പ്രണയം തുറന്ന് പറഞ്ഞു സാനിയ അയ്യപ്പൻ 

Posted by - Jan 5, 2019, 11:35 am IST

ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. സാനിയയുടെ മൂന്നാമത്തെ ചിത്രം പ്രേതം 2 റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ സിനിമകളില്‍ സജീവമായിരിക്കുന്ന സാനിയ തന്റെ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാനിയയുടെ ആദ്യ പ്രണയം. തന്റെ പഴയ ക്രഷ് ആരാണെന്ന് തുറന്നു പറയാനും സാനിയ മടിച്ചില്ല. രജീഷ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണിലൂടെ അരങ്ങേറ്റം കുറിച്ച സരജാനോയോടാണ് സാനിയയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്. ഒരു സ്വകാര്യ എഫ് എം ചാനലിന്

മലയോരത്തും സംഘര്‍ഷസാധ്യത ; ഇരിട്ടിയില്‍ കര്‍ശന പരിശോധന

Posted by - Jan 5, 2019, 11:02 am IST

ഇരിട്ടി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായാണ് പരിശേധന നടത്തിയത്. മലയോരത്തും സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് പെരുവംപറമ്ബ്, അളപ്ര, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Posted by - Jan 5, 2019, 10:24 am IST

ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളൂ. കോള്‍ ഇന്ത്യയുടെയും കിര്‍ലോസ്‌കറിന്റെയും മൂന്നു പമ്പുകള്‍ കൂടി ഇന്നു ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഖനിയുടെ 370 അടി താഴ്ചയില്‍ പരിശോധന നടത്തിയിട്ടും കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ലായിരുന്നു. കൂടുതല്‍ തെരച്ചില്‍ നടത്തണമെങ്കില്‍ വെള്ളം വറ്റിച്ച ശേഷം മാത്രമേ സാധ്യമാകൂയെന്ന് നാവികസേന പറഞ്ഞിരുന്നു. ഖനിയിലെ ജലനിരപ്പ് നൂറടിയില്‍

കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വം ;  കെ സുരേന്ദ്രന്‍

Posted by - Jan 5, 2019, 10:05 am IST

കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും സി.പി.എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണ്. ബി.

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

Posted by - Jan 4, 2019, 04:15 pm IST

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മൂ​ന്നു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​ഴ​യ വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.  ഇ​വി​ടെ 120 ക​ട​ക​ളാ​ണ് ഉ​ള്ള​ത്. മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച്‌ ക​ത്തു​ന്ന​ത്. വാ​ഹന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ ഉ​ള്ള​തും തീ ​ആ​ളി​പ്പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.   സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന വൈ​ദ്യു​തി​ക​മ്ബി​യി​ല്‍​നി​ന്ന് തീ​പ്പൊ​രി​വീ​ണ് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ചാ​ണ്

മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

Posted by - Jan 4, 2019, 02:07 pm IST

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ പറഞ്ഞു.  നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. നിര്‍മാതാവിന്റെ പേര് വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ അന്വേഷിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും വ്യക്തിഹത്യ നടത്താനില്ലെന്നും

പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ റോ​​​ഡ് അ​​​പ​​​കടം; 463 പേ​​​രുടെ ജീവന്‍ പൊലിഞ്ഞു

Posted by - Jan 4, 2019, 01:57 pm IST

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ന്‍​​​ഡി​​​ല്‍ പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ റോ​​​ഡ് അ​​​പ​​​കടവുമായി ബന്ധപ്പെട്ട് 463 പേ​​​രുടെ ജീവന്‍ പൊലിഞ്ഞു . 4,000 പേ​​​ര്‍​​​ക്കു പരു ക്കേ​​​റ്റു. 80 ശ​​​ത​​​മാ​​​നം അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലും ഉ​​​ള്‍​​​പ്പെ​​​ട്ട​​​ത് മോ​​​ട്ടാ​​​ര്‍​​​സൈ​​​ക്കി​​​ളു​​​ക​​​ളാ​​​ണ്. അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ മ​​​ദ്യ​​​പാ​​​നം (30 ശ​​​ത​​​മാ​​​നം), അ​​​മി​​​ത​​​വേ​​​ഗം (30 ശ​​​ത​​​മാ​​​നം) എ​​​ന്നി​​​വയാണ്. ഡി​​​സം​​​ബ​​​ര്‍ 27 മു​​​ത​​​ല്‍ ജ​​​നു​​​വ​​​രി ര​​​ണ്ടു​​​വ​​​രെ​​​യു​​​ള്ള ഏ​​​ഴു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ത്ര​​​യും മ​​​ര​​​ണ​​​ങ്ങ​​​ള്‍. പു​​​തു​​​വ​​​ത്സ​​​ര ദി​​​ന​​​ത്തി​​​ല്‍ മാ​​​ത്രം 89 പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും 700 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​പ​​​ക​​​ടം​​​പി​​​ടി​​​ച്ച ഏ​​​ഴു ദി​​​വ​​​സ​​​ങ്ങ​​​ളെ​​​ന്നാ​​​ണ് ഇ​​​തി​​​നെ താ​​​യ്‌​​​ല​​​ന്‍​​​ഡു​​​കാ​​​ര്‍ പറയുന്നത്

ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു

Posted by - Jan 4, 2019, 12:17 pm IST

പത്തനംതിട്ട: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്ബയിലെത്തിയത്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിച്ചിരുന്നു. പൊലീസ് അനുമതിക്ക് പിന്നാലെ പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച്‌ ചിലര്‍ തടയുകയും പ്രായത്തെക്കുറച്ച്‌ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST

തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട അടയ്ക്കുന്ന 20ന് മുമ്പ് യുവതികളും പുരുഷന്മാരുമടങ്ങുന്ന വലിയ സംഘം സന്നിധാനത്തെത്തുമെന്നും ഫേസ്ബുക്ക് കൂട്ടായ്മ അറിയിക്കുന്നു. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല യാത്രക്ക് സഹായം നല്‍കിയത് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഗ്രൂപ്പായിരുന്നു.

ചരക്കുകപ്പല്‍ മറിഞ്ഞ് 270 കണ്ടെയ്നറുകള്‍ മുങ്ങി

Posted by - Jan 4, 2019, 11:06 am IST

ബെ​ര്‍​ലി​ന്‍: ഡ​ച്ച്‌ വ​ട​ക്ക​ന്‍ തീ​ര​ത്ത് വീശിയടിച്ച കൊടുങ്കാറ്റില്‍ ആ​ടി​യു​ല​ഞ്ഞ 'എം​എ​സ്‌​സി സു​വോ 'എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ല്‍ നി​ന്ന് 270 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ല്‍ വീ​ണു. ജ​ര്‍​മ​ന്‍ ദ്വീ​പാ​യ ബോ​ര്‍​കു​മി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ന​ഷ്ട​പ്പെ​ട്ട മൂ​ന്നു ക​ണ്ടെ​യ്ന​റു​ക​ളി​ല്‍ വി​ഷ​മ​യ​മാ​യ രാ​സ​വ​സ്തു​ക്ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്തു​ള്ള​വ​ര്‍ അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഗ്ലാ​സു​ക​ള്‍, ബാ​ഗു​ക​ള്‍, ഇ​ല​ക്‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ക​ണ്ടെ​യ്ന​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

Posted by - Jan 4, 2019, 10:52 am IST

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് വലിയ സംഘര്‍ഷമാണ് നടന്നത്. രണ്ട് ദിവസമായി സംഘര്‍ഷം തുടരുകയാണ്

നാ​ന്‍​സി പെ​ലോ​സി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

Posted by - Jan 4, 2019, 10:44 am IST

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി മു​തി​ര്‍​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി നാ​ന്‍​സി പെ​ലോ​സി(78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2007ലും ​സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ള്ള നാ​ന്‍​സി ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​വ​നി​ത കൂ​ടി​യാ​ണ്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 434 അം​ഗ സ​ഭ​യി​ല്‍ 235 സീ​റ്റു​ക​ള്‍‌ നേ​ടി മി​ന്നു​ന്ന ജ​യ​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം മേ​യ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Jan 4, 2019, 10:42 am IST

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ഒ​വാ​സാ​ക്ക​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം മേ​യ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു. ത്ലാ​ക്സി​യാ​ക്കോ ന​ഗ​ര​ത്തി​ലെ മേ​യ​ര്‍ അ​ല​ഹാ​ന്ദ്രോ അ​പാ​രി​ച്ചി​യോ​യാ​ണ് തെ​രു​വി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം അ​നു​യാ​യി​ക​ള്‍​ക്കൊ​പ്പം സി​റ്റി ഹാ​ളി​ലേ​ക്കു പോ​ക​വേ​യാ​ണ് ആ​ക്രമണത്തിനിരയായത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്കും വെ​ടി​യേ​റ്റു.

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

Posted by - Jan 3, 2019, 02:17 pm IST

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Posted by - Jan 3, 2019, 02:03 pm IST

തൃശൂര്‍:ഹര്‍ത്താലിനിടെ ബിജെപി – എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. തൃശൂര്‍ വാടാനപ്പിള്ളി ഗണേശമംഗലത്താണ് ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.  എന്നാല്‍ ഹോട്ടല്‍ അടക്കാന്‍ തയ്യാറാകാത്തതോടെ ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിടുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തില്‍