സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

Posted by - Dec 24, 2018, 10:42 am IST

കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ്‌ മരിച്ചത്. പോളിറ്റ് ബ്യൂറോ അംഗമായ നിരുപം സെന്‍ ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയുമായിരുന്നു ആരോഗ്യനില മോശമായതറിഞ്ഞ്‌ കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

Posted by - Dec 24, 2018, 10:36 am IST

തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്‌എസും സര്‍ക്കാറും കൊമ്ബു കോര്‍ക്കുന്നതിനിടെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം,

ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്

Posted by - Dec 22, 2018, 08:40 pm IST

ളാഹ: ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്നും എത്തിയവരാണിവര്‍. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഗായിക അന്‍സ പോപ് നദിയില്‍ വീണ് മരിച്ച നിലയില്‍

Posted by - Dec 22, 2018, 12:43 pm IST

ബുക്കാറസ്റ്റ്: റൊമാനിയന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അന്‍സ പോപ് (34) കാര്‍ നദിയില്‍വീണ് മരിച്ച നിലയില്‍. റൊമാനിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഡാന്യൂബ് നദിയില്‍നിന്ന് തിങ്കളാഴ്ച മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദൂരുഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. അന്‍സയെ കാണാനില്ലെന്ന് ഞായറാഴ്ചയാണ് സഹോദരി പോലീസില്‍ അറിയിച്ചത്. കുടുംബക്കാരുടെ ഒത്തുകൂടലിന് അന്‍സ എത്തിയിരുന്നില്ല. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി

Posted by - Dec 22, 2018, 12:35 pm IST

കോട്ടയം: കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. ചിങ്ങവനം- ചങ്ങനാശ്ശേരി ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം ഉണ്ടാകില്ല. നാളെയും രാവിലെ 9 മുതല്‍ ഒരു മണിവരെ ഗതാഗത നിയന്ത്രണമുണ്ട്. കരുനാഗപ്പള്ളി യാര്‍ഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെയും നാളെത്തെയും ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി. ഇടപ്പള്ളി യാഡിലെ അറ്റകുറ്റപ്പണി കാരണം ശബരി, കേരള എക്‌സ്പ്രസുകള്‍ ഇന്നലെ ഒന്നരമണിക്കൂറുകളോളം

നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു;15 പേര്‍ക്ക് പരിക്കേറ്റു

Posted by - Dec 22, 2018, 12:19 pm IST

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠന യാത്രകഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പെട്ടത്. റോഡില്‍ നിന്ന് 700 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 13 പുരുഷന്മാരുടേയും 2 സ്ത്രീകളുടേയും മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവില്‍ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായതിനാല്‍ മരണ സംഖ്യകൂടാന്‍ സാധ്യയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.s

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി; പരീക്ഷ റദ്ദാക്കി

Posted by - Dec 22, 2018, 11:59 am IST

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കൊളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്റേണ്‍ല്‍ പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി. പരീക്ഷയ്ക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. 92 പേരാണ് പരീക്ഷയെഴുതിയത്. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. ജെ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. പരീക്ഷാ ഹാളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയ കോപ്പിയടി

ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം: യുവതിയെ ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Posted by - Dec 22, 2018, 11:39 am IST

ചാവക്കാട്: ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ചാവക്കാട് സ്വദേശികളായ അച്ഛനും മകനുമെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ അബ്ദുള്‍ സലാം, മകന്‍ ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള വീട്ടമ്മയെ ബ്യൂട്ടി പാര്‍ലറില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതിന് പുറമെ അച്ഛനും മകനും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. അയല്‍വാസിയായ യുവാവിന്റെ സഹായത്തോടെയാണ്

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

Posted by - Dec 22, 2018, 11:33 am IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജു വെളിപ്പെടുത്തിയത്. മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുമ്പോള്‍ തന്‍റെ സഹപാഠിയായിരുന്ന ചാരുവിനെ ജീവിതപങ്കാളിയാക്കുന്നുവെന്നായിരുന്നു അദ്ദേഹം അന്നറിയിച്ചിരുന്നത്. തിരുവനന്തപുരത്തെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വിവാഹ ചടങ്ങുകള്‍. 'സാഞ്ചാവെഡ്ഡിംഗ്' (#SANCHAWEDDING) എന്നുള്ള ഹാഷ്‍ടാഗും സഞ്ജു-ചാരു

ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

Posted by - Dec 22, 2018, 11:26 am IST

എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയില്‍ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്. അതേസമയം യുവതീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട കളക്ടര്‍

തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തു മാറ്റി

Posted by - Dec 21, 2018, 03:54 pm IST

കോ​ത​മം​ഗ​ലം: കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഫാ. ​തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​ക്കു സമീപം വ്യാഴാഴ്ച രാവിലെ എത്തിയ ഫാ. തോമസ് പോള്‍ റ​മ്പാ​നെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പ​​​ള്ളി​​​യി​​​ല്‍ ക​​​യ​​​റാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കുംവ​​​രെ പി​​​ന്‍​​വാ​​​ങ്ങി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍ വൈ​​ദി​​ക​​ന്‍ ഉറച്ചുനിന്നതോടെയാണ് അറസ്റ്റു ചെയ്ത്

സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു

Posted by - Dec 21, 2018, 03:48 pm IST

ന്യൂ​ഡ​ല്‍​ഹി: സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ല്‍ ശി​ക്ഷിക്കപ്പെട്ട മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൈ​മാ​റി. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം താന്‍ രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡല്‍ഹി ഹൈക്കോടതി സ​ജ്ജ​ന്‍ കു​മാ​റി​നു ജീ​വ​പര്യന്തം ത​ട​വ് ശി​ക്ഷ വിധിച്ചത്. സ​ജ്ജ​ന്‍ കു​മാ​റി​നെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വുണ്ടായത്.

കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

Posted by - Dec 19, 2018, 07:53 pm IST

കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍ (25) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ടാക്സിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശി കലേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ബസ്സിലുണ്ടായിരുന്ന രണ്ടുപേര്‍ക്കുമാണ് പരുക്ക്. സാരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പുല്ലാഞ്ഞിമേട് ആയിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും

പ്രമുഖ സിനിമ – സീരിയല്‍ നടന്‍ ഗീതാ സലാം അന്തരിച്ചു

Posted by - Dec 19, 2018, 07:51 pm IST

പ്രമുഖ സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചീരാജാവ്‌, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌

സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

Posted by - Dec 19, 2018, 03:18 pm IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസ്