ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം

Posted by - Dec 29, 2018, 10:54 am IST

പു​ല്‍​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലും രാ​ജ്പു​ര​യി​ലു​മാ​ണ് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശനിയാഴ്ച പുലര്‍ച്ചെ സൈ​നി​ക പ​ട്രോ​ളിം​ഗി​നു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ര്‍ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നു സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.  ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം

Posted by - Dec 29, 2018, 10:47 am IST

മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പേര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ആറു ദിവസത്തിനിടെ മുംബൈയിലുണ്ടാകുന്ന അഞ്ചാമത് വന്‍ അഗ്‌നിബാധയാണ് ഇത്.

ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Posted by - Dec 29, 2018, 10:45 am IST

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നില നില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെത്തുന്നവരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കടകംപള്ളി പറഞ്ഞു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള ഒരു ശ്രമവും നടക്കില്ല. ഭരണഘടനയാണ് ഏറ്റവും മുകളില്‍. വിശ്വാസവും ആചാരങ്ങളും അതിന് താഴെ മാത്രമാണ്. സര്‍ക്കാറിന് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വരും, മന്ത്രി വ്യക്തമാക്കി.

മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു

Posted by - Dec 29, 2018, 10:44 am IST

ശബരിമല : മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സുരക്ഷാ സംഘമാണ് ഉണ്ടാകുക .ഡിസംബര്‍ 30 മുതല്‍ ജനുവരി 16വരെയുള്ള സുരക്ഷാ ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത് .സന്നിധാനത്തും പമ്ബയിലും കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗരുഡയ്ക്കുമാണ് സുരക്ഷാ ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത് . പൊലീസ് ക്രമീകരണങ്ങളുടെ ചുമതല എരുമേലിയില്‍ ചൈത്ര തെരേസ ജോണിനും മസാമാധാന ചുമതല ക്രൈംബ്രാഞ്ച് എസിപി സഖറിയ

ഈജിപ്തിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു

Posted by - Dec 29, 2018, 08:13 am IST

കാറിയോ: ഈജിപ്തിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. വിയറ്റ്നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്ബോഴായിരുന്നു പൊട്ടിത്തെറി. പരിക്കേറ്റവരില്‍ ഡ്രൈവര്‍ ഒഴികെ എല്ലാവരും വിയറ്റ്നാമില്‍ നിന്നുള്ളവരാണ്. അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

യു.എ.ഇ.യില്‍ ഇന്ധനവില കുറയും

Posted by - Dec 29, 2018, 08:07 am IST

ദുബായ്: യു.എ.ഇ.യില്‍ അടുത്ത മാസം ഇന്ധനവില കുറയും. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25 ദിര്‍ഹത്തില്‍നിന്ന് 2.00 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95 ലിറ്ററിന് 1.89 ദിര്‍ഹത്തിനു ലഭിക്കും. ഡിസംബറില്‍ 2.15 ദിര്‍ഹം ആയിരുന്നു ലിറ്ററിന് സ്പെഷ്യല്‍ 95-ന്റെ വില. 2.61 ദിര്‍ഹത്തില്‍നിന്ന് ഡീസല്‍വില ലിറ്ററിന് 2.30 ദിര്‍ഹമായി കുറയും. പുതുക്കിയ ഇന്ധനവില ജനുവരി ഒന്നുമുതല്‍ നിലവില്‍വരും

വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Posted by - Dec 29, 2018, 08:05 am IST

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡില്‍ ഒഴുകി. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Posted by - Dec 28, 2018, 09:45 pm IST

മാവേലിക്കര : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലത്താണ് സംഭവം നടന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പിന്നാലെ ചെന്ന് കടന്നു പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കടവൂരിലുള്ള സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.  ചെന്നിത്തല കിഴക്കേവഴിമുറി അതുല്‍ ഭവനത്തില്‍ അതുല്‍ രമേശ് (24) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 12 നാണ് സംഭവങ്ങളുമുണ്ടായത്. മറ്റത്തുള്ള സ്‌കൂളിലെ പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ രാവിലെ ഏഴരയോടെ

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രം

Posted by - Dec 28, 2018, 05:06 pm IST

ന്യൂഡല്‍ഹി: പോക്സോ അടക്കമുള്ള  ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉണ്ടാകും. ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും ശിക്ഷ ഉണ്ടാകും. ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് പോക്സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍റെ തീരുമാനം. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from

കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി

Posted by - Dec 28, 2018, 04:46 pm IST

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മില്‍ കൊപ്രയുടെ താങ്ങുവില 9,521 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ 7,511 രൂപയായിരുന്നു വില. ഉണ്ട കൊപ്രയുടെ താങ്ങുവില 9,920 രൂപയായിട്ടാണ് ഉയര്‍ത്തിയത്. 2,170 രൂപയാണ് വര്‍ധിപ്പിച്ചത്.

വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി

Posted by - Dec 28, 2018, 04:44 pm IST

തിരുവനന്തപുരം: പാലക്കാട് വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നി‍ര്‍ബന്ധിച്ച്‌ പണം വാങ്ങിച്ചെന്ന് പറയാന്‍ നിര്‍ബന്ധിച്ചിരുന്നതായി സിപിഎം ആരോപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയത് .പാലക്കാട് ഉള്‍പ്പെടെ എല്ലായിടത്തും വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടക്കുന്നതായി പ്രതിപക്ഷ നേതാവ് തിരിച്ചടിക്കുകയും ചെയ്തു . എന്നാല്‍ ഈ ആരോപണത്തെ മന്ത്രി ജി സുധാകരന്‍ നിഷേധിക്കുകയും

ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 28, 2018, 04:36 pm IST

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച്‌ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസമായി നിരാഹാരം സമരം നടത്തുന്ന ശോഭ സുരേന്ദ്രന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. ശോഭ സുരേന്ദ്രനു മുമ്ബ് സി.കെ പത്മനാഭനാണ് നിരാഹാര സമരം നടത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ശോഭ സുരേന്ദ്രന്‍ സമരം ആരംഭിച്ചത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST

ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുത്തലാഖ് ബില്ല് സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് കെ ടി ജലീല്‍

Posted by - Dec 28, 2018, 03:46 pm IST

മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമാണെന്നും ബിസിനസിലാണ് താല്‍പര്യമെങ്കില്‍ കുഞ്ഞാലിക്കുട്ടി അതാണ് ചെയ്യേണ്ടതെന്നും മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പണ്ട് മഞ്ചേരിയില്‍ തോറ്റ കെ പി എ മജീദിന്റെ അനുഭവം ഉണ്ടാവുമെന്നും ജലീല്‍ പറഞ്ഞു. മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ഇല്ലാതിരുന്നത് വിവാദമായി മാറിയിരിക്കുകയാണ്. സുഹൃത്തിന്റെ

സര്‍ക്കാരിന്‍റെ പ്രതികാര നടപടിക്ക് ഇരയാകുന്നവരെ യുഡിഎഫ് സംരക്ഷിക്കും: രമേശ് ചെന്നിത്തല

Posted by - Dec 28, 2018, 12:27 pm IST

പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന കാരണത്താല്‍ വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലെ വസ്തുതാ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീപരമായും നേരിടുമെന്നും സര്‍ക്കാരിന്റെ പരിപാടിയല്ല വനിതാ മതിലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയാണെന്നും അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകേണ്ട കാര്യമില്ലെന്നും അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താല്‍ പ്രതിപക്ഷം നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.