കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Posted by - Dec 30, 2018, 10:57 am IST

കൊല്ലം: കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് എഴുകോണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊന്നത്. വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്ബുവടികൊണ്ട്

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST

റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്. യു എ ആ സമയം ശനിയാഴ്ച വൈകുന്നേരം 05.30 ഓടു കൂടിയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നുപേരും യു എ ഇ സ്വദേശികളാണ്. ഒരാള്‍, വിദേശിയാണ്. മരിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജെബില്‍ ജയിസില്‍ നിന്ന് പരുക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്. ഹെലികോപ്ടര്‍ ദുരന്തത്തില്‍

വനിതാ മതിലിന്‍റെ പേരില്‍ പണം പിരിച്ചതിന്  ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി

Posted by - Dec 30, 2018, 09:37 am IST

പാലക്കാട്‌: വനിതാ മതിലിന്‍റെ പേരില്‍ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചതിന് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാരനെതിരെ ആണ് നടപടി. ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന പരാതിയില്‍ സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാര്‍ ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു ബാങ്ക് ഭരണസമിതി നല്‍കിയ മറുപടിയിലാണ് ജീവനക്കാരനെതിരെയുള്ള നടപടി ബാങ്ക് വ്യക്തമാക്കിയത്.

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി 

Posted by - Dec 30, 2018, 09:35 am IST

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി. ജില്ലാ പൊലീസ് മേധാവിയും എക്‌സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം

Posted by - Dec 30, 2018, 08:23 am IST

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Posted by - Dec 30, 2018, 08:17 am IST

പമ്പ : മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം.വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

Posted by - Dec 30, 2018, 08:09 am IST

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 137 റണ്‍സിനാണ് കോഹ്‌ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്.

മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍

Posted by - Dec 29, 2018, 09:18 pm IST

ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ. 2018 ആഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍,​ കുട്ടനാട്,​ ആലുവ,​ പറവൂര്‍ മേഖലയില്‍ നിന്ന് ആയിരങ്ങളെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. ബിബിസി

കണ്ണൂര്‍ ടൗണില്‍ മാവോയിസ്റ്റുകള്‍

Posted by - Dec 29, 2018, 08:59 pm IST

കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് തോക്കേന്തി എത്തിയത്. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്ബതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ

മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും

Posted by - Dec 29, 2018, 08:38 pm IST

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പാര്‍ട്ടി ചോദിച്ചതിന് മറുപടി നല്‍കിയെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടു നിന്നതെന്നും ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ്

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

Posted by - Dec 29, 2018, 08:33 pm IST

കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കൊട്ടാരക്കര പവിത്രേശ്വരം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജമദ്യമാഫിയാ സംഘത്തില്‍പ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പ്രദേശത്തുണ്ടായിരുന്ന വ്യാജമദ്യവില്‍പ്പനക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടായിരുന്നു.ഇതിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് സൂചന. വ്യാജമദ്യ മാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഏഴുകോണ്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊട്ടാരക്കര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല; ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കും; പിണറായി വിജയന്‍

Posted by - Dec 29, 2018, 08:00 pm IST

തിരുവനന്തപുരം: ബിജെപിക്കും ആര്‍എസ്‌എസിനും വേണ്ടി രാഹുല്‍ഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്ന് പിണറായി വിജയന്‍. സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഈ പ്രശ്നം ഉയര്‍ന്ന് വരാന്‍ ശബരിമലയിലെ സുപ്രീം കോടതി വിധി നിമിത്തമായി. വനിതാമതിലിന് നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കും. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന് പുറത്തുള്ളവരും വനിതാമതിലില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയില്‍ ഏതെങ്കിലും യുവതി കയറുന്നതോ

സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ; 4 ഭീകരരെ വധിച്ചു

Posted by - Dec 29, 2018, 07:57 pm IST

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഭീകരരുടെ സാന്നിധ്യം മനസിലാക്കി പുല്‍വാമയില്‍ സെെന്യം വളയുകയായിരുന്നു. തുടര്‍ന്ന് ഹന്‍ജാന്‍ മേഖലയിലെത്തിയ സെെന്യത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. സെെന്യം ശക്തമായി തിരിച്ചടിച്ചതോടെ 4 ഭീകര‍ര്‍ വെടിയേറ്റ് വീണു. തുര്‍ന്ന് സാംബ മേഖലയില്‍ സെെന്യം നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തി. രണ്ട്​ എ.കെ 47 തോക്കുകളും യുദ്ധത്തിനുപയോഗിക്കുന്ന തിരകളുമാണ് സെെന്യം കണ്ടെടുത്തത്.

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ്: സോണിയഗാന്ധിയുടെ പേര് മിഷേല്‍ പരാമര്‍ശിച്ചതായി ഇഡി

Posted by - Dec 29, 2018, 04:46 pm IST

ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). കോ​ട​തി​യി​ലാ​ണ് ഇ​ഡി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച​തെ​ന്ന് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല. ഇ​റ്റാ​ലി​യ​ന്‍ വ​നി​ത​യു​ടെ മ​ക​നെ​ക്കു​റി​ച്ചും പ​റ​ഞ്ഞെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വെ​ളി​പ്പെ​ടു​ത്തി.  മി​ഷേ​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് കു​റി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ന്നും അ​തി​നാ​ല്‍ അ​ഭി​ഭാഷ​ക​രെ കാ​ണാ​ന്‍ മി​ഷേ​ലി​നെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ​ഡി കോ​ട​തി​യ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ര്‍ അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ന്‍

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

Posted by - Dec 29, 2018, 03:20 pm IST

കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും വാക്കു മാറുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ബിന്ദു പറഞ്ഞു. പക്ഷെ ഇനി എന്തു വന്നാലും ശബരിമല സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്നും ബിന്ദു പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിനെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. പൊലീസിനെ അറിയിക്കാതെ പമ്ബയിലെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും