സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

Posted by - Jan 22, 2019, 10:38 am IST

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. സ്വ​ര്‍​ണം പ​വ​ന് 160 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​നു 24000 രൂ​പ​യാ​യി. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​നു 3000 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍ ധമാല്‍'; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

Posted by - Jan 22, 2019, 10:37 am IST

അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അനില്‍ കുമാര്‍, മാധുരി ദിക്ഷിത്, റിതേഷ് ദേശ്മുഖ് അര്‍ഷദ് എന്നിവരും അണിനിരക്കുന്നുണ്ട്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷിന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി എസ് എഫ് ഐ

Posted by - Jan 21, 2019, 05:17 pm IST

മലപ്പുറം : ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ. മലപ്പുറം നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് എസ് ജാനകിയുടെ പേര് ഉള്‍പ്പെടുത്തി എസ്‌എഫ്‌ഐ വിവാദത്തിലായത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ വ്യക്തികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കൂട്ടത്തിലാണ് എസ് ജാനകിയ്ക്കും അനുശോചനമറിയിച്ചത്. വേദിയില്‍ ഇരുന്നവരോ അനുശോചന പ്രമേയം തയ്യാറാക്കിയവരോ ഈ അബദ്ധം തിരിച്ചറിഞ്ഞതുമില്ല. 2017ല്‍ എസ് ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മൈസൂരില്‍ സംഘടിപ്പിച്ച

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

Posted by - Jan 21, 2019, 05:15 pm IST

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ ദിഗ്‌സറില്‍ നടക്കും. തികച്ചും ലളിതമായ വിവാഹചടങ്ങില്‍ ഇരുകൂട്ടരുടേയും അടുത്ത ബന്ധുക്കളായ നൂറോളം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നാണ് വിവരങ്ങള്‍. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവരന്മാര്‍ വിരാംഗാമിലേക്ക് പോകും. ഹാര്‍ദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചല്‍. ഹാര്‍ദികിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകയായ കിഞ്ചലും ഹാര്‍ദികും നല്ല സൗഹൃദത്തിലാണ്. ഇവരുടെ സൗഹൃദം വിവാഹബന്ധത്തിലൂടെ

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST

ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ വാട്‌സാപ് വഴിയെത്തുന്ന സന്ദേശമാണിത്. ഇത്തരത്തില്‍ വ്യാജ വിലാസത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടുകയാണെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള 500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐഡി അധികൃതര്‍ റദ്ദാക്കിയിരുന്നു. സംശയാസ്പദമായ 2920

മുനമ്പം മനുഷ്യക്കടത്ത്; മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted by - Jan 21, 2019, 12:57 pm IST

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആളുകളുമായി മുനമ്പത്തു നിന്നും പോയ ബോട്ടാണിത്. അതേസമയം, മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി കൊച്ചിയിലെത്തി. ചോദ്യം ചെയ്യല്‍ ആലുവയില്‍ വെച്ചായിരിക്കും. ഐബി ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും ഇടനിലക്കാരെ ചോദ്യം ചെയ്യും. മനുഷ്യക്കടത്തിനെക്കുറിച്ച്‌ സംസ്ഥാന പൊലീസ് വിവരം കൈമാറിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.  ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി

സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പിന്മാറി

Posted by - Jan 21, 2019, 12:22 pm IST

ന്യൂഡല്‍ഹി: സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സി.ബി.ഐ താല്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നാണ് അദ്ദേഹം പിന്മാറിയത്. എന്നാല്‍ ഈ മാസം 24ന് സി.ബി.ഐ ഡയറക്ടറുടെ നിയമനത്തിനായി നടത്തുന്ന സെലക്ഷന്‍ കമ്മറ്റിയില്‍ ചീഫ് ജസ്റ്റ‌ി‌സും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് നാഗേശ്വര റാവുവിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനാവില്ലെന്ന കാര്യം ചീഫ് ജസ്റ്റ‌ി‌സ് വ്യക്തമാക്കിയത്. നേരത്തേ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച സാഹചര്യം ചൂണ്ടിക്കാട്ടി

രാജ്യം വിട്ട വജ്ര വ്യസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

Posted by - Jan 21, 2019, 12:21 pm IST

ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട വജ്ര വ്യസായി മെഹുല്‍ ചോക്‌സി അഭയം തേടിയ ആന്‍റ്വിഗയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ ഇന്ത്യന്‍ പാസ്​പോര്‍ട്ട്​ തിരിച്ചേല്‍പ്പിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ചോക്‌സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം. കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട ചോക്‌സിയ്‌ക്ക് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം നല്‍കിയിരുന്നു. എന്നാല്‍, ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യെ​ന്നാ​യി​രു​ന്നു രാ​ജ്യം​വി​ട്ട ചോ​ക്​​സി​യു​ടെ വി​ശ​ദീ​ക​ര​ണം. 2018 ജനുവരിയില്‍ സി.ബി.ഐ കേസെടുത്തതിന്

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Posted by - Jan 20, 2019, 01:36 pm IST

തിരുവനന്തപുരം : എല്‍ഡിഎഫും യുഡിഎഫും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഹിന്ദുക്കളെ ഭിന്നിപ്പിച്ച്‌ നേടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത് ബിജെപി ശബരിമല വിധിക്കെതിരെ നടത്തിയ സമരം വലിയ മാറ്റം ആണ് വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .

പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ്

Posted by - Jan 20, 2019, 01:04 pm IST

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ്  തുടക്കം മുതല്‍ നടത്തിയത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോര്‍ഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നുമാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയുടെ നിലപാട്. മുമ്ബെങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ

അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ മോ​ഷ​ണം പോ​യി; പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍​ജി​തമാക്കി

Posted by - Jan 20, 2019, 11:57 am IST

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വര്‍ക്ക്‌ ഷോപ്പില്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എ​ത്തി​ച്ചി​രുന്ന അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ മോ​ഷ​ണം പോ​യി. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ന​ന്‍​ഗ്ലോ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ​ഊര്‍​ജി​ത അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഫോ​ക്സ്വാ​ഗ​ന്‍ പോ​ളോ, ഹോ​ണ്ട അ​മേ​സ്, ഫോ​ര്‍​ഡ് ഗൂ​ര്‍​ഖ, ഫോ​ര്‍​ഡ് എ​ക്കോ സ്പോ​ര്‍​ട്, മി​സ്തു​ബ​ഷി പ​ജേ​റോ എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ എ​ത്തി വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല; മുഖ്യമന്ത്രി

Posted by - Jan 20, 2019, 11:49 am IST

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും അത് കൊണ്ട് തന്നെയാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . പ്രതിഷേധക്കാര്‍ക്ക് കോടതിയ്‌ക്കെതിരെ നീങ്ങാന്‍ കഴിയാത്ത സാഹചര്യമായതു കൊണ്ടാണ് സര്‍ക്കാരിനെതിരെ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം കാണുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം അറിയികയും ചെയ്തു.

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു

Posted by - Jan 20, 2019, 10:52 am IST

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്നു പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന് 69.03 രൂ​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.08 രൂ​പ​യും ഡീ​സ​ലി​ന് 3.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.  അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ന്ത്യ മു​ഖ്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന ബ്ര​ന്‍​ഡ് ക്രൂ​ഡി​ന്‍റെ വി​ല ബാ​ര​ലി​ന് 62.70 ഡോ​ള​റാ​യി. വി​ദേ​ശ​വി​പ​ണി​യി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ 86.6 ഡോ​ള​ര്‍ എ​ത്തി​യ​ശേ​ഷം ക്രൂ​ഡ് വി​ല കു​റ​ഞ്ഞെ​ങ്കി​ലും

കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Jan 20, 2019, 10:50 am IST

സാക്രമെന്‍റോ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യു.എസിലെ കാലിഫോര്‍ണിയയിലുള്ള യോസ്‌മിറ്റീ നാഷണല്‍ പാര്‍ക്കിലെ പാറക്കെട്ടില്‍ വീണ് മരിച്ച മീനാക്ഷി മൂര്‍ത്തി (30), ഭര്‍ത്താവ് വിഷ്ണു വിശ്വനാഥ് (29) എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. ഇവര്‍ ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ബിയര്‍, വൈന്‍, മദ്യം എന്നിവയില്‍ ഉപയോഗിക്കുന്ന ഈഥെയിലിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മലമുകളില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തല, കഴുത്ത്, നെഞ്ച്, വയര്‍

പാണ്ഡ്യയെയും രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് സികെ ഖന്ന

Posted by - Jan 20, 2019, 10:47 am IST

അന്വേഷണം നടക്കുന്നതിനിടെ വിവാദ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെഎല്‍ രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന. താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ഖന്നയുടെ ആവശ്യം. അന്വേഷണത്തിനു ശേഷം മാത്രം ശിക്ഷ നടപടി എടുത്താല്‍ മതിയെന്നും അത് വരെ ന്യൂസിലാണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം എത്തുവാന്‍ വേണ്ടത് എത്രയും വേഗം ചെയ്യണമെന്നാണ് ഖന്ന സിഒഎയ്ക്കും ബിസിസിഐ ഭാരവാഹികള്‍ക്കും കത്തെഴുതിയത്. അവര് തെറ്റ് ചെയ്തു, അതിനുള്ള ശിക്ഷയായി അവരെ ഓസ്ട്രേലിയയില്‍ നിന്ന് മടക്കി