ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്‌എസ് നേതാവ് കൂടി അറസ്റ്റില്‍

Posted by - Jan 20, 2019, 10:46 am IST

തിരുവനന്തപുരം : ശബരിമല ആചാരലംഘന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്‌എസ് നേതാവ് കൂടി അറസ്റ്റിലായി. ആര്‍എസ്‌എസ് ജില്ലാ ബൗദ്ധിക സിക്ഷന്‍ പ്രമുഖ് ആര്യനാട് ഗണപതിയാന്‍കുഴി എം വിദ്യാധരനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം അഴിച്ചു വിട്ട പ്രതികളെ ഒളിവില്‍ കഴിയാന്‍ സൗകര്യം എന്ന കുറ്റത്തിനാണ് വിദ്യാധരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സമീപവും കച്ചേരി ജംഘ്ഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും കൗണ്‍സിലര്‍ സാബുവിന്റെ വീടിന് നേരെ

ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

Posted by - Jan 19, 2019, 12:22 pm IST

ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഫെബ്രുവരി 11ലേക്ക് വിധി പറയുന്നത് മാറ്റിയത്. ജനുവരി 19 വരെ ലാലുവിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളിലാണ് ലാലു പ്രസാദ് ജാമ്യം തേടുന്നത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി)

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST

സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട് ഒന്‍പതരയോടെ നട അടയ്ക്കുകായും ചെയ്തു . ഉച്ചയോടെ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആരംഭിക്കുകയും പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് കടത്തി വിടുക. സന്നിധാനത്ത് ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് നടക്കുക.

കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Jan 19, 2019, 11:46 am IST

തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല വേങ്ങലില്‍ പാടത്ത് ഇന്നലെയാണ് സംഭവം നടക്കുന്നത്. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍ ജോണി എന്നിവരാണ് മരിച്ചത്. അസ്വസ്ഥതയെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമമെന്ന് കന്യാസ്ത്രീകള്‍

Posted by - Jan 19, 2019, 11:14 am IST

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമമെന്ന് പറഞ്ഞ് കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയെന്നും സ്ഥലംമാറ്റം സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമമെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റമെന്നും നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ ബിഷപ്പ് ശ്രമിക്കുന്നു എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. 

ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

Posted by - Jan 19, 2019, 11:05 am IST

പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ് ഉദയ് സിങ് പാര്‍ട്ടി വിട്ടത്. ബീഹാറിലെ പുര്‍നേ മണ്ഡലത്തില്‍ നിന്ന രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഉദയ് സിങ്. 2014ല്‍ ജെഡിയു നേതാവ് സന്തോഷ് കുശ്വഹയോട് തോറ്റായിരുന്നു ഉദയ് സിങ്ങിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ശേഷം വിശാല പ്രതിപക്ഷ സഖ്യത്തോടൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന്

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST

തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി.  

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബി.എസ്. യെദ്യൂരപ്പ

Posted by - Jan 19, 2019, 10:23 am IST

ബംഗളൂരു: ഗുരുഗ്രാമില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. തിങ്കളാഴ്ചയായിരുന്നു എംഎല്‍എമാരെ ബിജെപി ഹരിയാനയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെയാണ് യെദ്യൂരപ്പ എംഎല്‍എമാരെ തിരികെ വിളിച്ചത്. ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ ആരോപണം. തങ്ങളുടെ എംഎല്‍എമാര്‍ക്ക് കുമാരസ്വാമി പണവും മന്ത്രി പദവിയും വാഗ്ദാനം ചെയ്‌തെന്ന് യെദ്യൂരപ്പയും ആരോപണം ഉന്നയിച്ചിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്

Posted by - Jan 19, 2019, 09:27 am IST

നിലയ്ക്കല്‍: പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച്‌ തന്നെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്ബയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്ബയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി

സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ

Posted by - Jan 19, 2019, 09:24 am IST

ന്യൂഡല്‍ഹി: സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്‌ വിദഗ്ധരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടന്നുവരുകയാണെന്ന്‌ റെയില്‍വേ ബോര്‍ഡ് അംഗം അറിയിച്ചു. സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച്‌ മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ചരക്ക് തീവണ്ടി സര്‍വീസും യാത്രാ തീവണ്ടി

കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍

Posted by - Jan 19, 2019, 09:19 am IST

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍ ഭരത്ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും ഭര്‍തൃവീട്ടിലെ മുറിയില്‍ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയില്‍ ഒരുമിച്ച്‌ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നും ഇവര്‍ ആരോപിച്ചു. കനകദുര്‍ഗയുടെ അമ്മയും സഹോദരനും സി.പി.എമ്മിന്റെയും പൊലീസിന്റെയും ഭീഷണിയിലാണെന്നും കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെങ്കിലും സംരക്ഷണം നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ പറഞ്ഞു. ഭീഷണി തുടര്‍ന്നാല്‍ സി.പി.എം

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം

Posted by - Jan 18, 2019, 10:23 pm IST

ഷാര്‍ജ: ദൈത്-ഷാര്‍ജ റോഡില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം . ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ ഏതാനും നിമിഷം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടമായ കാര്‍ മണല്‍ കുന്നിലേക്ക് ഇടിച്ചുകയറി പലതവണ തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ തന്നെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും കടുത്ത രക്തസ്രാവമുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യന്‍ വംശജരെ ഉന്നത പദവിയിലേക്ക് നിയോഗിക്കാനൊരുങ്ങി അമേരിക്ക

Posted by - Jan 18, 2019, 04:56 pm IST

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരെ ഉന്നത പദവിയിലേക്ക് നിയോഗിക്കാനൊരുങ്ങി അമേരിക്ക. മൂന്ന് ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് യുഎസില്‍ ഉന്നതാധികാരപദവിയിലേക്ക് എത്തുന്നത്. ആണവോര്‍ജ പദ്ധതിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി റിത ബരന്‍വാള്‍, പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡിലെ അംഗമായി ആദിത്യ ബംസായി, അമേരിക്കന്‍ ട്രഷറിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി ബിമല്‍ പട്ടേലുമാണ് സുപ്രധാന തസ്തികകളിലേക്ക് എത്തുന്നത്. മൂന്നുപേരെയും നാമനിര്‍ദേശം ചെയ്തുള്ള പട്ടിക സെനറ്റ് സമര്‍പ്പിച്ചു. നാവികസേനയുടെ അണുനിലയങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം കണ്ടെത്തിയതിലൂടെയാണ് റിത ന്യൂക്ലിയര്‍ എനര്‍ജിയുടെ പദവിയില്‍ എത്തുന്നത്. മുമ്ബ് അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ

മൂന്നാം ഏക ദിനത്തില്‍ ഒസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ ഇന്ത്യ

Posted by - Jan 18, 2019, 04:33 pm IST

മെല്‍ബണ്‍; ഓസ്‌ട്രേലിയയുമായുള്ള പോരാട്ടത്തില്‍ വിജയം കണ്ട് ഇന്ത്യ. മെല്‍ബണില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏക ദിനത്തില്‍ ഏഴ് വിക്കറ്റിന് ഒസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ ഇന്ത്യ വിജയത്തിലെത്തിയത്. എംഎസ് ധോനിക്കും കേദാര്‍ ജാദവിനും അര്‍ദ്ധ സെഞ്ച്വറി.

അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Posted by - Jan 18, 2019, 04:28 pm IST

ന്യൂഡല്‍ഹി: എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായി അദ്ദേഹത്തെ സന്ദര്‍ശിച്ച നേതാക്കള്‍ പറഞ്ഞു. ഷായുടെ ആരോഗ്യസ്ഥിതി അറിയാന്‍ സംസ്ഥാന ആരോഗ്യമന്ത്രി അശ്വിനി ചൗബേ എയിംസില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അനുപ്രിയ പട്ടേല്‍, ബി.ജെ.പി. നേതാവ് മനോജ് തിവാരി, പിയൂഷ് ഗോയല്‍ തുടങ്ങിയവരും ഷായെ സന്ദര്‍ശിച്ചു.