ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും; ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍

Posted by - Jan 17, 2019, 08:30 am IST

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളു‍ടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. സീ വാഷിംഗ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടല്‍ കയറി എന്നത് വസ്തുതയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സീ വാഷിംഗ് നിര്‍ത്തി

ഐ.ആര്‍.ഇ.പി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും

Posted by - Jan 17, 2019, 08:24 am IST

കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ കൊച്ചി അമ്പലമുഗളിലെ ബി.പി.സി.എല്‍ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ബി.പി.സി.എല്‍ – പെട്രോകെമിക്കല്‍ കോംപ്ളക്‌സ്, പെട്രോളിയം മന്ത്രാലയം ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് ക്യാമ്ബസ് എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചേക്കും.

ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 17, 2019, 08:22 am IST

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച്‌ ഒരു യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടോതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം. മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷും അനിയനും കൂടി രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുന്ന

അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു

Posted by - Jan 17, 2019, 08:18 am IST

ലണ്ടന്‍: ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്‌സിറ്റ് കരാറില്‍ തെരേസ മെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് മെ അവിശ്വാസം മറികടന്നത്. അധികാരമേറ്റെടുത്തപ്പോള്‍ ബ്രിക്‌സിറ്റ് കരാര്‍ നടപ്പാക്കുമെന്ന് തെരേസ മെ അവകാശപ്പെട്ടിരുന്നു. 306 നെതിരെ 325 വോട്ടുകള്‍ മെയ്‌ക്കൊപ്പം നിന്നു. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വടക്കന്‍ അയര്‍ലെന്റ് ഡെമോക്രാറ്റിക്ക് യൂണിയസ്റ്റ് പാര്‍ട്ടിയും

കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം

Posted by - Jan 6, 2019, 07:35 am IST

കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്​നങ്ങള്‍​ നില നില്‍ക്കുന്ന സാഹചര്യത്തിലാണിത് . കേരളത്തിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് കേരളം സന്ദര്‍ശിക്കാനൊരുങ്ങുന്ന പൗരന്‍മാര്‍ക്ക്​ ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി.

ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി

Posted by - Jan 5, 2019, 08:34 pm IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി.സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മടങ്ങുന്നുവെന്ന് വിദേശികള്‍ പറഞ്ഞു. അതേസമയം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇവരുടെ മടക്കത്തെ സംബന്ധിച്ച്‌ പോലീസും പ്രതികരിച്ചില്ല.

ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്

Posted by - Jan 5, 2019, 08:29 pm IST

കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം നടന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്. ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അക്രമം തുടരുന്ന

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Jan 5, 2019, 04:29 pm IST

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാം. 2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. എസ്.ബി..ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാല്‍

Posted by - Jan 5, 2019, 03:36 pm IST

ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ നിരക്ക്. നിലവില്‍ 3200 റിയാലോളമാണ് എയര്‍ലൈനുകള്‍ ഈടാക്കിയിരുന്നത്. നിരക്ക് കുറയ്ക്കുന്നത് ആശ്വാസമാണെങ്കിലും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ തയാറാവണമെന്നു കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത് പറഞ്ഞു.

ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം; മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Posted by - Jan 5, 2019, 03:23 pm IST

തൃശൂര്‍: ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച അഞ്ച് ബിജെപിക്കാര്‍ പൊന്നാനിയില്‍ അറസ്റ്റിലായി. കണ്ണൂരില്‍ രണ്ട് ദിവസത്തിനിടെ അറസ്റ്റിലായത് 260 പേരാണ്. പരിയാരത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് കാര്യാലയമായ വിവേകാനന്ദ സേവാ കേന്ദ്രത്തിന് തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു ആക്രമണം. പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന ടിവിയും ഫര്‍ണിച്ചറും ഉള്‍പ്പെടെ മുഴുവനും കത്തിനശിച്ചു. പാപ്പിനിശേരിയില്‍ ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി

ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 02:58 pm IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ടു കുട്ടികളുമാണ് മരിച്ചത്. കുപ്‌വാരയിലെ ബെമനയില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് അഞ്ചു പേരും മരിച്ചിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Posted by - Jan 5, 2019, 02:07 pm IST

വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി പ്രസവിച്ചത്.യുവതി ഗര്‍ഭിണിയായിരുന്ന വിവരം തങ്ങളും അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറ‌ഞ്ഞത്. യുവതിയുടെ ഞരക്കം കേട്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ യുവതി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇത് ജീവനക്കാരുടെ വീഴ്ചയാണെന്നായിരുന്നു പൊലീസ്

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 01:57 pm IST

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ്

സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു

Posted by - Jan 5, 2019, 11:50 am IST

ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ് ഡ്രൈവറാണ്. 12 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സിര്‍മൗറിലെ കാര്‍കോളിന്‍ എന്ന സ്ഥലത്ത് രാവിലെ 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവറും സഹായിയും ഉള്‍പ്പടെ ഇരുപതോളം പേര്‍ ബസിലുണ്ടായിരുന്നു. ദാഹുവിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്‍റെ

മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Posted by - Jan 5, 2019, 11:43 am IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ വീടുകളില്‍ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയത്. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.