നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

Posted by - Dec 28, 2018, 12:24 pm IST

തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്. തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ അവിടെ ആര്‍ട്ടിസ്റ്റായിരുന്നു ദേവകി അമ്മ. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ ശബ്ദമായിരുന്നു ഇവരുടേത്. വഞ്ചിപ്പാട്ട്, തിരുവാതിര പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍ എന്നിവയിലൂടെ ദേവകി അമ്മ ശ്രദ്ധേയയായിരുന്നു. ഇതിനു പുറമേ നിരവധി സിനിമകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക്

കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

Posted by - Dec 28, 2018, 12:22 pm IST

കൊച്ചി: കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍ ഐഎസില്‍ എത്തിയെന്ന് സ്ഥിതീകരിച്ചിരിക്കുന്നത്. ഈ സംഘം അഫ്ഗാനിസ്ഥാനിലെത്തിയത് ഇറാന്‍ ദുബായ് വഴിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും പാസ്‌പോര്‍ട്ട് രേഖകളും ലഭിച്ചതായി ദുബായ് പൊലീസും സ്ഥിരീകരിച്ചു. സംഘത്തില്‍ ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ബന്ധുക്കളുമുണ്ട്. ഇവര്‍ ദുബായില്‍ നിന്ന് കടന്നത് നവംബര്‍ 28നാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 27, 2018, 04:38 pm IST

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഇയാളെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു തരണമെന്ന എന്‍ഐഎയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കല്‍പറ്റയില്‍ നിന്നാണ് എന്‍ഐഎ കഴിഞ്ഞ ദിവസം ഹബീബിനെ കസ്റ്റഡിയിലെടുത്തത്. ഹബീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് സ്വദേശികളെ അടക്കം ഐ.എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്മാന്‍.

എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Posted by - Dec 27, 2018, 04:36 pm IST

പാലക്കാട്: പാലക്കാട് എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ റിസ്വാനാണ് മുങ്ങി മരിച്ചത്.  

മുത്തലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

Posted by - Dec 27, 2018, 03:38 pm IST

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്‌സഭയില്‍ നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പരിഗണിക്കുകയാണ്. അതേസമയം, മുത്തലാഖ് ബില്ലിനെ ന്യായീകരിച്ച്‌ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബില്‍ വനിതകളുടെ അവകാശത്തിന്റെ വിഷയമെന്നാണ് അദ്ദേഹം പറഞ്ഞത്. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിന് രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍

കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

Posted by - Dec 27, 2018, 02:14 pm IST

കൊച്ചി: കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണാണ് അപകടം സംഭവിച്ചത്. നാവികരുടെ ദേഹത്തേക്ക് ഹാംഗര്‍ പതിക്കുകയായിരുന്നു. രാവിലെ പത്തോടെയായിരുന്നു അപകടം. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മേല്‍ ഇവ പതിക്കുകയായിരുന്നുവെന്നാണ് നേവി വിശദീകരിക്കുന്നത്. വലിയ ഭാരമുള്ള വസ്തുവാണ് ഹാംഗറിന്‍റെ വാതില്‍. അപകടമുണ്ടായതിന് പിന്നാലെ ഇവരെ നാവികസേന ആസ്ഥാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  

അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു

Posted by - Dec 27, 2018, 11:13 am IST

തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തില്ല. ഇന്നലെ ഉച്ചയ്ക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെപിയും അയ്യപ്പ ജ്യോതി തെളിയിച്ചത്. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകിട്ട് ആറിനായിരുന്നു അയ്യപ്പ ജ്യോതി തെളിയിച്ചത്. എന്‍എസ്‌എസ് ജ്യോതി തെളിയിക്കലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ

ഐഎസ് റിക്രൂട്ട്‌മെന്റ്; ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

Posted by - Dec 27, 2018, 11:12 am IST

കാസര്‍ഗോഡ്: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഐഎസില്‍ ചേരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹബീബ് ഇറാനിലേക്ക് പോയത്. മസ്‌കറ്റ്, ഒമാന്‍ വഴിയായിരുന്നു ഹബീബടങ്ങുന്ന സംഘം ഇറാനിലെത്തിയത്. പ്രതികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ പറയുന്നത്. കാസര്‍ഗോഡ് സ്വദേശികളെ അടക്കം ഐ.എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്മാന്‍.

നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted by - Dec 27, 2018, 11:06 am IST

കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 101, അക്കൗണ്ട്സ് ക്ലര്‍ക് കം ടൈപിസ്റ്റ് 75, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് 52 എന്നിങ്ങനെയാണ് ഒഴിവ്.എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും.ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൊച്ചിയിലായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രം. https://nyks.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.രജിസ്ട്രേഷന് , ഫീസ് അടയ്ക്കല്‍, ഫോട്ടോയും ഒപ്പും അപ്‌ലോഡ്ചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് അപേക്ഷിക്കേണ്ടത്.അവസാന തിയതി ഡിസംബര്‍ 31.വിശദവിവരങ്ങള്‍ https://nyks.nic.in എന്ന വെബ്

യാത്രയ്ക്കിടെ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി

Posted by - Dec 27, 2018, 11:04 am IST

പനാജി: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനം പറക്കുന്നതിനിടെ ഇയാള്‍ ശുചിമുറിയില്‍ കയറി പുകവലിക്കുകയായിരുന്നു. തുടര്‍ന്ന് പുകയുടെ ഗന്ധം പുറത്തേക്കെത്തിയതോടെ ജീവനക്കാര്‍ ഇയാളെ പിടികൂടുകയും ചെയ്തു. ഇന്ത്യയില്‍ ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. ഒടുവില്‍ വിമാനം ഗോവയിലെത്തിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ പുകവലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരനെയും കുടുംബത്തിനെയും

ക​ണ്ണൂ​ര്‍ കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്

Posted by - Dec 27, 2018, 10:54 am IST

വ​ള​പ​ട്ട​ണം: ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​വും വാ​യ​ന​ശാ​ല​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്. പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണു സംഭവം. ബോം​ബേ​റി​ല്‍ തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ന്നു. ഉ​ഗ്ര​ശ​ബ്ദം​കേ​ട്ടു നാ​ട്ടു​കാ​ര്‍ എ​ത്തു​മ്ബോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്നു ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. നേ​ര​ത്തെ ഈ ​കെ​ട്ടി​ട​ത്തി​ല്‍ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സ​മാ​ധാ​നം നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തു ബോ​ധ​പൂ​ര്‍​വം സം​ഘ​ര്‍​ഷം വ​ള​ര്‍​ത്താ​നു​ള്ള ചി​ല​രു​ടെ

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആക്രമണം; ഇന്ന് പ്രതിഷേധ ദിനമെന്ന് കര്‍മസമിതി

Posted by - Dec 27, 2018, 10:50 am IST

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. ശബരിമല കര്‍മ സമിതിയുടേതാണ് തീരുമാനം. കേരളത്തില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും. കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലുമാണ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കാഞ്ഞങ്ങാട്, തളിപ്പറമ്ബ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളിലും സമാനമായ സംഭവം ഉണ്ടായെന്ന് ശബരിമല കര്‍മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്ജെ ആര്‍ കുമാര്‍ അറിയിച്ചു. നിരവധി സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST

പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തുണ്ട്. മണ്ഡലകാലത്തിന്‍റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി

Posted by - Dec 26, 2018, 09:14 pm IST

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആറന്‍മുളയില്‍ നിന്നാണ് തങ്കഅങ്കി സന്നിധാനത്തേക്ക് പുറപ്പെട്ടത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് തങ്കഅങ്കിക്ക് സന്നിധാനത്തെത്തിയത്. വൈകീട്ട് ആറരയോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിയത്. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കിക്ക് സന്നിധാനത്തെത്തിച്ചത്. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്ബടി സേവിച്ചു. സന്നിധാനത്തെത്തിയ തങ്കഅങ്കിയെ ദേവസ്വം പ്രസിഡന്‍റ് സ്വീകരിച്ചു. ആറന്മുളയില്‍നിന്ന്​ ഘോഷയാത്രയായി എത്തിച്ച തങ്കഅങ്കി ചാര്‍ത്തിയായിരുന്നു

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Posted by - Dec 26, 2018, 09:00 pm IST

കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം തടഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു. അതേസമയം പാര്‍ട്ടിഗ്രാമങ്ങളിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത് സിപിഎമ്മിനെ ചൊടിപ്പിച്ചുവെന്ന് ആര്‍എസ്‌എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പ്രതികരിച്ചു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ വൈകുന്നേരം 6 മുതല്‍ 6.30 വരെ 97 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ബി.ജെ.പി പിന്തുണയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.