ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

Posted by - Dec 19, 2018, 01:52 pm IST

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നു ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി. ഭിന്നലിംഗക്കാര്‍ ചൊ​വ്വാ​ഴ്ച സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് ബൂ​ട്ടും ഷീ​ല്‍​ഡും അ​ണി​ഞ്ഞ് സ​ന്നി​ധാ​ന​ത്തി​നു തൊ​ട്ടു പി​ന്നി​ലെ മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​യ​റി​യി​രു​ന്ന​ത്.

യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്

Posted by - Dec 19, 2018, 01:06 pm IST

ന്യൂഡല്‍ഹി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്. എസ്പി തന്നെ അപമാനിച്ചെന്നും ധിക്കാരത്തോടെ പെരുമാറിയെന്നുമാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി. മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു വാക്കു തര്‍ക്കമുണ്ടായത്. കെഎസ്‌ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുമെന്ന് യതീഷ് ചന്ദ്ര മറുപടി

ബി​ജെ​പി നേ​തൃ​ത്വ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് അ​മി​ത് ഷാ

Posted by - Dec 19, 2018, 01:05 pm IST

മും​ബൈ: 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. 2019​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ന്‍​ഡി​എ മു​ന്ന​ണി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​രി​ടും. നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2014ല്‍ ​ബി​ജെ​പി ആ​റ് സം​സ്ഥാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഭ​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 16 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ലു​ണ്ടെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോടിയേരിക്ക് എന്‍എസ്‌എസിന്റെ മറുപടി

Posted by - Dec 19, 2018, 12:22 pm IST

തിരുവനന്തപുരം: കോടിയേരിക്ക് എന്‍എസ്‌എസിന്റെ മറുപടി. കോടിയേരിയുടെ പരാമര്‍ശം എന്‍എസ്‌എസിനെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസെന്നും രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്‌എസിന് ഉള്ളതെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്‌എസ് നിരീശ്വരവാദത്തിന് എതിരെന്നും സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും

Posted by - Dec 19, 2018, 11:03 am IST

കൊച്ചി : ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ ഹര്‍ത്താലിന് 'കട്ട്' പറഞ്ഞിരിക്കുന്നത്. നേരത്തെ വ്യാപാരി വ്യവസായ സമൂഹം ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ തിയറ്ററുകള്‍ തുറക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയറ്ററുകള്‍ തുറക്കുമെന്ന് മാത്രമല്ല, ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍

Posted by - Dec 19, 2018, 11:00 am IST

അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിനുകള്‍ ഓടിയിരുന്നത്. വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു. അതേസമയം കരുനാഗപ്പള്ളി റെയില്‍വേ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കൊല്ലം – ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.കൊല്ലം – ഹൈദരാബാദ് സ്‌പെഷ്യല്‍ മുക്കാല്‍ മണിക്കൂറും, കൊച്ചുവേളി – ലോകമാന്യതിലക് ദ്വൈവാര എക്‌സ് പ്രസ് ഒന്നരമണിക്കൂറും

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി

Posted by - Dec 18, 2018, 09:36 pm IST

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി. സന്നിധാനം,പമ്ബ,നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് ഡിസംബര്‍ 22 അര്‍ദ്ധരാത്രിവരെ നീട്ടിയത്. നിരേധനാജ്ഞ നീട്ടണമെന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യം ജില്ലാ കലക്ടര്‍ അംഗീകരിച്ചു. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിന്റെ പശ്ചാതലത്തിലാണ് വീണ്ടും നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്.

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു

Posted by - Dec 18, 2018, 01:38 pm IST

ന്യൂ​ഡ​ല്‍​ഹി: സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ല്‍ ശി​ക്ഷിക്കപ്പെട്ട മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൈ​മാ​റി. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം താന്‍ രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡല്‍ഹി ഹൈക്കോടതി സ​ജ്ജ​ന്‍ കു​മാ​റി​നു ജീ​വ​പര്യന്തം ത​ട​വ് ശി​ക്ഷ വിധിച്ചത്. സ​ജ്ജ​ന്‍ കു​മാ​റി​നെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വുണ്ടായത്.

ട്രാന്‍സ്ജെന്ററുകള്‍  ശബരിമല ദര്‍ശനം നടത്തി

Posted by - Dec 18, 2018, 11:24 am IST

പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തിയാല്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി നിഷേധിച്ചത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​നേ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി

Posted by - Dec 18, 2018, 11:03 am IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​നേ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ സം​ഘം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. തീ​ര്‍​ഥാ​ട​ക​രി​ല്‍​നി​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​യി ആറു പേരടങ്ങുന്ന സം​ഘം നി​ല​യ്ക്ക​ലി​ലേ​ക്ക് തി​രി​ച്ചു.  ബി​ജെ​പി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് സം​ഘം എ​ത്തി​യ​ത്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും നേരത്തേ ശബരിമലയിലെത്തി പരിശോധന നടത്തിയിരുന്നു.

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; പ്രതിസന്ധി പരിഹരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Posted by - Dec 18, 2018, 11:00 am IST

തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതായി കെഎസ്‌ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.എംഡിയാകും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ തലപ്പത്തുളളവരെ മാറ്റുമെന്ന് കോടതി ഇന്നലെ

മലയാളി യുവാവിനെ അബുദാബിയില്‍ കാണ്മാനില്ല

Posted by - Dec 18, 2018, 10:17 am IST

അബുദാബി: അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) ഈമാസം എട്ടുമുതല്‍ കാണ്മാനില്ല. സഹോദരന്റെ ജോലിസ്ഥലത്ത് എത്തി തിരികെ അബുദാബിയിലേക്ക് പോയ ഹാരിസിനെക്കുറിച്ച്‌ പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരന്‍ സുഹൈല്‍ അബുദാബി അല്‍ മിന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ജോലി രാജിവെച്ച്‌ നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് കമ്ബനിയുടെ അനുമതിയോടെ ഈ മാസം ആറിന് ഹാരിസ് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കമ്ബനി ഹാരിസിന് പാസ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതിന്റെ

ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്ന് എത്തും 

Posted by - Dec 18, 2018, 07:42 am IST

തിരുവനന്തപുരം: ഇന്ന് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പൊലീസ് നിലപാട്. കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്ന് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവര്‍ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ

വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണം; മേഴ്‌സിക്കുട്ടിയമ്മ

Posted by - Dec 17, 2018, 09:25 pm IST

തിരുവനന്തപുരം: വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് ആദ്യം പിന്തുണയുമായെത്തിയ നടി മഞ്ജു വാര്യര്‍ പിന്നീട് പിന്മാറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

Posted by - Dec 17, 2018, 09:22 pm IST

മുംബൈ : മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പത്ത് അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെളളമെത്തിച്ച്‌ നടപടികള്‍ ത്വരിതപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചുവെന്നും ദുരന്തനിവാരണ സംഘം പറഞ്ഞു.