ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണത്തിനായി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യിച്ച് ആ​യി​ര​ങ്ങള്‍ 

Posted by - Dec 26, 2018, 08:54 pm IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ചു. വ​നി​താ​മ​തി​ലി​ന് ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​യ്യ​പ്പ​ജ്യോ​തി​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ പ​ങ്കെ​ടു​ത്തു. ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ്, എ​ന്‍​എ​സ്‌എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡു​വ​രെ​യാ​ണ് അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ച​ത്. ഹൊ​സ​ങ്ക​ടി ശ്രീ​ധ​ര്‍​മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു തു​ട​ങ്ങി ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എംപി നേതൃത്വം നല്‍കി. എംജിഎ രാമന്‍, കെഎസ്

വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു

Posted by - Dec 26, 2018, 04:00 pm IST

റിയാദ്: യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോകുന്നവഴി വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്. ശൈത്യകാല അവധി ആഘോഷിക്കാനായി ഇവിടെ ക്യാമ്ബ് ചെയ്യാനായിരുന്നു ഇവര്‍ ഇവിടെ എത്തിയത്.

പ്രധാനമന്ത്രി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Posted by - Dec 26, 2018, 03:57 pm IST

ന്യൂഡല്‍ഹി: ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരും വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, വിമര്‍ശകരുടെ വായടപ്പിക്കാനുമാണ് മോദിയുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനുവേണ്ടിയാണ് വിദേശ യാത്രകള്‍ മാറ്റി വയ്ക്കുന്നത്. വരും മാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാന അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ലെന്നതും മറ്റൊരു കാരണമാണ്. അധികാരത്തിലെത്തിയ

അടൂരിലെ ഒരു ഹോട്ടലില്‍ തീപിടുത്തം

Posted by - Dec 26, 2018, 03:39 pm IST

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തോംസണ്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന. അഗ്നിശമനമ സേന സ്ഥലത്ത് എത്തി തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. 23,360 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Posted by - Dec 26, 2018, 12:31 pm IST

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം മുക്കോലക്കല്‍ ബൈപാസിലാണ് അപകടം. പൗണ്ടുകടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.  

ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

Posted by - Dec 26, 2018, 12:26 pm IST

മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന് 19 പൈസ മൂല്യമാണ് ഉയര്‍ന്നത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് താഴേക്ക് എത്തിയതോടെ വിനിമയ വിപണി ആവേശത്തിലായി. തിങ്കളാഴ്ച്ചയും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ നാല് പൈസ മൂല്യമുയര്‍ന്ന് 70.14 എന്ന നിലയിലായിരുന്നു തിങ്കളാഴ്ച്ച രൂപയുടെ മൂല്യം.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം

Posted by - Dec 26, 2018, 12:15 pm IST

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ വിളിക്കാന്‍ വിമാനത്താവളത്തില്‍ കാറില്‍ കാത്തിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തു. ഈ മാസം

പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Posted by - Dec 26, 2018, 11:17 am IST

തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം ഇപ്പോള്‍ ശബരിമലയില്‍ ഇല്ലെന്ന് ബോര്‍ഡ് നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെന്നും യുവതികളെ പ്രവേശിപ്പിക്കുക സര്‍ക്കാറിന്റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് ഇന്ന് എത്തും

Posted by - Dec 26, 2018, 10:34 am IST

ശബരിമല : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് ഇന്ന് എത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടുന്നത് . ആചാരപൂര്‍വ്വം ശരംകുത്തിയില്‍ വച്ച്‌ സ്വീകരണം നല്‍കിയതിനു ശേഷം സന്നിധാനത്തേക്ക് ആനയിക്കും. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന വൈകുംനേരം ആറരയോടെ നടക്കും .പമ്ബ യില്‍ നിന്നും തീര്‍ത്ഥാടകരെ . തങ്ക അങ്കി ഘോഷയാത്രാ സമയം മുതല്‍ ദീപാരാധന വരെ മലകയറ്റി വിടുകയും ഇല്ല.

യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Dec 25, 2018, 04:25 pm IST

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ അപകട സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലേക്ക് തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതില്‍ വന്‍ ഗൂഢാലോചനയാണ് ഉള്ളത്. ഇക്കാര്യത്തെ കുറിച്ച്‌ സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തേണ്ടതാണ്. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted by - Dec 25, 2018, 04:19 pm IST

ന്യൂഡല്‍ഹി; ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'ബോഗിബീല്‍' പാലം ഉദ്ഘാടനം ചെയ്തത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന് മുകളില്‍ 3 വരി പാതയും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ അസം അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയും. കൂടാതെ

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

Posted by - Dec 25, 2018, 02:48 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്. 35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ നാളെ തന്നെ സുരേഷ് ഗോപി കോര്‍പ്പറേഷനില്‍ തിരിച്ചടക്കും. ഈ സാഹചര്യത്തില്‍ പലിശ ആവശ്യപ്പെടരുത്, ഇതിലൂടെ ജപ്തി ഒഴിവാക്കാനാകുമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി. കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം

മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ്; സംവിധാനം 2019 ഏപ്രിലോടെ പ്രാബല്യത്തില്‍  

Posted by - Dec 25, 2018, 02:46 pm IST

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ആര്‍കെ സിങ് വ്യക്തമാക്കി. വൈദ്യുതി ബില്ലിങ്ങിനെക്കുറിച്ച്‌ ഇപ്പോള്‍ വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി മോഷണം തടയുന്നതിന് ഇപ്പോഴത്തെ സംവിധാനം പൂര്‍ണമായും പര്യാപ്തവുമല്ല. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് പ്രി പെയ്ഡ് മീറ്ററുകള്‍ എന്ന ആശയം കൊണ്ടുവരുന്നതെന്ന് ആര്‍കെ സിങ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയിലാണ് പ്രി

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി

Posted by - Dec 25, 2018, 10:40 am IST

കോഴിക്കോട്: ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി വരുന്ന ലോറിയും കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ചരക്കു ലോറിയും തമ്മില്‍ ചുരത്തിലെ ഒന്നാം വളവിനു മുകളിലില്‍ വെച്ച്‌ കൂട്ടിയിരിക്കുകയായിരുന്നു. രണ്ട് ലോറികളിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കേറ്റു. സ്റ്റിയറിംഗ് വീലിനുള്ളില്‍ കുടുങ്ങിയ ഒരു ലോറിയിലെ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ആറരയോട് കൂടി ക്രെയിന്‍ ഉപയോഗിച്ച്‌ ലോറികള്‍ രണ്ടും റോഡില്‍