ ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്ബാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു

Posted by - Dec 1, 2018, 08:54 am IST

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുക്കത്ത് നിന്നുള്ള 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു

കെ.സുരേന്ദ്രനെ കള്ളക്കേസ്;ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

Posted by - Dec 1, 2018, 08:51 am IST

പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണിത്. ജാമ്യം ലഭിക്കാതിരിക്കാൻ സി.പി.എം സമ്മർദത്തിനുവഴങ്ങി പോലീസ് കൃത്രിമതെളിവുകൾ സൃഷ്ടിക്കുകയാണ്. കേസിൽ കെ.സുരേന്ദ്രൻ നിരപരാധിയാണെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

നവോത്ഥാന സംഘടനകളുമായി മുഖ്യമന്ത്രിയുടെ യോഗം ഇന്ന്‌

Posted by - Dec 1, 2018, 08:45 am IST

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്.എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇരു സംഘടനകളും അന്തിമ തീരുമാനമെടുത്തിട്ടില്ല. നവോത്ഥാനപാരമ്ബര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. യോഗക്ഷേമ സഭാ

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted by - Dec 1, 2018, 08:41 am IST

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജയിലില്‍ എത്തി രഹ്നയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്നയെ ചോദ്യം ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്നാ ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ

സ്ത്രീധന തര്‍ക്കം; യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടി മരിച്ചു

Posted by - Dec 1, 2018, 08:36 am IST

ഗാസിയാബാദ്: സ്ത്രീധന തര്‍ക്കം മൂലം വിവാഹം മാറ്റിയതിനെ തുടര്‍ന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൂജ സള്‍ഫസ് ടാബ്ലറ്റുകള്‍ അധികമായി കഴിക്കുകയായിരുന്നു. സുബോധ് തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഹോട്ടല്‍ അധികൃതര്‍ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.